• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇ പരമോന്നത ബഹുമതി

മികച്ച സേവനം ചെയ്യുന്ന രാജ്യത്തലവന്മാർക്കാണ് സയ്യിദ് മെഡൽ സമ്മാനിക്കുന്നത്. യുഎഇയുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്നാണ് മോദിയെ യുഎഇ പ്രസിഡന്റ് വിശേഷിപ്പിച്ചിരിക്കുന്നത്.

news18
Updated: April 4, 2019, 2:47 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇ പരമോന്നത ബഹുമതി
news18
  • News18
  • Last Updated: April 4, 2019, 2:47 PM IST IST
  • Share this:
ദുബായ്: യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സയ്യിദ് മെഡൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യുഎഇയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന് മോദി നടത്തിയ പരിശ്രമങ്ങൾക്കുള്ള ആദരമായിട്ടാണ് ബഹുമതി നൽകിയിരിക്കുന്നത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അൽ നഹ്യാനാണ് മോദിക്ക് പുരസ്കാരം ലഭിച്ച കാര്യം അറിയിച്ചിരിക്കുന്നത്.

also read: അവധി ദിവസം എന്തുകൊണ്ട് വോട്ട് ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി: പെസഹ വ്യാഴത്തിന് പോളിംഗ് നടത്തുന്നതിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കില്ല

മികച്ച സേവനം ചെയ്യുന്ന രാജ്യത്തലവന്മാർക്കാണ് സയ്യിദ് മെഡൽ സമ്മാനിക്കുന്നത്. യുഎഇയുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്നാണ് മോദിയെ യുഎഇ പ്രസിഡന്റ് വിശേഷിപ്പിച്ചിരിക്കുന്നത്. യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള മോദിയുടെ പരിശ്രമങ്ങളെ അദ്ദേഹം പുകഴ്ത്തി.

പ്രധാനമന്ത്രിയായ ശേഷം മോദി രണ്ട് തവണ യുഎഇ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അൽ നഹ്യാൻ ഒരു തവണ ഇന്ത്യയിലെത്തിയിരുന്നു.

First published: April 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...