നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Majid Al Futtaim| യുഎഇയിലെ പ്രമുഖ വ്യവസായി മാജിദ് അല്‍ ഫുത്തൈം അന്തരിച്ചു

  Majid Al Futtaim| യുഎഇയിലെ പ്രമുഖ വ്യവസായി മാജിദ് അല്‍ ഫുത്തൈം അന്തരിച്ചു

  ദുബായിലെ മാൾ ഓഫ്​ എമിറേറ്റ്​സ്​, ഗൾഫിലെ കാരിഫോർ റീ​​ട്ടെയ്ൽ ശൃഖല തുടങ്ങി നിരവധി സംരംഭങ്ങളുടെ സ്ഥാപകനാണ്​

  Majid Al Futtaim

  Majid Al Futtaim

  • Share this:
   ദുബായ്: യുഎഇയിലെ (UAE) വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ മാജിദ്​ അൽ ഫുത്തൈം (Majid Al Futtaim) അന്തരിച്ചു. റീ​ട്ടെയ്​ൽ, റിയൽ എസ്റ്റേറ്റ് രംഗത്ത്​ നിരവധി സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത മാജിദ്​ അൽ ഫുത്തൈം ഗ്രൂപ്പി​ന്റെ തലവനായിരുന്നു. ദുബായിലെ മാൾ ഓഫ്​ എമിറേറ്റ്​സ്​, ഗൾഫിലെ കാരിഫോർ റീ​​ട്ടെയ്ൽ ശൃഖല തുടങ്ങി നിരവധി സംരംഭങ്ങളുടെ സ്ഥാപകനാണ്​. യു എ‌ ഇ വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂമാണ്​ ട്വിറ്ററിലൂടെ മരണ വിവരം പുറത്തുവിട്ടത്​.

   ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായികളിൽ ഒരാളാണ് അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3,000 എമിറാത്തികളെ നിയമിക്കാനുള്ള തന്റെ തീരുമാനമാണ് അൽ ഫുത്തൈമിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്നെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

   മാജിദ് അൽ ഫുത്തൈമിന്റെ വിയോഗം വലിയ നഷ്ടമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലിയും പ്രതികരിച്ചു. പല ബിസിനസ് മേഖലകളിലും, പ്രത്യേകിച്ച് യുഎഇയിലെ റീട്ടെയിൽ മേഖലയുടെ വളർച്ചയിൽ അദ്ദേഹം വളരെ പ്രധാന പങ്കുവഹിച്ചു.   ബാങ്ക് ക്ലർക്കായി തുടങ്ങി വലിയ വ്യവസായ ശൃംഖല കെട്ടിപടുത്ത ബിസിനസുകാരനാണ് മാജിദ് അൽ ഫുത്തൈം. 1992-ൽ അൽ ഫുത്തൈം മാജിദ് അൽ ഫുത്തൈം ഹോൾഡിങ് സ്ഥാപിച്ച ശേഷം മാളുകളും മറ്റ് സംരംഭങ്ങളുമായി മധ്യപൂർവദേശം മുഴുവൻ വ്യാപിച്ചു. ആഫ്രിക്ക, ഏഷ്യ, മധ്യപൂർവദേശം എന്നിവിടങ്ങളിലായി 300ലേറെ കാർഫോർ സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും കമ്പനിക്ക് കീഴിലുണ്ട്. ദുബായിലെ മാൾ ഓഫ് എമിറേറ്റ്സ് ഇതിൽ പ്രധാന ആകർഷണമാണ്. ഈ വര്‍ഷം ഏപ്രിലിൽ, ഫോബ്സിന്റെ 35ാം വാർഷിക ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 അറബികളിൽ ഒരാളായി തെരഞ്ഞെടുത്തു.

   English Summary: UAE billionaire Majid Al Futtaim, who rose from working as a bank clerk to creating an eponymous business empire, has died.Dubai ruler Sheikh Mohammed bin Rashid Al Maktoum announced Al Futtaim’s death in a post on Twitter on Friday, praising him as one of the sheikhdom’s “most important merchants.” “May God have mercy on our brother Majid Al Futtaim, the creative businessman, and one of Dubai’s most important merchants and senior men,” wrote Al Maktoum.
   Published by:Rajesh V
   First published: