• HOME
  • »
  • NEWS
  • »
  • gulf
  • »
  • ഇലക്ട്രിക് കാർ സമ്മാനം; പൊലീസ് വാഹനത്തിൽ റൈഡ്; രോഗബാധിതനായ 4 വയസുകാരന്‍റെ ആഗ്രഹം സാധിച്ച് അബുദാബി പൊലീസ്

ഇലക്ട്രിക് കാർ സമ്മാനം; പൊലീസ് വാഹനത്തിൽ റൈഡ്; രോഗബാധിതനായ 4 വയസുകാരന്‍റെ ആഗ്രഹം സാധിച്ച് അബുദാബി പൊലീസ്

ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാലു വയസ്സുകാരന്റെ ആഗ്രഹം സാധ്യമാക്കാൻ യുഎഇ മെയ്ക്ക് എ വിഷ് ഫൗണ്ടേഷനും അബുദാബി പൊലീസും സംയുക്തമായാണ് രംഗത്തെത്തിയത്

ഇലക്ട്രിക് കാർ സമ്മാനം; പൊലീസ് വാഹനത്തിൽ റൈഡ്; രോഗബാധിതനായ 4 വയസുകാരന്‍റെ ആഗ്രഹം സാധിച്ച് അബുദാബി പൊലീസ്

ഇലക്ട്രിക് കാർ സമ്മാനം; പൊലീസ് വാഹനത്തിൽ റൈഡ്; രോഗബാധിതനായ 4 വയസുകാരന്‍റെ ആഗ്രഹം സാധിച്ച് അബുദാബി പൊലീസ്

  • Share this:
    ഗുരുതര രോഗബാധിതനായ നാലു വയസുകാരന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്ത് അബുദാബി പൊലീസ്.  ഇലക്ട്രിക് കാർ സ്വന്തമാക്കണം എന്ന കുഞ്ഞിന്‍റെ ആഗ്രഹം നടപ്പിലാക്കാൻ സഹായിച്ച അബുദാബി പൊലീസിനെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങൾ.  മുഹമ്മദ് അൽ ഹർമൗദി നാലുവയസുകാരന്‍റെ ആഗ്രഹമാണ് അബുദാബി പൊലീസ് സാധ്യമാക്കി കൊടുത്തത്. സമ്മാനത്തിന് പുറമേ കുഞ്ഞിനെയുമിരുത്തി പൊലീസ് വാഹനത്തിൽ ഒരു റൈഡ് നടത്താനും സുരക്ഷാ ഉദ്യോഗസ്ഥർ മറന്നില്ല.

    അബുദാബി പൊലീസ് തന്നെയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത് . ദൃശ്യങ്ങളിൽ പൊലീസ് തൊപ്പി ധരിച്ച് കാറിൽ സഞ്ചരിക്കുന്ന മുഹമ്മദിനെ കാണാം. ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാലു വയസ്സുകാരന്റെ ആഗ്രഹം സാധ്യമാക്കാൻ യുഎഇ മെയ്ക്ക് എ വിഷ് ഫൗണ്ടേഷനും അബുദാബി പൊലീസും സംയുക്തമായാണ് രംഗത്തെത്തിയത്. മുമ്പ് സ്വന്തമായി ഒരു ഇലക്ട്രിക് കാർ വേണമെന്ന് മുഹമ്മദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ ആഗ്രഹം യാഥാർഥ്യമാക്കാൻ വേണ്ടിയാണ് ഫൗണ്ടേഷൻ ഈ സമ്മാനം തന്നെ തിരഞ്ഞെടുത്തത്.

    പൊലീസുകാരോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ച മുഹമ്മദ് തനിക്ക് സമ്മാനം നൽകുന്ന ചടങ്ങിൽ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു സർപ്രെസ് ആയാണ്  സമ്മാനം നൽകൽ ചടങ്ങിനായി പൊലീസ് അധികൃതർ മുഹമ്മദിന്റെ വീട്ടുപടിക്കൽ എത്തിയത്. ഒപ്പം മുഹമ്മദിനെ തങ്ങളുടെ ഔദ്യോഗിക വാഹനത്തിൽ ഒരു റൈഡിനായി കൊണ്ടു പോവുകയും ചെയ്തു. ആഡംബര പോലീസ് വാഹനത്തിൽ വീടിന്റെ പരിസര പ്രദേശങ്ങളിൽ മുഹമ്മദ് സഞ്ചരിച്ചു.

    ഏപ്രിൽ 11 നാണ് മേയ്ക്ക് എ വിഷ് ഫൗണ്ടേഷൻ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കൊച്ചു മുഹമ്മദ് പൊലീസ് തൊപ്പി ധരിച്ച് തൻറെ കളിപ്പാട്ടങ്ങളായ തോക്കുകളുമായി കളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് നിരവധി ബലൂണുകൾ സമ്മാനമായി നൽകുന്നത് കാണിക്കുന്നു. ഇതിനിടെ പെട്ടെന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കയറി വരുമ്പോൾ മുഹമ്മദിന്റെ മുഖത്തെ സന്തോഷം വളരെ പ്രകടമാണ്. വീഡിയോയിൽ പിന്നീട് തൻറെ ഇലക്ട്രിക് കാറിൽ വളരെ സന്തോഷത്തോടെ ഇരിക്കുന്ന മുഹമ്മദിനെയാണ് കാണിക്കുന്നത്.  സമ്മാനം സ്വീകരിക്കുന്ന ദൃശ്യങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ കാണിക്കുന്നുണ്ട്.




    അബുദാബി പൊലീസിൻറെ ഈ മനോഹര  ദൃശ്യങ്ങൾക്ക് നിരവധി പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെ പ്രശംസിച്ച ഇൻറർനെറ്റ് ഉപയോക്താക്കൾ കൊച്ചു മുഹമ്മദിന്റെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നുമുണ്ട്.

    സമ്മാനം നൽകുന്നതിനു മുമ്പ് പോലീസ് വാഹനത്തിൽ ഹാപ്പിനെസ് പട്രോൾ എന്ന പേരിൽ അറിയപ്പെടുന്ന സവാരിക്കാണ് മുഹമ്മദിനെ പൊലീസ് അധികൃതർ കൊണ്ടുപോയതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പൊലീസിൻറെ ഈ സമീപനത്തിന് നന്ദി പറയുകയാണ് മുഹമ്മദിന്റെ കുടുംബാംഗങ്ങൾ.
    Published by:Asha Sulfiker
    First published: