നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ഭീകരാക്രമണത്തില്‍ ഇരകള്‍ക്കൊപ്പം നിന്ന ന്യൂസിലന്റിന് യു.എ.ഇയുടെ ആദരം;ബുര്‍ജ് ഖലീഫയില്‍ ജസീന്തയുടെ ചിത്രം

  ഭീകരാക്രമണത്തില്‍ ഇരകള്‍ക്കൊപ്പം നിന്ന ന്യൂസിലന്റിന് യു.എ.ഇയുടെ ആദരം;ബുര്‍ജ് ഖലീഫയില്‍ ജസീന്തയുടെ ചിത്രം

  യു.എ.ഇ  പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമും ന്യൂസിലന്റ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.

  ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്തയുടെ ചിത്രം ബുർജ് ഖലീഫയിൽ തെളിച്ചപ്പോൾ.

  ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്തയുടെ ചിത്രം ബുർജ് ഖലീഫയിൽ തെളിച്ചപ്പോൾ.

  • News18
  • Last Updated :
  • Share this:
   ദുബൈ: ലോകത്തെ നടുക്കിയ ന്യൂസിലന്റിലെ മസ്ജിദ് ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരവ് നല്‍കിയ ന്യൂസിലന്റിനും പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണും നന്ദി പ്രകടിപ്പിച്ച് യു.എ.ഇ ഭരണകൂടം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്തയുടെ ചിത്രം തെളിയിച്ചാണ് യു.എ.ഇ നന്ദി പ്രകടിപ്പിച്ചത്. വെള്ളിയാഴ്ചയാണ് ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ ചിത്രം ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്. ദുരന്തത്തിന് ഇരയായ ഒരാളെ ജസീന്ത ചേര്‍ത്തുപിടിക്കുന്ന ചിത്രം തെളിഞ്ഞപ്പോള്‍ കൈയ്യടികളോടെയാണ് യു.എ.ഇ ജനത അതിനെ സ്വീകരിച്ചത്.

   യു.എ.ഇ  പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമും ന്യൂസിലന്റ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.

   പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ;

   'സമാധാനം ' എന്ന തലക്കെട്ടോടെ ബുര്‍ജ് ഖലീഫയില്‍ യില്‍ പതിച്ചിരിക്കുന്നത് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ ചിത്രമാണ്. ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങളോട് ന്യൂസിലാന്റ് കാട്ടിയ അനുകമ്പയും പിന്തുണയും വലിയ ബഹുമാനമാണ് നേടിയെടുത്തിരിക്കുന്നത്.'   ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമും ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ;

   'മസ്ജിദ് ആക്രമണത്തിലെ രക്തസാക്ഷികളെ ന്യൂസിലാന്റ് ഇന്ന് നിശബ്ദമായി ആദരിച്ചിരുന്നു. പ്രധാനമന്ത്രി ജസീന്ത ആര്‍ഡനും ന്യൂസിലന്റിനും നന്ദി. നിങ്ങളുടെ ആത്മാര്‍ഥമായ അനുകമ്പയും പിന്തുണയും ഭീകരാക്രമണത്തില്‍ ഞെട്ടിപ്പോയ ലോകത്തെ 105 കോടി മുസ്ലിംകളുടെയും ആദരവ് നേടിയിരിക്കുന്നു.'   ഈ മാസം 15ന് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെയ്പില്‍ 50 പേരാണ് കൊല്ലപ്പെട്ടത്.

   Also Read ന്യൂസിലാൻഡിൽ നടന്നത് ഏറ്റവും ഹീനമായ കുറ്റകൃത്യം: UAE പ്രസിഡന്റ്

   First published:
   )}