അബുദാബി:ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ യി ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. നാളെ മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.
ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ യി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന പൂര്‍ത്തിയാക്കാതെ യാത്രക്കാരെ രാജ്യത്ത് എത്തിച്ചതിനാണ് കമ്പനിക്കെതിരെ നടപടി എടുത്തത്. അധിക്യതരുമായി നടത്തിയ ചര്‍ച്ചയിലാണ് വിലക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. വിലക്ക് പിന്‍വലിച്ച സഹചര്യത്തില്‍ നാളെ മുതല്‍ ഇന്ത്യയില്‍ നിന്ന് യു എ ഇലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ളവർക്ക് പ്രവേശനാനുമതിയുമായി കുവൈറ്റ്; അനുമതി ഈ വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രം
ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ളവർക്ക് കുവൈറ്റിൽ പ്രവേശിക്കാൻ അനുമതി. ഞായറാഴ്ച മുതലാണ് ഇന്ത്യക്കാർക്ക് കുവൈറ്റിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. ഫൈസർ, കോവിഷീൽഡ് (ഓക്സ്ഫോർഡ് ആസ്ട്രാസെനക്ക ), മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിലൊരു വാക്സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി.
സിനോഫാം, സ്പുട്നിക് ഉൾപ്പെടെയുള്ള വാക്സിൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ചിരിക്കണം. കുവൈത്തിന് പുറത്തുനിന്ന് വാക്സീൻ സ്വീകരിച്ചവർ പാസ്പോർട്, വാക്സീൻ സർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾ നൽകി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം. 72 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.
ഈ മാസം 22 മുതൽ പ്രവേശനാനുമതി നൽകാനാണ് തീരുമാനം. ഞായറാഴ്ച മുതൽ വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞവർഷം മാർച്ച് മുതലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയത്.
കുവൈറ്റിലെത്തുന്നവർക്ക് ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാണ്. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും പ്രവേശനം. ഒരു ലക്ഷത്തിലധികം ആളുകള്‍ കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട് എന്നാണ് അനൗദ്യോഗിക വിവരം.
ഇന്ത്യയ്ക്ക് പുറമേ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്കും പ്രവേശനാനുമതിയുണ്ട്.
ഖത്തറിൽ വാഹനാപകടത്തിൽ മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു
ഖത്തറിൽ വാഹനപകടത്തില്‍ മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക- സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമായ കോഴിക്കോട് മണിയൂർ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകൻ മിസ്ഹബ് അബ്ദുല്‍ സലാം (11) ആണ് മരിച്ചത്.
Also Read- സംസ്കരിക്കാൻ ഇടമില്ല; ഹിന്ദു സ്ത്രീയുടെ സംസ്കാരം ക്രിസ്ത്യൻ സെമിത്തേരിയിൽ ഹിന്ദു ആചാരപ്രകാരം
ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയിലേക്ക് യാത്രചെയ്യവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Also Read- ഷോക്കേറ്റ രണ്ടര വയസുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും മകളും ഷോക്കേറ്റ് മരിച്ചു
അപകടത്തിന്റെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona UAE, Indigo, IndiGo Flight