ഇന്റർഫേസ് /വാർത്ത /Gulf / യുഎഇയിൽ സോഷ്യൽമീഡിയയിലെ 5000 വ്യാജൻമാരെ ബ്ലോക്ക് ചെയ്തു

യുഎഇയിൽ സോഷ്യൽമീഡിയയിലെ 5000 വ്യാജൻമാരെ ബ്ലോക്ക് ചെയ്തു

social media

social media

  • Share this:

    ദുബായ്: സോഷ്യൽ മീഡിയയിലെ 5000 വ്യാജ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് യുഎഇ. ഓൺലൈനിലെ തട്ടിപ്പുകൾക്കെതിരെ തുടങ്ങിയ പുതിയ പ്രചരണ പരിപാടിയുടെ ഭാഗമായാണിതെന്ന് ദുബായ് പൊലീസ് അറിയിച്ചു. പ്രമുഖ ടെലികോം സേവനദാതാക്കളായ എത്തിസലാത്തുമായി ചേർന്നാണ് നടപടിയെന്ന് യുഎഇ പൊലീസിലെ ക്രമിനിൽ ഇൻവസ്റ്റിഗേഷൻ വിഭാഗത്തിലെ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സലേം അൽ ജല്ലാഫ് പറയുന്നു. സംശയാസ്പദമായ സോഷ്യൽമീഡിയ അക്കൗണ്ടുകൾ കുറച്ചുദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. 2017 പകുതിയോടെ തുടങ്ങിയ അയ്യായിരം അക്കൗണ്ടുകളാണ് ഇപ്പോൾ ബ്ലോക്ക് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

    സലാലയിൽ വാഹനാപകടത്തിൽ 3 മലയാളികൾ മരിച്ചു

    സോഷ്യൽമീഡിയ രംഗത്തെ അതികായരായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവരുടെ സഹകരണത്തോടെയാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്. വ്യാജ അക്കൗണ്ടുകൾ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സോഫ്റ്റ് വെയർ സംവിധാനം ആവിഷ്ക്കരിച്ചിരുന്നു.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

    വ്യാജ അക്കൗണ്ടുകളും അതുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും യുഎഇയിൽ ഏറിവരികയാണ്. ഇതിനെതിരെ വിപുലമായ ബോധവൽക്കരണ പരിപാടികളാണ് ദുബായ് പൊലീസ് നടപ്പാക്കിവരുന്നത്. ബിവേർ ഓഫ് ഫാൾസ് അക്കൗണ്ട് എന്ന പേരിലാണ് ബോധവൽക്കരണ പരിപാടികൾ ആവിഷ്ക്കരിച്ചിരിക്കുന്നത്. ദുബായ് പോലീസ് ഓരോ വർഷവും നൂറിലേറെ സൈബർ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. 2015ൽ 128ഉം 2016ൽ 292ഉം 2017ൽ 133ഉം ഈ വർഷം ഇതുവരെ 126 കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

    First published:

    Tags: Fake social media accounts, Gulf news, Uae, യുഎഇ, സോഷ്യൽ മീഡിയ