COVID 19| യുഎഇയിൽ ഒരു മരണം; 31 ഇന്ത്യക്കാർ ഉൾപ്പെടെ 53 പേർക്ക് കൂടി രോഗബാധ

യുഎഇയിലെ ആകെ രോഗബാധിതരുടെ എണ്ണം 664 ആയി

News18 Malayalam | news18-malayalam
Updated: March 31, 2020, 10:52 PM IST
COVID 19| യുഎഇയിൽ ഒരു മരണം; 31 ഇന്ത്യക്കാർ ഉൾപ്പെടെ 53 പേർക്ക് കൂടി രോഗബാധ
പ്രതീകാത്മക ചിത്രം
  • Share this:
അബുദാബി: യുഎഇയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 31 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 53 പേര്‍ക്ക് കൂടി രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 664 ആയി.

67 വയസുള്ള ഏഷ്യക്കാരനാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ഹൃദ്രോഗവും രക്തസമ്മര്‍ദവും പ്രമേഹവും ഉള്‍പ്പെടെയുള്ള മറ്റ് അസുഖങ്ങളുണ്ടായിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

You may also like:COVID 19| കോവിഡ് പ്രതിരോധ പ്രവർത്തനം: റിലയൻസിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി [NEWS]COVID 19| സ്വയം ക്വാറന്റൈനിൽ കഴിയാൻ തായ്‌ലന്‍ഡ് രാജാവ് ബുക്ക് ചെയ്തത് ഒരു ഹോട്ടല്‍ മുഴുവന്‍; കൂട്ടിന് 20 പങ്കാളികളും [PHOTOS]COVID 19 | മദ്യവിതരണത്തിന് മാർഗനിർദ്ദേശമായി; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ നൽകുന്ന രേഖ ഹാജരാക്കണം [NEWS]

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ യുഎഇ പൗരന്മാരും അള്‍ജീരിയ, ലെബനോന്‍, പാകിസ്ഥാന്‍, ഇറാന്‍, കുവൈത്ത്, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി, ഫിലിപ്പൈന്‍സ്, ഇറ്റലി, ഫ്രാന്‍സ്, അമേരിക്ക, ഈജിപ്ത്, നേപ്പാള്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.



First published: March 31, 2020, 10:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading