ദുബായ്: പുതുവത്സര ദിനമായ ശനിയാഴ്ച യുഎഇയിൽ (UAE) പൊതു അവധി (Public Holiday). രാജ്യത്ത് ജനുവരി ഒന്നുമുതൽ നടപ്പിലാക്കി തുടങ്ങുന്ന പുതിയ വാരാന്ത്യ അവധി (Weekend Holiday) സംവിധാനമനുസരിച്ചാണ് സർക്കാർ ഹ്യൂമൻ റിസോഴ്‌സസ് വിഭാഗം പ്രസ്താവനയിൽ വ്യക്തമാക്കി. ഇതോടെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുക. ഡിസംബർ 31 വെള്ളിയാഴ്ചയായതിനാലും ശനി, ഞായർ ദിവസങ്ങളിൽ പുതിയ അവധി സംവിധാനത്തിലും ഒഴിവു ലഭിക്കും. ഇതോടെ പുതുവൽസര ആഘോഷത്തിന്റെ അവധിക്ക് ശേഷം ജീവനക്കാർ ഓഫീസുകളിൽ ഹാജരാകേണ്ടത് തിങ്കളാഴ്ചയായിരിക്കും.
രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജനുവരി ഒന്നിന് അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കി. സ്വകാര്യ മേഖലയിൽ ഞായറാഴ്ച കൂടി അവധി നൽകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇതോടെ മൂന്നുദിവസത്തെ അവധി ലഭിക്കാൻ സാധ്യത തെളിഞ്ഞു.
Also Read-
UAE Jobs | യുഎഇ: പ്രവാസികൾക്ക് അപേക്ഷിക്കാവുന്ന 9 സർക്കാർ ജോലികൾ; ശമ്പളം 30,000 ദിർഹം വരെനേരത്തെ പ്രഖ്യാപിച്ച പുതിയ വാരാന്ത്യ അവധി ക്രമീകരണം അനുസരിച്ച് ജനുവരി മുതൽ ശനിയാഴ്ചയും ഞായറാഴ്ചയുമാണ് അവധിദിനങ്ങൾ. വെള്ളിയാഴ്ച 12മണിവരെ ഓഫീസുകൾ പ്രവർത്തിക്കും. ഉച്ചക്ക് ശേഷം വെള്ളിയാഴ്ചയും അവധി ലഭിക്കുന്നതോടെ ഫലത്തിൽ ഓരോ ആഴ്ചയും രണ്ടര ദിവസത്തെ അവധി ലഭിക്കും. നിലവിൽ വെള്ളി, ശനി ദിവസങ്ങളിലാണ് രാജ്യത്ത് വാരാന്ത്യ അവധി. ആഗോളതലത്തിലെ ബിസിനസ് രംഗത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറുന്നതിനാണ് പുതിയ രീതി നടപ്പിലാക്കിയത്.
English Summary: UAE Federal Authority for Government Human Resources officially announced the New Year holiday on Sunday. According to the authority, Saturday, January 1, is an official holiday for federal government staff. Starting January 1, 2022, the country will transition into a four-and-a-half-day workweek, with Saturday, Sunday and Friday half-day forming the new weekend. December 31 is a Friday this year. Since it’s still in 2021, the day would be an official holiday.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.