COVID19| 17 മുതൽ യുഎഇ വിസയില്ല; സർക്കാർ ജോലിക്കാർക്കു വീട്ടിലിരുന്ന് ജോലി

നയതന്ത്രവിസയ്ക്ക് വിലക്ക് ബാധകമല്ല. സന്ദർശക, ബിസിനസ്, തൊഴിൽ, വിനോദ സഞ്ചാര വിസയ്ക്ക് വിലക്ക് ബാധകമാണ്.

News18 Malayalam | news18-malayalam
Updated: March 15, 2020, 3:13 PM IST
COVID19| 17 മുതൽ യുഎഇ വിസയില്ല; സർക്കാർ ജോലിക്കാർക്കു വീട്ടിലിരുന്ന് ജോലി
Corona
  • Share this:
അബുദാബി: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ എല്ലാ വിസാ വിതരണവും നിർത്തി വയ്ക്കാൻ യുഎഇ തീരുമാനിച്ചു. ഈ മാസം 17 മുതൽ വിസ നൽകുന്നത് താത്കാലികമായി നിർത്താനാണ് തീരുമാനം. ഇതിനകം വിസ ലഭിച്ചവർക്ക് ഇത് ബാധകമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. നയതന്ത്രവിസയ്ക്ക് വിലക്ക് ബാധകമല്ല. സന്ദർശക, ബിസിനസ്, തൊഴിൽ, വിനോദ സഞ്ചാര വിസയ്ക്ക് വിലക്ക് ബാധകമാണ്.

യുഎഇയിൽ ഇന്നു മുതൽ രണ്ടാഴ്ച സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ദുബായ് വേള്‍ഡ് കപ്പ് കുതിരയോട്ട മത്സരം കാണികളില്ലാതെ നടത്താനും തീരുമാനിച്ചു. 28നാണ് മത്സരം.

You may also like:'COVID 19 | രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനേയും ഭാര്യയേയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി; മറ്റ് യാത്രക്കാരുമായി വിമാനം ഉടൻ പുറപ്പെടും
[NEWS]
യാത്രരേഖ ചോദിച്ചപ്പോള്‍ ഇറ്റലിക്കാരൻ മുങ്ങി: രാത്രി സെമിത്തേരിയിൽ തങ്ങി വീണ്ടും കടന്നു
[PHOTO]
COVID 19| ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 93 ആയി; ഇറ്റലിയിൽ നിന്നും ഇറാനിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു
[PHOTO]


വിനോദ സഞ്ചാര കേന്ദ്രങ്ങൾ 31 വരെ അടച്ചിടും. കോവിഡ് മൂലം ബിസിനസ് പ്രതിസന്ധിയിലായ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കാന്‍ രണ്ട് ലക്ഷം കോടി രൂപയുടെ ഉത്തേജക പദ്ധതി യുഎഇ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു.

ലോകാരോഗ്യ സംഘടന കൊറോണയെ വ്യാപക പകർച്ചാ വ്യാധിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യുഎഇയുടെ തീരുമാനം. 85 കോവിഡ് 19 കേസുകളാണ് ഇതുവരെ യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 20 പേർ സുഖം പ്രാപിച്ചു.
First published: March 15, 2020, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading