News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 2, 2019, 6:36 PM IST
News18 Malayalam
യുഎഇ: 2019-2020 വര്‍ഷത്തെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ മന്ത്രിസഭ. വ്യാഴാഴ്ചയാണ് പൊതു, സ്വകാര്യ മേഖലകളിലേക്കുള്ള അവധി പ്രഖ്യാപിച്ചത്. സർക്കാരിന്റെ തീരുമാനം അനുസരിച്ച് 2019 നവംബർ 9 അവധിയാണ്. പ്രവാചകൻ മുഹമ്മദിന്റെ ജന്മദിനമാണ് നവംബര്‍ 9.
also read:
സഹപ്രവർത്തകയെ രണ്ട് തവണ പീഡിപ്പിച്ചു; ക്ലീനർക്ക് ഒരു വർഷം തടവ് ശിക്ഷഅനുസ്മരണ ദിനമായതിനാൽ ഡിസംബർ 1 അവധിയാണ്. 2,3 തീയതികൾ നാഷണൽ ഡേ ആണ്. ഈ ദിവസങ്ങളിലും അവധിയാണ്. ഡിസംബർ 1 ഞായറാഴ്ചയാണ്. വീക്കെൻഡ് ഉൾപ്പെടെ അഞ്ച് അവധി ഈ ആഴ്ച ലഭിക്കും.
2020ൽ 14 അവധിയാണ് മൊത്തം ലഭിക്കുന്നത്. അടുത്ത വർഷത്തെ അവധി ദിനങ്ങൾ ഇങ്ങനെയാണ്;
ജനുവരി 1 - ന്യൂ ഇയർ
ഈദ് അൽ ഫിത്തർ- റമദാൻ 29- ഷവ്വാൽ 3( റമദാൻ 29 ദിവസമാണെങ്കിൽ നാല് ദിവസവും റമദാൻ 30 ദിവസമാണെങ്കിൽ അഞ്ച് ദിവസവും അവധി ലഭിക്കും)
അറാഫത്ത് ഡേ- സുൽഹിജ്ജ 9
ഈദ് അൽ അധ- സുൽഹിജ്ജ 10-12(മൂന്ന് ദിവസം അവധി)
ഇസ്ലാമിക് ന്യൂഇയർ- ഓഗസ്റ്റ് 23
പ്രവാചകൻ മുഹമ്മദിന്റെ ജന്മദിനം- ഒക്ടോബർ 29
അനുസ്മരണ ദിനം- ഡിസംബർ 1
നാഷണൽ ഡേ- ഡിസംബർ2,3
First published:
November 2, 2019, 6:36 PM IST