നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • UAE National Day | യുഎഇ ദേശീയ ദിനം: ഇന്റര്‍നെറ്റ് വേഗത വര്‍ദ്ധനവും സൗജന്യ ഓഫറുകളും പ്രഖ്യാപിച്ച് ടെലികോം കമ്പനികൾ

  UAE National Day | യുഎഇ ദേശീയ ദിനം: ഇന്റര്‍നെറ്റ് വേഗത വര്‍ദ്ധനവും സൗജന്യ ഓഫറുകളും പ്രഖ്യാപിച്ച് ടെലികോം കമ്പനികൾ

  യുഎഇ ദേശീയ ദിനത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള സമ്മാനം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് (UAE National Day ) ടെലികോം കമ്പനിയായ ഡു (Du) ഹോം പ്ലാനിന്റെ ബ്രോഡ്ബാന്‍ഡ് സ്പീഡ് (broadband speed) വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള സമ്മാനമായി ഇത് പൂര്‍ണമായും സൗജന്യവുമാണ് (free).

   'അപ്ഗ്രേഡിനായി നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല, കാരണം ഇത് നിങ്ങളുടെ സൗകര്യാര്‍ത്ഥം ഓട്ടോമാറ്റിക്കായി അപ്ഗ്രേഡ് നടക്കും'' ഡു പ്രസ്താവനയില്‍ പറഞ്ഞു.

   രാജ്യത്തോടൊപ്പം, സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ഈ പ്രഖ്യാപനം രാജ്യത്തെയും മേഖലയിലെയും നിശ്ചിത നെറ്റ്വര്‍ക്ക് വേഗതയ്ക്ക് മറ്റൊരു മാനദണ്ഡം സ്ഥാപിക്കും. ഇത് യുഎഇയെ ടെലികോം വ്യവസായത്തിന്റെ മുന്‍നിരയിലേക്ക് നയിക്കും.

   ബ്രോഡ്ബാന്‍ഡ് വേഗതയുടെ സൗജന്യ അപ്ഗ്രേഡ് 2021 ഡിസംബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 1 വരെയുള്ള മൂന്ന് മാസത്തേക്ക് വാലിഡിറ്റി ഉള്ളതാണ്. കാലാവധി അവസാനിച്ചതിന് ശേഷം വേഗത പഴയതു പോലെ തിരികെ പോകുമെന്നും ഡു പ്രസ്താവനയില്‍ പറയുന്നു.

   തങ്ങളുടെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി ഡു ഒരു പ്രത്യേക പാക്കേജും വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കും എന്റര്‍പ്രൈസ് കോര്‍പ്പറേറ്റ്, ജീവനക്കാരുടെ പെയ്ഡ് പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കും 50 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്രമോഷനാണ് യുഎഇ 50 ഡാറ്റ ഓഫര്‍. ഇത് ആക്ടിവേഷന്‍ തീയതി മുതല്‍ 50 ദിവസത്തെ കാലാവധിയില്‍ ലഭിക്കും.

   ഡിസംബര്‍ 4ന് ഉപഭോക്താക്കള്‍ ഓഫര്‍ ആക്ടീവേറ്റ് ചെയ്താല്‍, 50 ജിബി ഡാറ്റ ആക്ടിവേഷന്‍ തീയതി മുതല്‍ 50 ദിവസത്തേക്ക് വാലിഡ് ആയിരിക്കും. ഡു ആപ്പിലെ പ്രത്യേക ഓഫറുകളുടെ വിഭാഗത്തിലൂടെയോ *055# ഡയല്‍ ചെയ്യുന്നത് മുഖേനയോ ഡിസംബര്‍ 4 വരെ ഉപഭോക്താക്കള്‍ക്ക് യുഎഇ 50 ഡാറ്റ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാം. ബണ്ടില്‍ സജീവമായാല്‍ ഒരു സ്ഥിരീകരണ എസ്എംഎസ് അയയ്ക്കും. ആക്ടിവേഷന്‍ തീയതി മുതല്‍ 50 ദിവസത്തേക്ക് ഡാറ്റ വാലിഡ് ആയിരിക്കും.

   Also Read- UAE @50 സുവര്‍ണ ശോഭയിൽ യുഎഇ; ചരിത്രമറിയാൻ WAM ഡോക്യുമെന്ററി

   നേരത്തെ, യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇത്തിസലാത്ത് യുഎഇ പൌരന്മാർക്ക് 50 ജിബി സൗജന്യ മൊബൈല്‍ ഡാറ്റ പാക്കേജ് വാഗ്ദാനം ചെയ്തിരുന്നു. ഉയര്‍ന്ന ബ്രോഡ്ബാന്‍ഡ് സ്പീഡ് ഹോം എന്റര്‍ടൈന്‍മെന്റ് ആസ്വദിക്കുന്നതിനുള്ള മികച്ച ഓഫര്‍ നല്‍കിക്കൊണ്ട് ഡിസംബറിലെ ഇലൈഫ് വരിക്കാര്‍ക്ക് 1Gbps വരെ സൗജന്യ സ്പീഡ് അപ്ഗ്രേഡും ഇത് വാഗ്ദാനം ചെയ്യുന്നു. എമിറാത്തി ഫ്രീഡം വരിക്കാര്‍ക്ക് ഡിസംബറില്‍ ഡബിള്‍ ഡാറ്റയും മിനിറ്റുകളും ഓട്ടോമാറ്റിക് ആയി ലഭിക്കും.

   ഡിസംബര്‍ 1 മുതല്‍ 7 വരെ തിരഞ്ഞെടുത്ത ഉപകരണങ്ങള്‍ക്കും ആക്സസറികള്‍ക്കും എല്ലാ ഉപഭോക്താക്കള്‍ക്കും 80 ശതമാനം വരെ കിഴിവും ലഭിക്കും. ഐഫോണ്‍ 13, ഐഫോണ്‍ 12, സാംസങ് ഫോള്‍ഡ്, ഐപാഡുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കും ഈ കിഴിവ് ലഭിക്കും.
   Published by:Rajesh V
   First published: