COVID 19 | ഗൾഫിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിയെന്ന് യുഎഇ എക്സ്ചേഞ്ചിന്റെ അറിയിപ്പ്

നിലവിലെ ഇടപാടുകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ശ്രമം നടത്തുകയാണെന്നും ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി

News18 Malayalam | news18-malayalam
Updated: March 17, 2020, 7:25 AM IST
COVID 19 | ഗൾഫിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിയെന്ന് യുഎഇ എക്സ്ചേഞ്ചിന്റെ അറിയിപ്പ്
uae exchange
  • Share this:
ദുബായ്: ഗൾഫിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി പ്രമുഖ ധനവിനിമയ സ്ഥാപനമായ യുഎഇ എക്സ്ചേഞ്ചിന്റെ അറിയിപ്പ്. വിവിധ ശാഖകളും ഓൺലൈന്‍ ഇടപാടുകളും പ്രവർത്തന വെല്ലുവിളികൾ നേരിടുന്നതിനാൽ നിർത്തിയതായി അധികൃതർ പറഞ്ഞു.

നിലവിലെ ഇടപാടുകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ശ്രമം നടത്തുകയാണെന്നും ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, ശാഖകൾ തുറന്നു നിലവിലെ ഇടപാടുകാര്‍ക്ക് വേണ്ട സഹായം നൽകുമെന്നും അറിയിച്ചു.

You may also like:'COVID 19 | കൊറോണ വാക്സിൻ പരീക്ഷണാർത്ഥം ഉപയോഗിച്ച് അമേരിക്കൻ ഗവേഷകർ; ഫലത്തിനായി കാത്തിരിപ്പ് [PHOTOS]ഇന്നത്തെ നക്ഷത്രഫലം (17-03-2020) [VIDEO]മുൻ കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി; മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്ത്തി [PHOTOS]

പ്രമുഖ വ്യവസായി ബി ആർ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് വർഷങ്ങളായി യുഎഇയിൽ വിജയകരമായി പ്രവർത്തിച്ചുവന്ന യുഎഇ എക്സ്ചേഞ്ച്. ലണ്ടൻ സ്റ്റോക് എക്ചേഞ്ച് ലിസ്റ്റ് ചെയ്ത ഫിനാബ്ലറിന്റെ കീഴിലാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. നൂറുകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരും സ്വദേശികളും ഇതര രാജ്യക്കാരും ഇവിടെ ജോലി ചെയ്യുന്നു.
ഇന്ത്യ കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പണമയക്കാൻ പ്രവാസികളുടെ ആശ്രയമായിരുന്നു യുഎഇ എക്സ്ചേഞ്ച്. ഇന്ത്യയിലും യുഎഇ എക്സ്ചേഞ്ചിന് ശാഖകളുണ്ട്.

 
First published: March 17, 2020, 7:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading