ദുബായ്: പ്രവാസി വ്യവസായിയും എൻ.എം.സി ഹെൽത്ത് കെയർ സ്ഥാപകനുമായ ബി.ആര്‍ഷെട്ടിയുടെ മുഴുവന്‍ സ്വത്ത് വകകളും മരവിപ്പിക്കാന്‍ യു.കെ കോടതിയുടെ ഉത്തരവ്. കഴിഞ്ഞ വര്‍ഷം എന്‍.എം.സി.ഹെല്‍ത്ത്‌കെയറിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ മലയളായി പ്രശാന്ത് മങ്ങാട്ട് അടക്കമുള്ളവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. അബുദാബി ആസ്ഥനമായാണ് എന്‍.എം.സി.ഹെല്‍ത്ത്‌കെയർ പ്രവർത്തിക്കുന്നത്.
ഇതോടെ ബി.ആര്‍.ഷെട്ടിക്കും പ്രശാന്ത് മാങ്ങാട്ടടക്കമുള്ളവര്‍ക്കും ലോകത്തിന്റെ ഏത് ഭാഗത്തുള്ള തങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ സാധിക്കില്ല. ഷെട്ടിക്കെതിരെ നേരത്തെ യുഎഇയിലും നടപടികളുണ്ടായിരുന്നു. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി വാണിജ്യ ബാങ്കിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് യുകെ കോടതി നടപടി.
സാമ്പത്തിക കുരുക്കിലായ യുഎഇ എക്സ്ചേഞ്ചിന്റെ മാതൃകമ്പനി ഫിനാബ്ലറിനെ യുഎഇ-ഇസ്രയേൽ കൺസോർഷ്യം അടുത്തിടെ വാങ്ങിയിരുന്നു. വെറും ഒരു ഡോളറിനാണ് കമ്പനി വിൽക്കുന്നത്. ഇന്ത്യൻ പ്രവാസി വ്യവസായിയായ ബി.ആർ. ഷെട്ടി സ്ഥാപിച്ച കമ്പനിക്ക് 7000 കോടി രൂപയോളം കടബാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
Also Read ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ കമ്പനി യുഎഇ- ഇസ്രായേൽ കൺസോർഷ്യത്തിന്; വാങ്ങിയത് ഒരു ഡോളറിന്
ഇസ്രായേൽ കമ്പനി പ്രിസം അഡ്വാൻസ്‍ഡ് സൊല്യൂഷൻസും അബുദാബിയിലെ റോയൽ സ്ട്രാറ്റജിക് പാർട്ണേഴ്‍സും ചേർന്നുള്ള കൺസോർഷ്യം യുഎഇ എക്സ്ചേഞ്ചിനും ഫിനാബ്ലറിനുമുള്ള പ്രവർത്തന മൂലധനം നൽകും. കഴിഞ്ഞ ഡിസംബറിൽ 1.5 ബില്യൺ പൗണ്ട് (2 ബില്യൺ ഡോളർ) വിപണി മൂല്യമുണ്ടായിരുന്ന ബിസിനസ് തകർന്നതിനെ തുടർന്നാണ് ഇത്തരത്തിലൊരു വിൽപ്പന നടത്തുന്നത്.
പേയ്‌മെന്റുകൾക്കും വിദേശനാണയ വിനിമയങ്ങൾക്കുമുള്ള പ്ലാറ്റ്ഫോമായ ഫിനാബ്ലർ, പ്രിസം ഗ്രൂപ്പ് ഓഫ് ഇസ്രായേലിന്റെ കീഴിലുള്ള ഗ്ലോബൽ ഫിൻടെക് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗുമായി കരാറിൽ ഏർപ്പെട്ടതായി പ്രഖ്യാപിച്ചു. കമ്പനിയിൽ വൻ അഴിച്ചുപണിയും ഉണ്ടാകും. മലയാളികളടക്കം ആയിരങ്ങൾ യുഎഇ എക്സ്ചേഞ്ചിലും അനുബന്ധ കമ്പനികളിലുമായി ജോലി ചെയ്തിരുന്നു. ഏറ്റെടുക്കൽ തങ്ങൾക്കും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണിവർ. 100 കോടി ഡോളറിന്റെ വായ്‍പ ഫിനാബ്ലർ, കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് മറച്ചുവച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രതിസന്ധി.
ഈ വർഷം ആദ്യം ഇരുരാജ്യങ്ങളും കരാർ ഒപ്പിട്ടതിനുശേഷം യുഎഇയും ഇസ്രയേൽ കമ്പനികളും തമ്മിലുള്ള ആദ്യത്തെ വാണിജ്യ ഇടപാടുകളിൽ ഒന്നാണ് ഈ കരാർ. അതിനുശേഷം, ബാങ്കിംഗ് മുതൽ മൊബൈൽ ഫോൺ സേവനങ്ങൾ വരെയുള്ള കരാറുകൾ ഒപ്പു വച്ചിരുന്നു. എന്‍എംസി ഹെല്‍ത്ത്, യുഎഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ യുഎഇ സെന്‍ട്രല്‍ ബാങ്ക് മരവിപ്പിച്ചിരുന്നു. ഫിനാബ്ലറിന്റെ റജിസ്ട്രേഷനും റദ്ദാക്കി. ഫെബ്രുവരിയിൽ ഷെട്ടി ഇന്ത്യയിലേക്ക് മടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: B.R. Shetty, Israel, Uae, UAE-Israel diplomatic ties