നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • നാട്ടിൽ വരാനാകാതെ മലയാളി ദമ്പതികൾ; UAEയിൽ മരിച്ച 16കാരന്റെ മൃതദേഹം കാർഗോ വിമാനത്തിൽ നാട്ടിലെത്തിച്ചു

  നാട്ടിൽ വരാനാകാതെ മലയാളി ദമ്പതികൾ; UAEയിൽ മരിച്ച 16കാരന്റെ മൃതദേഹം കാർഗോ വിമാനത്തിൽ നാട്ടിലെത്തിച്ചു

  കോവിഡ് യാത്രാവിലക്കുള്ളതിനാൽ ക്യാൻസർ ബാധിച്ച് മരിച്ച 16കാരനായ മകന്റെ മൃതദേഹത്തിനൊപ്പം കേരളത്തിലേക്ക് മടങ്ങാനാകാതെ മലയാളി ദമ്പതികൾ. ഒടുവിൽ മകന്റെ മൃതദേഹം മാത്രം കാർഗോ വിമാനത്തിൽ നാട്ടിലേക്ക് അയച്ചു. മൃതദേഹം ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. 

  jewel

  jewel

  • Share this:
   കൊറോണ കാലം വിഷമതകളുടെയും ദുഃഖത്തിന്റെയും കാലമാണ്. യുഎഇയിലെ ഈ മലയാളി ദമ്പതികൾക്ക് ലോക്ക്ഡൗൺ കാലം സമ്മാനിച്ചത് കടുത്ത ദുരിതം. ക്യാൻസർ ബാധിച്ച് മരിച്ച 16കാരനായ മകന്റെ മൃതദേഹത്തിനൊപ്പം നാട്ടിലെത്താനാകാതെ വിങ്ങിപ്പൊട്ടുകയാണ് ഇവർ. ഒടുവിൽ എല്ലാ വഴികളും അടഞ്ഞപ്പോൾ മകന്റെ മൃതദേഹം കാർഗോ വിമാനത്തിൽ കേരളത്തിലേക്ക് അയക്കുകയായിരുന്നു.

   പത്തനംതിട്ട സ്വദേശികളായ ജോമെ ജോർജ്- ജെൻസിൽ ദമ്പതികളുടെ മകൻ ജ്യുവൽ ജി ജോമെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്യാൻസർ ബാധിച്ച് ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ മരിച്ചത്. ഏഴുവർഷം മുമ്പ് ഇടതുകാലിനാണ് ആദ്യം ക്യാൻസർ ബാധിച്ചത്. ചികിത്സയും സർജറിയും എല്ലാം നടത്തി അഞ്ചു വർഷം മുമ്പ് രോഗം ഭേദമായി. എന്നാൽ ഇപ്പോൾ വലതുകാലിൽ വീണ്ടും ക്യാൻസർ പിടിപെടുകയായിരുന്നു. 17 തവണ ശസ്ത്രക്രിയകൾ വിധേയനായെങ്കിലും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങി. വീൽചെയറിലും ഊന്നുവടികളുപയോഗിച്ചുമാണ് ജ്യുവൽ സഞ്ചരിച്ചിരുന്നത്.

   You may also like:COVID 19| ഏറ്റവും മികച്ച കോവിഡ് ചികിത്സ ലഭിക്കുന്ന പത്ത് രാജ്യങ്ങളിൽ യുഎഇയും [PHOTOS]COVID 19| രോ​ഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ [PHOTOS]ഇന്റർനെറ്റ് സിഗ്നൽ തേടി ഈ 12കാരൻ ഒന്നരകിലോമീറ്റർ യാത്ര ചെയ്യുന്നതെന്തിന്? [NEWS]

   മില്ലേനിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ജ്യൂവൽ. എല്ലാവരോടും സൗഹാർദമായി ഇടപെടുന്ന പ്രകൃതമായിരുന്നു ജ്യുവലിന്റേതെന്ന് അധ്യാപകരും കൂട്ടുകാരും പറയുന്നു. ഈ വിഷമതകൾക്കിടയിലും ഷാർജ സെന്റ് മേരീസ് സുനേറോ പാത്രിയാർക്കൽ ദേവാലയത്തിൽ നിന്ന് വൈദികൻ എത്തി ശുശ്രൂഷകൾ നടത്തിയതാണ് കുടുംബത്തിന്റെ ആശ്വാസം. പിതാവായ ജോമെ ജോർജ്, മാതാവായ ജെൻസിൽ, സഹോദരങ്ങളായ ജോഹൻ, ജൂലിയൻ തുടങ്ങിയവർ നാട്ടിൽ പോകാൻ കഴിയാത്തതിന്റെ ദുഃഖത്തിൽ മുഹൈസിനയിലെ വീട്ടിൽ നീറുന്ന വേദന ഉള്ളിലടക്കി നിൽക്കുകയാണ്.

   നെടുമ്പാശ്ശേരിയിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ പത്തനംതിട്ട കോന്നിയിലേക്ക് കൊണ്ടുപോയി. വാഴമുട്ടം കിഴക്ക് മാർ ഇഗ്നാത്തിയോസ് സുറിയാനി യാക്കോബായ ദേവാലയത്തിൽ സംസ്കാരം നടത്തി.   Published by:Rajesh V
   First published:
   )}