നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • സോഷ്യൽ മീഡിയയിൽ വർഗ്ഗീയ വിദ്വേഷം: യുഎഇയിൽ മൂന്ന് ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

  സോഷ്യൽ മീഡിയയിൽ വർഗ്ഗീയ വിദ്വേഷം: യുഎഇയിൽ മൂന്ന് ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

  സൈബർ നിയമങ്ങൾ കർശനമായി പാലിക്കുന്ന യുഎഇയിൽ വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നവർ നാടുകടത്തൽ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും.

  Image for representation

  Image for representation

  • Share this:
   ദുബായ്: വര്‍ഗ്ഗീയ വിദ്വേഷ പരാമർശങ്ങളിലൂടെ ഇസ്ലാമോഫോബിയ പരത്താൻ ശ്രമിക്കുന്നവർക്കെതിരെ നിലപാടു കടുപ്പിച്ച് യുഎഇ. സോഷ്യൽ മീഡിയയിലൂടെ വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ച മൂന്ന് ഇന്ത്യക്കാരെയാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇവിടെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ദുബായിലെ ഇറ്റാലിയൻ റസ്റ്ററന്റിൽ ഷെഫായ റാവത് രോഹിത്, ഷാർജയിലെ കമ്പനിയിൽ സ്റ്റോർകീപ്പറായ സചിൻ കിന്നിഗോളി, മറ്റൊരു കമ്പനിയിൽ കാഷ്യറായ വിശാല്‍ താകൂര്‍ എന്നിവരെയാണ് പിരിച്ചു വിട്ടത്. ഇവരെ തുടർ നടപടികള്‍ക്കായി പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

   സൈബർ നിയമങ്ങൾ കർശനമായി പാലിക്കുന്ന യുഎഇയിൽ വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നവർ നാടുകടത്തൽ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും. തബ്ലീഗി ജമാഅത്ത് സമ്മേളനവും കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുസ്ലീം വിഭാഗത്തെ ലക്ഷ്യം വച്ച് വിദ്വേഷ പ്രചരണം ശക്തമായത്. ഗള്‍ഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരടക്കം ഇത്തരം പ്രചരണങ്ങളിലൂടെ ഇസ്ലാമോഫോബിയ പരത്താന്‍ ശ്രമിച്ച സാഹചര്യത്തിൽ യുഎഇ രാജകുടുംബാംഗമായ ഹിന്ദ് അല്‍ ഖാസിമി ശക്തമായ മുന്നറിയിപ്പുമായെത്തിയിരുന്നു. വർഗ്ഗീയ വിഷം തുപ്പിയ ഒരാളുടെ ട്വീറ്റ് പങ്കുവച്ചു കൊണ്ടായിരുന്നു ഷാർജ രാജകുടുംബാംഗത്തിന്റെ പ്രതികരണം.

   You may also like:Return of the Native: പ്രവാസികളുടെ മടങ്ങിവരവ്: മലയാളികൾക്ക് മുന്നിലെ വെല്ലുവിളികൾ; കേരളത്തിന്‍റെ സാധ്യതകൾ [NEWS]ലോകം മുഴുവൻ കോവിഡ് വൈറസിനെതിരെ പൊരുതുമ്പോൾ ചിലർ തീവ്രവാദം പോലെയുള്ള മാരക വൈറസ് പരത്താനുള്ള ശ്രമത്തിലാണ്: മോദി [NEWS]'കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച നാട്ടിൽ വ്യവസായം തുടങ്ങൂ'; നിക്ഷേപരെ സ്വാഗതം ചെയ്തു കേരളം [NEWS]
   ഇതിന് പിന്നാലെ ഇസ്ലാമോഫോബിയയ്ക്കെതിരെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും വിമർശനം ഉയർന്നു. ഇതോടെ യുഎഇയിലെ ഇന്ത്യക്കാരോട് ഇത്തരം പ്രവൃത്തികളിൽ നിന്ന് മാറി നിൽക്കണമെന്ന അഭ്യർഥനയുമായി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി രംഗത്തെത്തി. വിദ്വേഷ പ്രചരണം നമ്മുടെ ധാര്‍മ്മിക മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും യുഎഇയിലെ ഇന്ത്യക്കാര്‍ ഇത്തരം പ്രചരണങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്.

   തുടർന്നും ഇത്തരം പ്രചാരണങ്ങൾ വ്യാപിച്ച സാഹചര്യത്തിലാണ് യുഎഇ നിലപാട് കടുപ്പിച്ചിരിക്കുന്നത്. സമാനമായ സംഭവത്തിൽ ഇതിനു മുമ്പും ഇന്ത്യക്കാർക്ക് യുഎഇയിൽ ജോലി നഷ്ടമായിട്ടുണ്ട്.

   Published by:Asha Sulfiker
   First published: