സൈക്കിൾ യാത്രികയെ ഇടിച്ചിട്ട് കടന്നുകളഞ്ഞു; മൂന്നു മണിക്കൂറിനുള്ളിൽ കാർ കസ്റ്റഡിയിലെടുത്ത് UAE പൊലീസ്

യുവതി നൽകിയ വിവരം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് കാർ പിടികൂടാൻ സഹായകരമായതെന്ന് പൊലീസ് പറയുന്നു

News18 Malayalam | news18-malayalam
Updated: December 21, 2019, 1:49 PM IST
സൈക്കിൾ യാത്രികയെ ഇടിച്ചിട്ട് കടന്നുകളഞ്ഞു; മൂന്നു മണിക്കൂറിനുള്ളിൽ കാർ കസ്റ്റഡിയിലെടുത്ത് UAE പൊലീസ്
പ്രതീകാത്മക ചിത്രം
  • Share this:
ദുബായ്: സൈക്കിൾ യാത്രികയെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ കാർ മൂന്നു മണിക്കൂറിനുള്ളിൽ UAE പൊലീസ് പിടികൂടി. ഉം അൽ ഖുവെയ്ൻ ട്രാഫിക് പൊലീസാണ് കാർ കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. കാർ ഇടിച്ചിട്ട സൈക്കിൾ യാത്രികയ്ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എത്തിഹാദ് റോഡിൽ സൈക്കിൾ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചശേഷം ഒരു കാർ അജ്മാൻ റൂട്ടിലേക്ക് ഓടിച്ചുപോയിയെന്ന സന്ദേശം ഉം അൽ ഖുവെയ്ൻ കൺട്രോൾ റൂമിൽ ലഭിച്ചു. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ പൊലീസ് യൂറോപ്യൻ വംശജയായ യുവതിയെ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ യുവതിയുടെ സൈക്കിൾ പൂർണമായും തകർന്നിരുന്നു.

യുവതി നൽകിയ വിവരം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് കാർ പിടികൂടാൻ സഹായകരമായതെന്ന് പൊലീസ് പറയുന്നു. മൂന്നു മണിക്കൂറിനുള്ളിൽ കാർ കണ്ടെത്താനായി. കാർ ഓടിച്ചിരുന്ന ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
Published by: Anuraj GR
First published: December 21, 2019, 1:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading