അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന താമസ വിസ, തിരിച്ചറിയൽ രേഖ തുടങ്ങിയവ പുതുക്കുന്ന നടപടിക്രമം യുഎഇയിൽ ഇന്നുമുതൽ പുനഃരാരംഭിക്കുന്നു. യുഎഇ ഫെഡറൽ അതോറിറ്രി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചതാണ് ഇക്കാര്യം.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിസാ കാലാവധി കഴിഞ്ഞവർക്കായിരിക്കും തുടക്കത്തിൽ അവസരം. ഇപ്പോൾ യുഎഇയിൽ തന്നെ കഴിയുന്നവർക്ക് അവരുടെ താമസ വിസ പുതുക്കാം.
മെയിൽ കാലാവധി കഴിഞ്ഞവർക്ക് ഓഗസ്റ്റ് എട്ടു മുതലും ജൂൺ ഒന്ന് മുതൽ ജൂലൈ 11 വരെയുള്ള സമയത്ത് കാലാവധി കഴിഞ്ഞവർക്കുള്ള അവസരം സെപ്റ്റംബർ 10 മുതലും പുതുക്കാം. ജുലൈ 12 മുതൽ കാലാവധി കഴിഞ്ഞവർക്ക് അത് പതുക്കാൻ പ്രത്യേക സമയം തീരുമാനിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.