നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • ഇന്ത്യയിൽനിന്നുള്ളവർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് യുഎഇ നിബന്ധനകളോടെ നീക്കുന്നു

    ഇന്ത്യയിൽനിന്നുള്ളവർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് യുഎഇ നിബന്ധനകളോടെ നീക്കുന്നു

    48 മണിക്കൂറിനുള്ളിൽ ഉള്ള നെഗറ്റിവ് ആർ ടി പി സി ആർ പരിശോധന ഫലം ക്യൂ ആർ കോഡുള്ള സർട്ടിഫിക്കറ്റിൽ വേണം

    uae

    uae

    • Share this:
      ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ളവർക്ക് യു എ ഇ ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നിബന്ധനകളോടെ നീക്കുന്നു. ഈ മാസം 23, ബുധനാഴ്ച മുതൽ യു എ ഇ താമസ വിസയുള്ളവർക്ക് ഇന്ത്യയിൽ നിന്നും യു എ ഇ യിലേക്ക് വരാമെന്നതാണ്  യുഎഇ മുന്നോട്ടു വെക്കുന്ന പ്രധാന നിർദ്ദേശം. യു എ ഇ അംഗീകരിച്ച വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചിരിക്കണം എന്നതാണ് പ്രധാന നിബന്ധന.

      48 മണിക്കൂറിനുള്ളിൽ ഉള്ള നെഗറ്റിവ് ആർ ടി പി സി ആർ പരിശോധന ഫലം ക്യൂ ആർ കോഡുള്ള സർട്ടിഫിക്കറ്റിൽ വേണം. ഫ്ളൈറ്റ് പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് റാപിഡ് പി സി ആർ ടെസ്റ്റും എടുക്കണം. ദുബായ് എയർപോർട്ടിലും പി സി ആർ പരിശോധന ഉണ്ടാകും. ഫലം വരുന്നത് വരെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്നും യുഎഇ നിർദേശിക്കുന്നു.

      അതിനിടെ കേരളത്തിൽ വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനായുള്ള ഇ ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്‌ഡേഷന്‍ നടത്തിവരികയാണ്. അടുത്ത ദിവസം മുതല്‍ തന്നെ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവര്‍ക്ക് അവകൂടി ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

      Also Read- ഒരാഴ്ചത്തെ ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ പത്തിരട്ടി പരിശോധന; കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

      തീയതിയും ബാച്ച് നമ്പരും കൂടി ആവശ്യമുള്ള നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് ലഭിച്ച പഴയ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിന്‍ (COWIN) സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കോവിന്‍ പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരുമുള്ള പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷിച്ചവര്‍ക്ക് തന്നെ പിന്നീട് സര്‍ട്ടിഫിക്കറ്റ് ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.




      Published by:Anuraj GR
      First published: