മാർച്ച് ഒന്നിന് ശേഷം സന്ദർശക വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനോ പിഴ ഒഴിവാക്കുന്നതിനായി വിസ മാറുന്നതിനോ ഒരു മാസത്തെ സമയം അനുവദിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ഇതിനായി ജൂലൈ 12 മുതൽ ഒരു മാസത്തേക്ക് പ്രത്യേക സംവിധാനം ആരംഭിച്ചിട്ടുണ്ടെന്ന് ഐസിഎ വക്താവ് ബ്രിഗ് ഖാമിസ് അൽ കാബി ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
രാജ്യത്തേക്ക് മടങ്ങിയെത്തുന്ന എല്ലാ താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.