നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Most Powerful Passport | ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് പദവി വീണ്ടെടുത്ത് യുഎഇ

  Most Powerful Passport | ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് പദവി വീണ്ടെടുത്ത് യുഎഇ

  ഈ വർഷം ന്യൂസിലാൻഡിനെ പിന്തള്ളിയാണ് യുഎഇ ഒന്നാമതെത്തിയത്. പാസ്പോർട്ട് സൂചികയിൽ കഴിഞ്ഞ വർഷം ന്യൂസിലാൻഡ് ആയിരുന്നു ഒന്നാമത്...

  News18 Malayalam

  News18 Malayalam

  • Share this:
   ദുബായ്: ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് പദവി തിരിച്ചുപിടിച്ച് യു എ ഇ. ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സിലാണ് യു എ ഇ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 199 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് വിശകലനം ചെയ്താണ് ആര്‍ട്ടന്‍ ക്യാപിറ്റല്‍ ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പ്രസിദ്ധീകരിച്ചത്. സഞ്ചാര സ്വാതന്ത്ര്യവും വിസ രഹിത യാത്രയും അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ കരുത്തുറ്റ പാസ്പോർട്ട് റാങ്കിങ് നടത്തിയത്.

   2018, 2019 വര്‍ഷങ്ങളില്‍ ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ മുൻനിരയിൽ എത്താൻ യുഎഇയ്ക്ക് സാധിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ യാത്രാവിലക്കുകൾ കാരണം കഴിഞ്ഞ വര്‍ഷം യു എ ഇ പാസ്പോർട്ട് പട്ടികയിൽ 14-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
   നിലവിൽ യു എ ഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ 152 രാജ്യങ്ങളിലേക്കു യാത്ര ചെയ്യാന്‍ സാധിക്കും. 98 രാജ്യങ്ങളിലേക്കു വിസയില്ലാതെയും 54 രാജ്യങ്ങളില്‍ വിസ ഓൺ അറൈവല്‍ ആയും 46 രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി വിസയെടുത്തും യാത്ര ചെയ്യാം.

   ന്യൂസിലാന്‍ഡ് പാസ്പോര്‍ട്ടാണ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയത്. 146 രാജ്യങ്ങളിലേക്കാണ് ന്യൂസിലാന്‍ഡ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാകുന്നത്. പാസ്പോർട്ട് സൂചികയിൽ കഴിഞ്ഞ വർഷം ന്യൂസിലാൻഡ് ആയിരുന്നു ഒന്നാമത്. നിലവിൽ ദുബായ് എക്സ്പോ 2020 ആതിഥേയത്വം വഹിക്കുന്നതോടെയാണ് എമിറേറ്റിന് മൊബിലിറ്റി സ്കോർ 152 ആയത്, മൊബിലിറ്റി സ്കോർ നിലവിൽ പാസ്പോർട്ട് നൽകുന്ന വിസ രഹിത അല്ലെങ്കിൽ വിസ ഓൺ അറൈവൽ രാജ്യങ്ങളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്.

   അതേസമയം ഹെൻലി പാസ്‌പോർട്ട് സൂചികയിൽ, 192 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി ജപ്പാനും സിംഗപ്പൂരും ആണ് മുന്നിലുള്ളത്. ഈ പട്ടികയിൽ ന്യൂസിലൻഡ് ആറാം സ്ഥാനത്താണ്. വിസ രഹിത അല്ലെങ്കിൽ വിസ ഓൺ അറൈവൽ യാത്ര സംബന്ധിച്ച പാസ്പോർട്ട് റാങ്കിംഗുകൾ ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ട്.

   ഹെൻലി പാസ്പോർട്ട് സൂചിക 199 പാസ്പോർട്ടുകളും 227 യാത്രാ സ്ഥാനങ്ങളും(ഡെസ്റ്റിനേഷൻ) ഉൾക്കൊള്ളുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡാറ്റ ഉപയോഗിക്കുന്നു. 193 ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെയും ആറ് പ്രദേശങ്ങളുടെയും യാത്രാ രേഖകളാണ് ഗ്ലോബൽ പാസ്പോർട്ട് ഇൻഡക്സ് റാങ്കിങ് പട്ടിക തയ്യാറാക്കാൻ ആധാരമാക്കുന്നത്. രണ്ടുപേരും യോജിക്കുന്ന രണ്ട് കാര്യങ്ങൾ -കോവിഡ് -19 കാലഘട്ടം യാത്രയ്ക്ക് വലിയ തടസ്സം ഉണ്ടാക്കിയതും അഫ്ഗാൻ പൗരന്മാർക്ക് ചില രാജ്യങ്ങൾ ഏർപ്പെടുത്തിയ വിലക്കുമാണ്.

   അതേസമയം യാത്രാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ വലിയ വിടവ് ഉണ്ടായിട്ടില്ലെന്ന് ഹെൻലി പാസ്‌പോർട്ട് സൂചിക പറയുന്നു. ജപ്പാൻ, സിംഗപ്പൂർ പൗരന്മാർക്ക് അഫ്ഗാൻ പൗരന്മാരേക്കാൾ 166 കൂടുതൽ സ്ഥലങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും.
   Published by:Anuraj GR
   First published: