മാര്‍പാപ്പയെത്തി; ഹൃദ്യമായി വരവേറ്റ് യുഎഇ

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് മാർപാപ്പയെ സ്വീകരിച്ചത്.

news18
Updated: February 4, 2019, 8:13 AM IST
മാര്‍പാപ്പയെത്തി; ഹൃദ്യമായി വരവേറ്റ് യുഎഇ
malayalamnews18.com
  • News18
  • Last Updated: February 4, 2019, 8:13 AM IST IST
  • Share this:
അബുദാബി: മൂന്ന് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയ ആഗോള കത്തോലിക്ക സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഊഷ്മള വരവേല്‍പ്. ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍പാപ്പയെ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. മാര്‍പാപ്പ ഇന്ന് മാനവസാഹോദര്യ സംഗമത്തെ അഭിസംബോധന ചെയ്യും. ആദ്യമായാണ് ഒരു മാര്‍പാപ്പ ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്.

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ ക്ഷണപ്രകാരമാണ് മാര്‍പാപ്പ അബുദാബിയിലെത്തിയത്. മാനവസാഹോദര്യസംഗമത്തെ അഭിസംബോധ ചെയ്യുന്ന മാര്‍പാപ്പ
അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തും. വത്തിക്കാനിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകീട്ട് ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ മുസ്ലിം കൗണ്‍സില്‍ അംഗങ്ങളുമായും കൂടിക്കാഴ്ചയുണ്ടാകും.

Also Read മാർപാപ്പയുടെ സന്ദർശനം: പൊതുപരിപാടിയിൽ 1.35 ലക്ഷം പേർക്ക് പങ്കെടുക്കാം

ചൊവ്വാഴ്ച അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ. അവശതയനുഭവിക്കുന്ന മുന്നൂറോളം രോഗികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും. യു.എ.ഇ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള വത്തിക്കാനിലെ പ്രാര്‍ഥനയില്‍ യെമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.

മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് യു.എ.ഇയിലെ സ്കൂളുകൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചട്ടുണ്ട്. 2019 യു.എ.ഇ സഹിഷ്ണുത വര്‍ഷമായി ആചരിക്കുമ്പോള്‍ സഹിഷ്ണതയുടെ വക്താവ മാര്‍പ്പയുടെ സന്ദര്‍ശനം സാഹോദര്യത്തിന്റെ പുതു ചരിത്രമാണ് രചിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍