പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് UAEയിലെ പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിച്ചു

130 കോടി ഇന്ത്യക്കാർക്ക് പുരസ്കാരം സമർപ്പിക്കുന്നുവെന്ന് മോദി

news18
Updated: August 24, 2019, 10:04 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് UAEയിലെ പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിച്ചു
130 കോടി ഇന്ത്യക്കാർക്ക് പുരസ്കാരം സമർപ്പിക്കുന്നുവെന്ന് മോദി
  • News18
  • Last Updated: August 24, 2019, 10:04 PM IST IST
  • Share this:
അബുദാബി: യുഎഇയിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ 'ഓർഡർ ഓഫ് സായിദ്' പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. യുഎഇ സ്ഥാപകനായ ഷേഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലുള്ള പുരസ്കാരം സമ്മാനിച്ചത് യുഎഇ കിരീടാവകാശിയും സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ്. ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം. മുൻപ് ലോക നേതാക്കളായ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ക്യൂൻ എലിസബത്ത് 2, ചൈനീസ് പ്രസിഡന്റ് സി ജിൻപിങ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്. ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ബഹുമതി മോദിക്ക് സ്വന്തമായി.

ഏറെ വിനയത്തോടെ ഓർഡർ ഓഫ് സായിദ് മെഡൽ സ്വീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വ്യക്തി എന്നതിനെക്കാൾ ഈ പുരസ്കാരം ഇന്ത്യയുടെ സംസ്കാരത്തിനാണെന്നും 130 കോടി ഇന്ത്യക്കാർക്ക് ഇത് സമർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. ഈ അംഗീകാരത്തിന് യുഎഇ സർക്കാരിനോട് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു. പുരസ്കാരം ഏറ്റുവാങ്ങിയശേഷം ഷേഖ് മുഹമ്മദും നരേന്ദ്രമോദിയും ചേർന്ന് ഗാന്ധി സ്മാരക സ്റ്റാംപ് പുറത്തിറക്കി. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് സ്റ്റാംപ് ഇറക്കിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി അബുദാബിയിലെത്തിയത്. രാവിലെ എമിറേറ്റ്‌സ് പാലസ്സിൽ നടന്ന ചടങ്ങിൽ റുപേ കാർഡ് യുഎഇയിൽ അവതരിപ്പിച്ചു. ഉറച്ച തീരുമാനങ്ങളും സുസ്ഥിരതയുമുള്ള സർക്കാരാണ് ഇപ്പോൾ ഇന്ത്യയിലുള്ളതെന്ന് ലോക രാഷ്ട്രങ്ങളും അംഗീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading