• HOME
  • »
  • NEWS
  • »
  • gulf
  • »
  • യു.എ.ഇയിലെ പൊതുമാപ്പ് വീണ്ടും നീട്ടി

യു.എ.ഇയിലെ പൊതുമാപ്പ് വീണ്ടും നീട്ടി

  • Last Updated :
  • Share this:
    അബുദാബി: അനധികൃത താമസകാർക്ക് രാജ്യംവിടാൻ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടി. ഈമാസം 31 വരെയാണ് കാലാവധി നീട്ടയത്. നവംബർ 30 വരെയാണ് നേരത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. അനധികൃതമായി താമസിക്കുന്ന കൂടുതൽ പേർക്ക് നിയമപരമായി രാജ്യം വിടാൻ തീരുമാനം സഹായിക്കുമെന്ന് യുഎഇ താമസ-കുടിയേറ്റ മന്ത്രാലയം അറിയിച്ചു.

    യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് കാലാവധി നീട്ടിയതെന്ന് താമസ-കുടിയേറ്റ മന്ത്രാലയത്തിന്റെ വക്താവ് ലഫ്റ്റണന്റ് കേണൽ അഹമ്മദ് അൽ ദല്ലാൽ പറഞ്ഞു. ഓഗസ്റ്റിൽ ആരംഭിച്ച പൊതുമാപ്പ് ഇത് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം.

    ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് വിവിധ രാജ്യങ്ങളിലെ എംബസികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരുമാസം കൂടി നീട്ടി. നവംബര്‍ അവസാനം ഈ കാലാവധിയും അവസാനിച്ചു. ഇതിന് ശേഷമാണ് ദേശീയ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസം കൂടി ഇപ്പോള്‍ കാലാവധി നീട്ടിയത്.

    ഡിസംബര്‍ രണ്ട് മുതല്‍ വീണ്ടും പൊതുമാപ്പ് നിലവില്‍ വന്നു. 30 ദിവസം കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാവും. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. പൊതുമാപ്പ് നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ത്ഥിച്ചിരുന്നു.

    First published: