നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • നിയമവ്യവസ്ഥയിൽ വൻ മാറ്റങ്ങളുമായി യുഎഇ; വിവാഹ മോചനം, മദ്യപാനം, പീഡനം എന്നീ നിയമങ്ങളിലും മാറ്റം

  നിയമവ്യവസ്ഥയിൽ വൻ മാറ്റങ്ങളുമായി യുഎഇ; വിവാഹ മോചനം, മദ്യപാനം, പീഡനം എന്നീ നിയമങ്ങളിലും മാറ്റം

  മദ്യപാനം കുറ്റകരമല്ല, സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിന് കഠിന ശിക്ഷ.

  uae

  uae

  • Share this:
   ദുബായ്: രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തുമെന്ന പ്രഖ്യാപനവുമായി യുഎഇ. ഇതുവരെ തുടർന്നുവന്ന കർശന നിയന്ത്രണങ്ങളിലാണ് ഭരണകൂടം ഇളവുകൾ വരുത്തുന്നത്. ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട നടപടികൾ, അനന്തരാവകാശം, വിവാഹം, വിവാഹമോചനം, മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

   Also Read- സന്ദർശന വിസയിലെത്തിയ മലയാളിയെ ദുബായിൽവെച്ച് കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

   വിവാഹമോചനം, പിന്തുടർച്ചാവകാശം, മദ്യപാനം, ആത്മഹത്യ, സ്ത്രീ സുരക്ഷ എന്നിയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പരിഷ്കാരം കൊണ്ടുവരും. വിവാഹ മോചനം, സ്വത്തവകാശം എന്നിവയിൽ പൗരന്മാരുടെ സ്വന്തം രാജ്യത്തെ നിയമവ്യവസ്ഥിതി ഉപയോഗിക്കുന്നതിനും പ്രവാസികളുമായി ബന്ധപ്പെട്ട വ്യക്തി നിയമങ്ങളിൽ ഇസ്ലാമിക നിയമങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും പുതിയ പരിഷ്കാരം ലക്ഷ്യമിടുന്നു. ഇരൂന്നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ യുഎഇയിൽ താമസിക്കുന്നുണ്ട്.

   പ്രധാന മാറ്റങ്ങൾ ഇവ

   • വിവാഹമോചനവും തുടർന്നുള്ള സ്വത്ത് ഭാഗംവെക്കലുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റംവരും.

   • സ്വദേശത്ത് വിവാഹിതരാവുകയും യുഎഇയിൽ വെച്ച് വിവാഹമോചിതരാകുകയും ചെയ്യുന്ന ദമ്പതികൾക്ക് അവരുടെ രാജ്യത്തെ നിയമമായിരിക്കും ബാധകം.

   • പുതിയ നിയമത്തിൽ സംയുക്ത ആസ്തികളെയും ജോയിന്റ് അക്കൗണ്ടുകളെയും പറ്റി പരാമർശിക്കുന്നു, രണ്ട് കക്ഷികളും തമ്മിൽ കരാറില്ലെങ്കിൽ കോടതിക്ക് മധ്യസ്ഥത വഹിക്കാം.

   • വിൽപത്രങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരും. നിലവിൽ മരിച്ചയാളുടെ സ്വത്തുക്കൾ കുടുംബാംഗങ്ങൾക്ക് വീതംവെച്ച് നൽകുന്നത് ഇസ്ലാമിക നിയമപ്രകാരമാണ്. ഇതിലും മാറ്റംവരും.

   • അത്യാവശ്യഘട്ടത്തിൽ ഒരാളെ സഹായിച്ചതിന്റെ പേരിൽ ഇനി അതുമായി ബന്ധപ്പെട്ട ബാധ്യതയോ കുറ്റമോ വഹിക്കേണ്ടിവരില്ല. അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്കോ അടിയന്തര സഹായമെത്തിക്കുന്നവർക്കോ പിന്നീട് ബാധ്യതയാകാത്ത നിലയിലായിരിക്കും മാറ്റങ്ങൾ വരിക.


   Also Read- കരാർ അവസാനിച്ചാൽ സ്പോൺസറുടെ അനുമതിയില്ലാതെ ജോലി കണ്ടെത്താം; നിയമം പരിഷ്ക്കരിച്ച് സൗദി

   • മദ്യപാനം ഇനി കുറ്റകരമല്ല. നിലവിൽ വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത നിയമങ്ങളാണ്. ഇനി ലൈസൻസില്ലാതെ മദ്യപിക്കുന്ന, മദ്യം കൈവശമുള്ള അല്ലെങ്കിൽ അംഗീകൃത പ്രദേശങ്ങളിൽ മദ്യം വിൽക്കുന്ന ആരിൽ നിന്നും ഇനിമേൽ പിഴ ഈടാക്കില്ല.

   • നിലവിൽ മദ്യപിച്ചതിന് കേസുകൾ അപൂർവമായിരുന്നു, എന്നാൽ മറ്റൊരു കുറ്റത്തിന് അറസ്റ്റിലായാൽ ലൈസൻസില്ലാതെ മദ്യം കഴിച്ചതിന് ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്താം. ഇതിലാണ് മാറ്റംവരുന്നത്.

   • മദ്യപാനം സ്വകാര്യമായിട്ടോ ലൈസൻസുള്ള ഇടങ്ങളിലോ ആകണം. 21 വയസ് തികഞ്ഞവർ മദ്യപിക്കുന്നത് കുറ്റകരമല്ല.

   • ചരിത്രത്തിലാദ്യമായി അവിവാഹിതരായ ദമ്പതികളുടെ സഹവാസത്തിന് നിയമപരമായ സാധുത ലഭിക്കും. ഇതുവരെ, അവിവാഹിതരായ ദമ്പതികൾ എമിറേറ്റുകളിൽ ഒരു വീട് പങ്കിടുന്നത് നിയമവിരുദ്ധമാണ്.

   • അറബി സംസാരിക്കുന്നില്ലെങ്കിൽ പ്രതികൾക്കും കോടതിയിൽ സാക്ഷികൾക്കും വിവർത്തകർ നൽകണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. നിയമപരമായ വിവർത്തകർ ഉണ്ടെന്ന് കോടതി ഉറപ്പാക്കണം.


   Also Read- ഷോപ്പിംഗിനൊരുങ്ങുകയാണോ? യുഎഇയിൽ മാൾ സന്ദർശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

   • ആത്മഹത്യയും ആത്മഹത്യാശ്രമവും ക്രിമിനൽ കുറ്റത്തിൽ നിന്നൊഴിവാകും. പക്ഷേ, ആത്മഹത്യക്ക് പ്രേരണ നൽകിയെന്ന് കണ്ടാൽ ജയിൽ ശിക്ഷ തുടരും.

   • ദുരഭിമാന കുറ്റകൃത്യങ്ങളെന്ന വിഭാഗം ഇനിയുണ്ടാകില്ല. സ്ത്രീകളെ ഉപദ്രവിക്കുന്ന കേസിൽ ബന്ധുവായ പുരുഷന്മാർക്ക് കുറഞ്ഞ ശിക്ഷ ലഭിക്കുന്ന നിലവിലെ രീതി ഒഴിവാക്കും. ഇവയെല്ലാം കുറ്റകൃത്യമായി തന്നെ കണ്ട് അതിനനുസരിച്ചുള്ള ശിക്ഷ നൽകും.

   • സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിന് കഠിനമായ ശിക്ഷ ലഭിക്കും.

   • പ്രായപൂർത്തിയാകാത്ത കുട്ടികളെയോ മാനിസക വെല്ലുവിളി നേരിടുന്നവരെയോ ബലാത്സംഗത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ ലഭിക്കും.

   Published by:Rajesh V
   First published:
   )}