നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Weight Lost contest | ഒരു കിലോ തൂക്കം കുറഞ്ഞാൽ 500 ദിർഹം സമ്മാനം; പൊണ്ണത്തടി കുറയ്ക്കാൻ ചാലഞ്ച്

  Weight Lost contest | ഒരു കിലോ തൂക്കം കുറഞ്ഞാൽ 500 ദിർഹം സമ്മാനം; പൊണ്ണത്തടി കുറയ്ക്കാൻ ചാലഞ്ച്

  ആർഎകെ ബിഗ്ഗെസ്റ്റ് വെയിറ്റ് ലൂസർ ചലഞ്ച്' (RAK Biggest Weight Loser Challenge’ (RBWL)) എന്ന മത്സരത്തിൽ പങ്കെടുത്ത് പരാജയപ്പെടുന്നവർക്ക് പോലും കുറയുന്ന ഓരോ കിലോയ്ക്കും 500 ദിർഹം (dirhams) വെച്ച് പാരിതോഷികം ലഭിക്കും.

  • Share this:
   അമിതവണ്ണം കുറച്ച് ആകർഷമായ ശരീരത്തോടെയിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നമ്മുടെ ശരീരത്തിന്റെ തന്നെ ആരോഗ്യത്തിന് പൊണ്ണത്തടി കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ ജനങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ ഒരു മാർഗവുമായി എത്തിയിരിക്കുകയാണ് യുഎഇ (UAE). തിങ്കളാഴ്ച പ്രഖ്യാപിച്ച ഒരു പുതിയ കോണ്ടസ്റ്റിന്റെ ഭാഗമായി ശരീരഭാരം കുറയ്ക്കുന്നവർക്ക് സമ്മാനമായി നല്ലൊരു തുക ലഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. "ആർഎകെ ബിഗ്ഗെസ്റ്റ് വെയിറ്റ് ലൂസർ ചലഞ്ച്' (RAK Biggest Weight Loser Challenge’ (RBWL)) എന്ന മത്സരത്തിൽ പങ്കെടുത്ത് പരാജയപ്പെടുന്നവർക്ക് പോലും കുറയുന്ന ഓരോ കിലോയ്ക്കും 500 ദിർഹം (dirhams) വെച്ച് പാരിതോഷികം ലഭിക്കും.

   ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആർഎകെ ആശുപത്രിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 10 ആഴ്ചത്തെ മത്സരം ഡിസംബർ 17 ന് ആരംഭിച്ച് 2022 മാർച്ച് 4 ന് 'ലോക പൊണ്ണത്തടി ദിനത്തിൽ' (World Obesity Day) അവസാനിക്കുന്നു. യുഎഇയിലുടനീളമുള്ള മൂവായിരത്തിലധികം ആളുകളിൽ നിന്നുള്ള പങ്കാളിത്തം മത്സരത്തിൽ ഉണ്ടാകുമെന്നാണ് സംഘാടകർ കരുതുന്നത്. ഈ മത്സരം ഫിസിക്കൽ, വെർച്വൽ, കോർപ്പറേറ്റ് (Physical, Virtual, and Corporate) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് നടത്തുന്നത്.

   ഫിസിക്കൽ

   മത്സരത്തിൽ പങ്കെടുക്കാനുള്ളവരുടെ തൂക്കം ഡിസംബർ 17-19 തീയതികളിൽ രേഖപ്പെടുത്തുന്നതോടെ മത്സരത്തിന് തുടക്കം കുറിക്കും. പങ്കെടുക്കുന്നവരുടെ ഭാരവും മറ്റ് സുപ്രധാന പാരാമീറ്ററുകളും അളക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ഡോക്ടർമാർ, നഴ്സുമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരുണ്ടായിരിക്കും.

   വെർച്വൽ ആൻഡ് കോർപ്പറേറ്റ്

   നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത യുഎഇ നിവാസികൾക്ക് ഈ വിഭാഗത്തിലൂടെ പങ്കെടുക്കാം. അവർക്ക് അവരുടെ സമീപമുള്ള ക്ലിനിക്കിൽ നിന്ന് തൂക്കം അളക്കാനും മത്സരം നടത്തുന്ന വെബ്‌സൈറ്റിൽ രജിസ്ട്രേഷൻ ഫോം അപ്ലോഡ് ചെയ്യാനും കഴിയും.

   കൂടുതൽ ഭാരം കുച്ചാൽ കൂടുതൽ പണം നേടാം

   ക്യാഷ് പ്രൈസ്, അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ യാത്ര, ഹോളിഡേ പാക്കേജുകൾ, ഡൈനിംഗ് വൗച്ചറുകൾ (dining vouchers) എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കുന്നു. മൂന്ന് വിഭാഗങ്ങളിലുമുള്ള വിജയികളെ അവാർഡ് ദാന ചടങ്ങിൽ ആദരിക്കും. ആദ്യ രണ്ട് വിഭാഗങ്ങളിൽ ഓരോന്നിലും ഒരു പുരുഷനും ഒരു സ്ത്രീയും, മൂന്നാമത്തെ വിഭാഗത്തിൽ ഒരാൾഎന്നിങ്ങനെ ആകെഅഞ്ച് വിജയികൾ ഉണ്ടായിരിക്കും

   "ആരോഗ്യമുള്ള ശരീരം വേണമെന്ന് ആഗ്രഹിക്കുന്ന യുഎഇ നിവാസികളെ, അവർ ഏതു പ്രായക്കാരാണെങ്കിലും ഈ സംരംഭത്തിന്റെ ഭാഗമാകാൻ ഞങ്ങൾ ക്ഷണിക്കുന്നു.",ആർഎകെ ഹോസ്പിറ്റലിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റാസ സിദ്ധിഖി പറഞ്ഞു.

   യുഎഇയിലെ ജനങ്ങളുടെ പൊണ്ണത്തടി

   "തെറ്റായ ഭക്ഷണ ശീലം, വ്യായാമത്തിന്റെ കുറവ്, പൊണ്ണത്തടി എന്നിവ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇതിനെക്കുറിച്ചുള്ള ശരിയായ അറിവും മാർഗ്ഗനിർദ്ദേശവും ലഭിക്കുക എന്നതാണ് പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള പ്രധാന മാർഗം", ആർഎകെ ഹോസ്പിറ്റലിന്റെ സിഇഒ ഡോ. ജീൻ മാർക്ക് ഗ്വേയർ പറഞ്ഞു

   ആഗോള പൊണ്ണത്തടി സൂചികയിൽ (Global Obesity Index) യു.എ.ഇ അഞ്ചാം സ്ഥാനത്താണ്. യുഎഇയിലെ പ്രായപൂർത്തിയായ ജനസംഖ്യയുടെ 40.1 ശതമാനവും, 11 മുതൽ 16 വയസ്സുവരെ പ്രായമുള്ളവരിൽ 40 ശതമാനവും, 11 വയസ്സിന് താഴെയുള്ള കുട്ടികളിൽ 20 ശതമാനവും പൊണ്ണത്തടിയുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

   Also Read- World's Best Restaurants 2021| 2021ലെ ലോകത്തിലെ ഏറ്റവും മികച്ച പത്ത് റസ്റ്റോറന്റുകൾ
   Published by:Rajesh V
   First published:
   )}