റൊട്ടിക്കു വേണ്ടി കുഴച്ച മാവിൽ തുപ്പി; ക്യാമറയിൽ കുടുങ്ങി; UAEയിൽ പ്രവാസി തൊഴിലാളി അറസ്റ്റിൽ

അതേസമയം, ഇയാൾ മാവിൽ തുപ്പുന്നത് ഒരു ഉപഭോക്താവ് പകർത്തിയതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

News18 Malayalam | news18
Updated: April 5, 2020, 6:36 PM IST
റൊട്ടിക്കു വേണ്ടി കുഴച്ച മാവിൽ തുപ്പി; ക്യാമറയിൽ കുടുങ്ങി; UAEയിൽ പ്രവാസി തൊഴിലാളി അറസ്റ്റിൽ
(ചിതം - അജ്മാൻ പൊലീസ്)
  • News18
  • Last Updated: April 5, 2020, 6:36 PM IST
  • Share this:
അജ്മാൻ: റൊട്ടിക്ക് കുഴച്ച മാവിൽ തുപ്പിയതിന് പ്രവാസി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാവിൽ തുപ്പുന്നത് ക്യാമറയിൽ കുടുങ്ങിയതിനെ തുടർന്ന് അജ്മാനിലെ ബേക്കറി തൊഴിലാളിയാണ് അറസ്റ്റിലായത്. ബേക്കറിയിലേക്കുള്ള ബ്രഡ് തയ്യാറാക്കുന്നതിനുള്ള മാവ് കുഴയ്ക്കുന്നതിനിടയിലാണ് ഇയാൾ ഇത്തരമൊരു പ്രവൃത്തി ചെയ്തത്.

ദ ജനറൽ കമാൻഡ് ഓഫ് അജ്മാൻ പൊലീസ് ആണ് അജ്മാൻ മുൻസിപ്പാലിറ്റിയുമായി ചേർന്ന് ഏഷ്യക്കാരനായ തൊഴിലാളിയെ അറസ്റ്റ് ചെയ്തത്. ബേക്കറിയിലേക്ക് ബ്രഡ് തയ്യാറാക്കുന്നതിനുള്ള മാവ് കുഴയ്ക്കുന്നതിനിടെ മനഃപൂർവം ഇയാൾ മാവിൽ തുപ്പുകയായിരുന്നു.

You may also like:മനസിലൊരായിരം കുരുത്തോല; ഹോം ക്വാറന്റൈനിൽ ഓശാന ഞായറാചരിച്ച് വിശ്വാസികൾ‍ [NEWS]കാസർഗോഡ് ചികിത്സ കിട്ടാതെ വീണ്ടും മരണം; ഇന്നു മരിച്ചത് രണ്ടുപേർ [NEWS]വെന്റിലേറ്ററുകൾ മുതൽ ഭക്ഷണ വിതരണം വരെ; കോവിഡിനെ 'പിടിച്ചുകെട്ടാൻ' ഉന്നതാധികാര സമിതി [NEWS]

ബ്രഡിനുള്ള മാവിൽ ഇയാൾ തുപ്പിയെന്ന് മുൻസിപ്പാലിറ്റിയിൽ നിന്ന് വിവരം ലഭിച്ച അപ്പോൾ തന്നെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് അൽ ജാർഫ് അൽ ഷാമെൽ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ലഫ്റ്റനന്റ കേണൽ മുഹമ്മദ് മുബാറക് അൽ - ഘാഫ് ലി പറഞ്ഞു.

അതേസമയം, ഇയാൾ മാവിൽ തുപ്പുന്നത് ഒരു ഉപഭോക്താവ് പകർത്തിയതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

First published: April 5, 2020, 6:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading