HOME » NEWS » Gulf »

ഈന്തപ്പനകളുടെ ഉടമസ്ഥാവകാശം; 22 വർഷം നീണ്ട തർക്കത്തിന് തീർപ്പുണ്ടാക്കാൻ സഹോദരങ്ങൾ കോടതിയിലേക്ക്

22 വർഷം നീണ്ട തർക്കത്തിന് തീർപ്പു കൽപ്പിക്കാനാണ് സഹോദരങ്ങൾ റാസൽഖൈമയിലെ സിവിലിയൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 25, 2019, 2:46 PM IST
ഈന്തപ്പനകളുടെ ഉടമസ്ഥാവകാശം; 22 വർഷം നീണ്ട തർക്കത്തിന് തീർപ്പുണ്ടാക്കാൻ സഹോദരങ്ങൾ കോടതിയിലേക്ക്
(പ്രതീകാത്മക ചിത്രം)
  • Share this:
യുഎഇ: 100 ഈന്തപ്പനകളുടെയും ഒരു കെട്ടിടത്തിന്റെയും അവകാശവാദത്തെ ചൊല്ലിയുള്ള സഹോദരങ്ങൾ തമ്മിലുള്ള തർക്കം കോടതിയിലേക്ക്. 22 വർഷം നീണ്ട തർക്കത്തിന് തീർപ്പു കൽപ്പിക്കാനാണ് സഹോദരങ്ങൾ റാസൽഖൈമയിലെ സിവിലിയൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

അച്ഛൻ മരിച്ചപ്പോള്‍ സഹോദരന്മാരിലൊരാൾ ഈന്തപ്പനകളുടെയും കെട്ടിടത്തിന്റെയും അവകാശം ഏറ്റെടുത്തു. മറ്റ് സഹോദരങ്ങൾക്ക് അവകാശങ്ങൾ നിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് രണ്ടാമത്തെ സഹോദരൻ കോ ടതിയെ സമീപിച്ചത്.

also read:ജോലിക്കിടെ തൊഴിലാളി മരിച്ചു; 38ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

100 ഈന്തപ്പനകളിൽ നിന്നുള്ള ഫലം കൊയ്തതായും എന്നാൽ ഇതിന്റെ വരുമാനം മറ്റ് അവകാശികളുമായി പങ്കിട്ടില്ലെന്നുമാണ് സഹോദരൻ കോടതിയിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്വത്തുക്കളും സഹോദരൻ കൈവശപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.

അവകാശികളുടെ സമ്മതമില്ലാതെ നിയമവിരുദ്ധമായി കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയെന്നും സഹോദരൻ പരാതിയിൽ വ്യക്തമാക്കുന്നു. ശരീഅത്ത് നിയമപ്രകാരം കെട്ടിടം അടച്ച് അനന്തരാവകാശം വിതരണം ചെയ്യാൻ സഹോദരന് ഉത്തരവ് നൽകണമെന്നാണ് പരാതിക്കാരനായ സഹോദരൻ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

1997 മുതൽ സഹോദരൻ ഇവ  കൈവശപ്പെടുത്തിയിരിക്കുകയാണെന്നും കെട്ടിടത്തിന്റെയും ഈന്തപ്പനകളുടെയും ഇതുവരെയുള്ള വരുമാനം നൽകണമെന്നുമാണ് സഹോദരന്റെ ആവശ്യം. കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക്  മാറ്റിയിട്ടുണ്ട്.
First published: October 25, 2019, 2:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories