• HOME
  • »
  • NEWS
  • »
  • gulf
  • »
  • COVID 19| യുഎഇയിൽ നിന്ന് നല്ല വാര്‍ത്ത; റസിഡൻസി, സന്ദർശക വിസകള്‍ക്ക് ഡിസംബർ വരെ കാലാവധി നീട്ടി

COVID 19| യുഎഇയിൽ നിന്ന് നല്ല വാര്‍ത്ത; റസിഡൻസി, സന്ദർശക വിസകള്‍ക്ക് ഡിസംബർ വരെ കാലാവധി നീട്ടി

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ യാത്ര നീളുന്നത് വിസാ കാലാവധി കഴിഞ്ഞവരെയും കഴിയാനിരിക്കുന്നവരെയും വലിയ ആശങ്കയിലാക്കിയിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റസിഡൻസി, സന്ദർശക വിസകളുടെ കാലാവധി ഈ വർഷം അവസാനംവരെ നീട്ടി നൽകിയതായി യുഎഇ. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ സന്ദർശക വിസ, എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐ.ഡി. എന്നിവയ്ക്കയിരിക്കും ഇളവ് ലഭിക്കുക.

    ഇതിനു പുറമേ യുഎഇയ്ക്ക് അകത്തുള്ള താമസ വിസക്കാരും ഈ ആനുകൂല്യത്തിന് അർഹരാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവ് അറിയിച്ചു.

    You may also like:COVID 19 | സൗദിയില്‍ ആറ് മരണം കൂടി; രോഗബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക് [PHOTOS]സ്പ്രിംഗ്ളർ വേണ്ട; കോവിഡ് വിവരങ്ങൾ നൽകാൻ പുതിയ വെബ്സൈറ്റ്; വിവാദ ഉത്തരവ് തിരുത്തി സർക്കാർ [NEWS]കമ്മ്യുണിറ്റി കിച്ചനില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി; 5 പേര്‍ക്ക് പരിക്ക് [NEWS]

    കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ യാത്ര നീളുന്നത് വിസാ കാലാവധി കഴിഞ്ഞവരെയും കഴിയാനിരിക്കുന്നവരെയും വലിയ ആശങ്കയിലാക്കിയിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് വിസ കാലാവധി നീട്ടി നൽകികൊണ്ടുള്ള പുതിയ തീരുമാനം.

    കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ദിവസേനയുള്ള നടപടികൾ വിശദീകരിക്കുന്നതിനിടെയാണ് ആയിരങ്ങൾക്ക് ആശ്വാസമേകുന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. 4521 പേർക്കാണ് ഇതുവരെ യുഎഇയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ലോകമാകെ പടർന്നുപിടിക്കുന്ന മഹാമാരിയിൽ യുഎഇയിൽ മാത്രം 25 ജീവനുകളാണ് പൊലിഞ്ഞത്.



    Published by:Rajesh V
    First published: