• HOME
  • »
  • NEWS
  • »
  • gulf
  • »
  • ഫുട്ബോൾ മാച്ച് കാണാതിരിക്കാൻ ഇന്ത്യൻ ആരാധകരെ പക്ഷിക്കൂട്ടിൽ അടച്ചു

ഫുട്ബോൾ മാച്ച് കാണാതിരിക്കാൻ ഇന്ത്യൻ ആരാധകരെ പക്ഷിക്കൂട്ടിൽ അടച്ചു

  • Last Updated :
  • Share this:
    ദുബായ്: ഇന്ത്യൻ ആരാധകർ യുഎഇയ്ക്കെതിരായ ഏഷ്യൻകപ്പ് ഫുട്ബോൾ മത്സരം കാണാതിരിക്കാൻ പക്ഷിക്കൂട്ടിൽ അടച്ചതായി പരാതി. യുഎഇയ്ക്കെതിരായ നിർണായക മത്സരത്തിന് മുമ്പാണ് സംഭവം. ഇതുസംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് യുഎഇയോട് തോറ്റിരുന്നു.

    തൊഴിലാളികളോട് നിങ്ങൾ ആരെ പിന്തുണയ്ക്കുമെന്ന് അറബി ചോദിക്കുന്നു. ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞതോടെയാണ് ആരാധകരെ പക്ഷിക്കൂട്ടിൽ അടയ്ക്കുന്നത്. പിന്നീട് യുഎഇയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞതോടെയാണ് ഇയാൾ ബന്ദിയാക്കിയവരെ തുറന്നുവിട്ടത്.
    First published: