നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Expo Visa Dubai|'എക്സ്പോ വീസ'യിൽ എത്തിയവർക്ക് ഡ്രൈവിങ് ലൈസൻസ് ലളിതമാക്കി യുഎഇ

  Expo Visa Dubai|'എക്സ്പോ വീസ'യിൽ എത്തിയവർക്ക് ഡ്രൈവിങ് ലൈസൻസ് ലളിതമാക്കി യുഎഇ

  ലൈസൻസിനായുള്ള അന്തിമ ടെസ്റ്റിൽ എക്സ്പോ വീസക്കാർക്ക് നേരിട്ടു പങ്കെടുക്കാം. ടെസ്റ്റിൽ വിജയിച്ചാൽ അന്നു തന്നെ ലൈസൻസും ലഭിക്കും.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ദുബായ്: എക്സ്പോ വീസയിൽ(Expo Visa )എത്തിയവർക്ക് ഡ്രൈവിങ് ലൈസൻസ് (driving licence)കിട്ടാനുള്ള നടപടികൾ ലളിതമാക്കി യുഎഇ(UAE). സ്വദേശത്ത് ലൈസൻസുള്ളവർക്ക് പരിശീലനത്തിലടക്കം ഇളവ് ലഭിക്കും.

   ലൈസൻസിനായുള്ള അന്തിമ ടെസ്റ്റിൽ എക്സ്പോ വീസക്കാർക്ക് നേരിട്ടു പങ്കെടുക്കാം. ടെസ്റ്റിൽ വിജയിച്ചാൽ അന്നു തന്നെ ലൈസൻസും ലഭിക്കും. നടപടികൾ ലളിതമാക്കിയതിന്റെ ഭാഗമായി എക്സ്പോയിൽ ആർടിഎ ഓഫിസ് തുറന്നു.

   നയതന്ത്ര വിഭാഗം ജീവനക്കാർക്ക് ഡ്രൈവിങ് പരിശീലന സമയം 20 മണിക്കൂറിൽ നിന്നു 10 മണക്കൂറാക്കി കുറച്ചു. 5 പ്രവൃത്തി ദിവസങ്ങൾക്കകം പരിശീലനം പൂർത്തിയാക്കാം.

   സൗദി, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ, യുകെ, കാനഡ അടക്കം 34 രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് യുഎഇ ലൈസൻസ് ആവശ്യമില്ല.

   Also Read-WhatsApp | വാട്സ്ആപ്പ് വഴി ജനന സർട്ടിഫിക്കറ്റ്: പുതിയ പദ്ധതിയുമായി യുഎഇ ആരോഗ്യമന്ത്രാലയം

   ഈ രാജ്യങ്ങളിൽ നിന്നു സന്ദർശക വീസയിലെത്തിയവർ യുഎഇ ലൈസൻസിന് അപേക്ഷിക്കേണ്ടതില്ല. താമസവീസയാണെങ്കിൽ ലൈസൻസ് വേണം.

   UAE Ranked Fourth| ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും നല്ല നാലാമത്തെ രാജ്യം യുഎഇ

   ജീവിക്കാനും ജോലി ചെയ്യാനും (live and work) ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യം (fourth best country in the world) യുഎഇ. പഴയ റാങ്കിംഗിൽ നിന്ന് 10 സ്ഥാനം കൂടി മുകളിലേക്ക് കയറിയാണ് അതുല്യ നേട്ടം യുഎഇ (UAE) സ്വന്തമാക്കിയത്. നിലവില്‍ സ്വിറ്റ്സര്‍ലന്റ് (Switzerland), ഓസ്‍ട്രേലിയ (Australia), ന്യൂസീലന്‍ഡ് (New Zealand) എന്നിവയ്‍ക്ക് പിന്നില്‍ നാലാമതാണ് യുഎഇയുടെ സ്ഥാനം.

   എച്ച് എസ് ബി സിയുടെ പതിനാലാമത് വാര്‍ഷിക എക്സ്പാറ്റ് എക്സ്പ്ലോറര്‍ (HSBC’s 14th annual Expat Explorer study)പഠനത്തിലാണ് ഈ വിവരമുള്ളത്. വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 20,000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേരും അടുത്ത 12 മാസത്തിനുള്ളില്‍ തങ്ങളുടെ ജീവിതം കൂടുതല്‍ സാധാരണ നിലയിലാവുമെന്നും സ്ഥിരതയുള്ളതാവുമെന്നും ശുഭാപ്‍തി വിശ്വാസം പ്രകടിപ്പിച്ചതായി അഭിപ്രായപ്പെട്ടു.

   ഇതിന് പുറമെ 53 ശതമാനം പേരും തങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവും കൂടുതല്‍ മെച്ചപ്പെട്ട ജീവിത - തൊഴില്‍ സന്തുലനവുമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ആഗോള തലത്തില്‍ പോലും ഇത് ശരാശരി 35 ശതമാനമായിരിക്കുമ്പോഴാണ് യുഎഇയില്‍ 53 ശതമാനം പേരും ഇത്തരമൊരു പ്രതികരണം നടത്തിയത്. ആഗോള മഹാമാരിയുടെ കാലത്താണ് ഇത്തരമൊരു പ്രതികരണം ലഭിച്ചതെന്നതാണ് ശ്രദ്ധേയമായ വസ്‍തുത.

   ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ബഹ്റൈനും ഖത്തറും പട്ടികയും യഥാക്രമം എട്ടും പത്തും സ്ഥാനങ്ങളിലുണ്ട്. വരുമാനത്തിലെ വർധനവ്, കരിയര്‍ വളര്‍ച്ച, ജീവിത നിലാവാരത്തിലെ മെച്ചം എന്നിവയാണ് ഏറ്റവുമധികം പ്രവാസികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നത്. യുഎഇയിലെ ജീവിത നിലവാരമാണ് പ്രവാസികളെ കൂടുതല്‍ കാലം യുഎഇയില്‍ തുടരാനും പ്രേരിപ്പിക്കുന്നത്. 86 ശതമാനം പേരും തങ്ങളുടെ സ്വന്തം രാജ്യത്ത് തുടരുന്നതിനേക്കാള്‍ ജീവിത നിലവാരം യുഎഇയില്‍ മെച്ചപ്പെട്ടതായി അഭിപ്രായപ്പെട്ടു.
   Published by:Naseeba TC
   First published:
   )}