നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • വാട്സാപ്പിലൂടെ യുവതിയെ അപമാനിച്ച് മെസേജ്; യുവാവിന് നാലുലക്ഷം രൂപയോളം പിഴ

  വാട്സാപ്പിലൂടെ യുവതിയെ അപമാനിച്ച് മെസേജ്; യുവാവിന് നാലുലക്ഷം രൂപയോളം പിഴ

  യുവതിക്ക് അയച്ച വാട്സാപ്പ് മെസേജിൽ നിരവധി പുരുഷന്മാരുമായി അവർക്ക് ബന്ധമുണ്ടെന്ന് ഇയാൾ ആരോപിച്ചിരുന്നു. പല പുരുഷന്മാരെയും വശീകരിക്കുന്നതിനായി വാട്സാപ്പിലൂടെ ഇവർ മെസേജ് ചെയ്യുന്നുവെന്നും യുവാവ് ആരോപിച്ചു

  WhatsApp

  WhatsApp

  • Share this:
   മറ്റുള്ളവരെ അപമാനിക്കാനും ഭീഷണിപ്പെടുത്താനും കളിയാക്കാനുമെല്ലാം സോഷ്യൽ മീഡിയയെ എളുപ്പമുള്ള ഒരു ഉപകരണമായി ഉപയോഗിക്കുന്ന നിവവധിപ്പേരുണ്ട്. തങ്ങൾ പിടിക്കപ്പെടില്ല എന്ന ധൈര്യത്തിലാണ് ഇത്തരം സാഹസങ്ങൾക്ക് പലരും മുതിരുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ യുവതിയെ അപമാനിച്ചതിന് കനത്ത വില നൽകേണ്ടി വന്നിരിക്കുകയാണ് യുഎഇ-യിലെ ഒരു യുവാവിന്.

   യുവതിയെ അപമാനിക്കുന്ന തരത്തിൽ വാട്സാപ്പ് മെസേജുകൾ അയച്ചതിന് യുവാവിന് കനത്ത പിഴയിട്ടിരിക്കുകയാണ് യുഎഇ അൽ ഐനിലുള്ള കോടതി. അപമാനകരമായ മെസേജുകൾ അയച്ച യുവാവ് 20,000 ദിർഹം (ഏകദേശം നാലു ലക്ഷത്തോളം ഇന്ത്യൻ രൂപ) യുവതിക്ക് നൽകണമെന്ന് അൽ ഐനിലുള്ള കോടതി വിധിച്ചതായി ഖലീജ് ടൈംസ് റിപോർട്ട് ചെയ്തു.

   യുവതിക്ക് അയച്ച വാട്സാപ്പ് മെസേജിൽ നിരവധി പുരുഷന്മാരുമായി അവർക്ക് ബന്ധമുണ്ടെന്ന് ഇയാൾ ആരോപിച്ചിരുന്നു. പല പുരുഷന്മാരെയും വശീകരിക്കുന്നതിനായി വാട്സാപ്പിലൂടെ ഇവർ മെസേജ് ചെയ്യുന്നുവെന്നും യുവാവ് ആരോപിച്ചു. തുടർന്ന് അപമാനിതയായ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. അൽ ഐനിലുള്ള കോടതി സമീപിച്ച ഇവർ 100,000 ദിർഹം (ഏകദേശം 19 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി വേണമെന്നും ആവശ്യപ്പെട്ടു.

   Also Read- 360 സീറ്റ് വിമാനത്തിൽ ഒറ്റയ്ക്കൊരു യാത്ര; മുംബൈയിൽനിന്നും ദുബായിലേക്ക് അവിസ്മരണീയമായൊരു അനുഭവം

   എന്നാൽ, യുവതിയാണ് തന്നെ വശീകരിക്കുന്നതിനായി ചിത്രങ്ങൾ അയച്ചിരുന്നതെന്ന് യുവാവ് ആരോപിച്ചു. തനിക്ക് തരാനുള്ള 39,000 ദിർഹത്തിനു വേണ്ടി വിലപേശാനാണ് യുവതി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കേസ് തള്ളിക്കളയണമെന്നും യുവാവ് കോടതിയിൽ ആവശ്യപ്പെട്ടു.

   എന്നാൽ, യുവാവിന്റെ പ്രവൃത്തിയിൽ ധാർമിക പ്രശ്നങ്ങളുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. യുവാവിന്റെ മെസേജുകൾ യുവതിക്ക് അപമാനവും മാനസിക വിഷമവും ഉണ്ടാക്കിയതായി കോടതി കണ്ടെത്തി. തുടർന്നാണ് ക്രിമിനൽ നിയമം അനുസരിച്ച് 20,000 ദിർഹം പിഴയായി യുവതിക്ക് നൽകാൻ കോടതി വിധിച്ചത്. ഇതിനു പുറമേ യുവതിക്ക് വേണ്ടിവന്ന കോടതി ചെലവുകളും യുവാവ് വഹിക്കണം.

   കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും, ഇത്തരത്തിലുള്ള സൈബർ ക്രൈം കേസുകൾ യുഎഇയിൽ പുതിയ കാര്യമല്ല. അൽ ഐനിൽ ഇത് ആദ്യത്തെ സംഭവമാണെങ്കിലും സ്ത്രീകൾക്ക് എതിരെയും മറ്റും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടിയാണ് മിക്ക എമിറേറ്റുകളിലും സ്വീകരിക്കുന്നത്. ടെക്സ്റ്റ്, ഓഡിയോ മെസേജുകളിലൂടെ അപമാനിച്ചതിന് നേരത്തെയും കുറ്റക്കാർക്കെതിരെ യുഎഇ കോടതികൾ കനത്ത പിഴ ചുമത്തിയിട്ടുണ്ട്.

   ഏതാനും ദിവസങ്ങൾക്ക് മുമ്പ് അൽ ഐനിൽ അപമാനിക്കുന്ന തരത്തിൽ വാട്സാപ്പിലൂടെ വോയ്സ് മെസേജ് അയച്ചുവെന്ന് യുവാവിനെതിരെ മറ്റൊരാൾ നൽകിൽ പരാതിയിൽ കോടതി 10,000 ദിർഹം പിഴ വിധിച്ചിരുന്നു. അബൂദാബി, ദുബൈ എമിറേറ്റുകളിലും ഇത്തരത്തിലുള്ള നിരവധി കുറ്റകൃത്യങ്ങളിൽ കോടതികൾ കനത്ത പിഴ വിധിച്ചിട്ടുണ്ട്. സൈബർ ക്രൈമുകൾ തടയുന്നതിനുള്ള യുഎഇയിലെ നിയമങ്ങൾ അനുസരിച്ച് ഇന്റർനെറ്റിലൂടെ അപമാനകരമായ മെസേജുകൾ അയക്കുന്ന കുറ്റകൃത്യങ്ങൾക്ക് 250,000 മുതൽ 500,000 ദിർഹം വരെ പിഴയും തടവും ശിക്ഷിക്കാനുള്ള വകുപ്പുണ്ട്.

   Keywords: Whatsapp, Message, Defame, Insult, Al ain, UAE, Women, വാട്സാപ്പ്, മെസേജ്, യുവതി, അപമാനം, അൽ ഐൻ, യുഎഇ
   Published by:Anuraj GR
   First published: