നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • UAE Labour Rules | യുഎഇ തൊഴിൽ നിയമങ്ങൾ: പുതിയ എൻഡ് ഓഫ് സർവീസ് സ്കീമുകൾ 2022 മുതൽ പ്രാബല്യത്തിൽ വരും

  UAE Labour Rules | യുഎഇ തൊഴിൽ നിയമങ്ങൾ: പുതിയ എൻഡ് ഓഫ് സർവീസ് സ്കീമുകൾ 2022 മുതൽ പ്രാബല്യത്തിൽ വരും

  സ്വകാര്യമേഖലയിൽ പാർട്ട് ടൈം, താത്കാലിക ജോലികളിൽ ഉൾപ്പെടെ തൊഴിൽ ബന്ധങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പുതിയ ഉത്തരവ് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പുറത്തിറക്കുകയുണ്ടായി.

  • Share this:
   പൊതു-സ്വകാര്യ മേഖലയിലെ തൊഴിലുടമകളെ(Employers) തൊഴില്‍ വിപണിയില്‍ തങ്ങളുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്ന ക്രിയാത്മകമായ എന്‍ഡ്-ഓഫ്-സര്‍വീസ് സ്‌കീമുകള്‍ (End of Service Schemes) സ്വീകരിക്കാന്‍ ഏകീകൃത പൊതു തൊഴില്‍ നിയന്ത്രണങ്ങള്‍ (unified general labour regulations) പ്രാപ്തരാക്കുമെന്ന് യുഎഇ (UAE) മന്ത്രി അറിയിച്ചു.

   മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ ഏകീകൃത നിയന്ത്രണങ്ങള്‍ പ്രകാരം 2022 ഫെബ്രുവരി 2 മുതല്‍ ഫെഡറല്‍ ഗവണ്‍മെന്റ്, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഒരേ ഗ്രാറ്റുവിറ്റിക്ക് (Gratuity) തുല്യമായ അര്‍ഹതയുണ്ടാകും.

   തൊഴിലുടമകള്‍ക്ക് പരമ്പരാഗത സ്‌കീമിന് അപ്പുറം വ്യത്യസ്തമായ ഗ്രാറ്റുവിറ്റി ഓപ്ഷനുകള്‍ അവതരിപ്പിക്കുമെന്ന് മാനവവിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ അവാര്‍ വ്യക്തമാക്കി.

   'ഉദാഹരണത്തിന്, ജോലിയില്‍ ചേരുന്ന ദിവസംമുതല്‍ സേവനത്തിന്റെ അവസാനം വരെ തങ്ങളുടെ ഗ്രാറ്റുവിറ്റിയില്‍ നിക്ഷേപിക്കാന്‍ ജീവനക്കാരെ പ്രാപ്തരാക്കുന്ന ഒരു സമ്പാദ്യ പദ്ധതി തൊഴിലുടമകള്‍ക്ക് സ്വീകരിക്കാവുന്നതാണ്', അദ്ദേഹം വിശദീകരിച്ചു.

   പദ്ധതികളുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

   ആഗോള ഭൂപടത്തില്‍ യുഎഇയുടെ സമ്പദ്വ്യവസ്ഥയെ ഉയര്‍ത്തിക്കാട്ടുന്ന വിധത്തില്‍, വിപണിയില്‍ തങ്ങളുടെ സവിശേഷമായ ഇടം സൃഷ്ടിക്കാനും ആഗോള തലത്തില്‍ പ്രതിഭാശാലികളെ ആകര്‍ഷിക്കാനും തൊഴിലുടമകള്‍ക്ക് സാധിക്കും.

   അധിക ഗ്രാറ്റുവിറ്റി സ്‌കീമുകള്‍, കഴിഞ്ഞ മാസം തൊഴില്‍ നിയമത്തില്‍ അവതരിപ്പിച്ചതാല്‍ക്കാലിക, ഫ്‌ലെക്‌സിബിള്‍, പാര്‍ട്ട് ടൈം എന്നിവയുള്‍പ്പെടെയുള്ള തൊഴില്‍ മാതൃകകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് ലക്ഷ്യമിടുന്നത്.

   സ്വകാര്യമേഖലയില്‍ പാര്‍ട്ട് ടൈം, താത്കാലിക ജോലികളില്‍ ഉള്‍പ്പെടെ തൊഴില്‍ ബന്ധങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പുതിയ ഉത്തരവ് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറത്തിറക്കുകയുണ്ടായി.

   തൊഴില്‍ ബന്ധങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഈ പുതിയ ഉത്തരവ് സ്വകാര്യ മേഖലയില്‍ 2022 ഫെബ്രുവരി 2 മുതല്‍ പ്രാബല്യത്തില്‍ വരും. 15 വയസിന് മുകളില്‍ പ്രായമുള്ള കൗമാരക്കാരെ ഒരു കമ്പനിയില്‍ നിയമിക്കുമ്പോള്‍ 3 വര്‍ഷത്തെ കരാറും നിബന്ധനകളും ബാധകമാക്കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.

   'എല്ലാവര്‍ക്കും അനുയോജ്യമാകുന്നതും മത്സരബുദ്ധിയോടെ മുന്നേറാന്‍ കഴിയുന്നതുമായ ഒരു തൊഴില്‍ അന്തരീക്ഷം യുഎഇയുടെ അടുത്ത 50 വര്‍ഷത്തേയ്ക്കുള്ള യാത്രയില്‍ കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ഉദ്ദേശം. ലോകമെമ്പാടുമുള്ളവരുടെ പ്രതിഭയെ ആകര്‍ഷിക്കുകയും തൊഴിലാളികളുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം', യുഎഇ മാനവവിഭവശേഷി മന്ത്രി ഡോ. അബ്ദുള്‍ റഹ്മാന്‍ അല്‍ അവാര്‍ പറഞ്ഞു

   നിയമപ്രകാരം, ഒരു വര്‍ഷത്തെ ജോലി പൂര്‍ത്തിയാക്കാത്ത ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കില്ല.
   Published by:Jayashankar AV
   First published: