നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • UAE National Day | യുഎഇ ദേശീയ ദിനം: ദുബായിലേക്കുള്ള എല്ലാ യാത്രക്കാർക്കും സൗജന്യ എക്സ്പോ 2020 ടിക്കറ്റുകൾ

  UAE National Day | യുഎഇ ദേശീയ ദിനം: ദുബായിലേക്കുള്ള എല്ലാ യാത്രക്കാർക്കും സൗജന്യ എക്സ്പോ 2020 ടിക്കറ്റുകൾ

  ഡിസംബര്‍ ഒന്നു മുതല്‍ തുടങ്ങി രണ്ടാഴ്ചത്തേക്ക് ആയിരിക്കും ടിക്കറ്റുകള്‍ സൌജന്യമായി നല്‍കുന്നത്

  • Share this:
   ഇന്ന് (ഡിസംബര്‍ 2) യുഎഇയുടെ ( UAE) അമ്പതാമത് ദേശീയ ദിനം (National Day celebration). സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഒരാഴ്ചത്തെ ആഘോഷമാണ് രാജ്യത്ത് നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ശമ്പളത്തോടെ രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധിയും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.

   ആഘോഷങ്ങള്‍ ഗംഭീരമാക്കുന്നതിന്റെ ഭാഗമായി യുഎഇയുടെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് കൗണ്‍സില്‍ ഫോര്‍ ബോര്‍ഡര്‍ ക്രോസിംഗ് പോയിന്റ്‌സ് സെക്യൂരിറ്റിയും (Dubai Council for Border Crossing Points Security) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്മായി (General Directorate of Residency and Foreigners Affairs ) സഹകരിച്ച് രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും എമിറേറ്റ് ഫ്രീ എക്‌സ്‌പോ 2020ന്റെ സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യും.

   ദുബായിലെ ഇവെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും എമിറേറ്റ്‌സിന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ദുബായിയിലെ വൈവിധ്യമാര്‍ന്ന ദേശീയതയെക്കുറിച്ച് അറിയുന്നതിനും സഹായിക്കുന്ന എക്‌സ്‌പോ കാണാന്‍ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഓഫര്‍. രാജ്യത്തിന്റെ അമ്പതാമത് വിജയയാത്ര ഏറ്റവും മികച്ചതാക്കാനുള്ള ആസൂത്രണ പരിപാടികള്‍ നേരത്തെ തന്നെ അധികൃതര്‍ തുടങ്ങിരുന്നു.

   ഡിസംബര്‍ ഒന്നു മുതല്‍ തുടങ്ങി രണ്ടാഴ്ചത്തേക്ക് ആയിരിക്കും ടിക്കറ്റുകള്‍ സൌജന്യമായി നല്‍കുന്നത്. ഇതിലൂടെ 192 രാജ്യങ്ങളുടെ പങ്കാളിത്തം ഉള്‍ക്കൊള്ളുന്ന മെഗാ എക്‌സ്‌പോ കാണാനാണ് യാത്രക്കാര്‍ക്ക് അവസരമൊരുങ്ങുന്നത്. രാജ്യത്തിന്റെ വികസനവും ആഘോഷവും മുന്നില്‍ കണ്ട് നടത്തുന്ന ദേശീയ ദിന പരിപാടികളില്‍ വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും മറ്റ് പൗരന്മാര്‍ക്കും ഉള്‍പ്പെടെ വിവിധ പോര്‍ട്ടുകളിലൂടെ ദുബായിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സൗജന്യ ടിക്കറ്റുകള്‍ ലഭിക്കും.

   അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ആയിരിക്കും ദുബായ് എക്‌സ്‌പോ ഉണ്ടായിരിക്കുന്നത്. ഇവന്റ്‌സ് കലണ്ടര്‍ അനുസരിച്ച് ലോകരാജ്യങ്ങളെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംഗീതം, ആര്‍ക്കിടെക്ചര്‍, സാങ്കേതികവിദ്യ, സംസ്‌കാരം എന്നിവയെല്ലാം സന്ദര്‍ശകര്‍ക്ക് കാണാം.

   ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ ചരിത്രവും സംസ്‌കാരവും നേട്ടങ്ങളും ആഘോഷിക്കാന്‍ ഈ ആഗോള ഇവന്റ് സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്നു. നിരവധി മലയാളികള്‍ താമസിക്കുന്ന ഗള്‍ഫ് രാജ്യമാണ് ദുബായ്. ഇവിടുത്തെ എക്‌സ്‌പോ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒന്നാണ്. എല്ലാ വര്‍ഷവും പുതുമയേറിയ പരിപാടികളിലൂടെ ദുബായ് എക്‌സ്‌പോ ലോക ജനതയുടെ മനം കവരുന്നു. എക്‌സ്‌പോ കാണാനായി ദുബായ് സന്ദര്‍ശിക്കുന്ന നിരവധി പേരുണ്ട്. ലോക ജനതയുടെ ഒരുമയ്ക്കും സഹകരണങ്ങള്‍ക്കും കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും എക്‌സ്‌പോകളിലൂടെ കഴിയുന്നു.

   യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് '1971' എന്ന പേരില്‍ എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി (WAM) ഒരു ഡോക്യുമെന്ററിയും പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയാണ് 13 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
   Published by:Jayashankar AV
   First published: