സൗജന്യ മസാജിൽ 'വീഴ്ത്തി' കവർച്ച; മുന്നറിയിപ്പുമായി യുഎഇ പൊലീസ്

മസാജ് സേവനങ്ങൾ വാഗ്ദാനം ചെയ്ത് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നെടുക്കുന്ന സംഘങ്ങൾക്കെതിരെ യുഎഇ പൊലീസിന്റെ മുന്നറിയിപ്പ്.

News18 Malayalam | news18-malayalam
Updated: February 29, 2020, 5:20 PM IST
സൗജന്യ മസാജിൽ 'വീഴ്ത്തി' കവർച്ച; മുന്നറിയിപ്പുമായി യുഎഇ പൊലീസ്
News18 Malayalam
  • Share this:
ദുബായ്: മസാജ് സേവനങ്ങൾ വാഗ്ദാനം ചെയ്ത് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നെടുക്കുന്ന സംഘങ്ങൾക്കെതിരെ യുഎഇ പൊലീസിന്റെ മുന്നറിയിപ്പ്. പുരുഷന്മാരെ വശീകരിച്ച് പണം തട്ടുന്നതുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതിനെത്തുടർന്ന് വിവിധ എമിറേറ്റുകളിലെ പൊലീസ് ബോധവൽക്കരണ ക്യാംപെയിൻ നടത്തും. അനധികൃത മസാജും ലൈംഗിക സേവനങ്ങളും കുറഞ്ഞ വിലയ്ക്ക് പരസ്യം ചെയ്ത് ആഫ്രിക്കൻ സ്ത്രീകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച നിരവധി കേസുകൾക്ക് അടുത്തിടെ ഷാർജയിലെയും ദുബായിയിലെയും കോടതികൾ സാക്ഷ്യം വഹിച്ചു. ഉപഭോക്താക്കളെ ആകർഷിക്കാൻ സ്ത്രീകളുടെ നഗ്ന, അർധ നഗ്ന ഫോട്ടോകൾ ഉപയോഗിക്കുന്നുവെന്നും കണ്ടെത്തി.

പുരുഷന്മാർ  കെണിയിൽ വീണാൽ അവർ ഫ്ളാറ്റുകളിലേക്ക് ക്ഷണിക്കുന്നു. ഫ്ളാറ്റുകളിൽ എത്തിക്കഴിഞ്ഞാൽ, പരസ്യത്തിലെ ഫോട്ടോയിൽ കണ്ട സ്ത്രീകളായിരിക്കില്ല മുന്നിലെത്തുക. പുരുഷന്മാരെ ആകർഷിക്കാൻ സംഘങ്ങൾ സെലിബ്രിറ്റികളുടെയോ സിനിമാതാരങ്ങളുടെയോ ഫോട്ടോകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഫ്ളാറ്റുകളിൽ, സ്ത്രീകളും അവരോടൊപ്പമുള്ള സംഘവും ഉപഭോക്താക്കളെ കൊള്ളയടിക്കുകയും ഇതിന് വഴങ്ങിയില്ലെങ്കിൽ ആക്രമിക്കപ്പെടുകയോ ചെയ്യും. മാനഹാനിയും നിയമപരമായ പ്രത്യാഘാതങ്ങളും ഭയന്ന് പലരും പോലീസിനോ അധികാരികളോടോ ഇക്കാര്യം പരാതിപ്പെടില്ല. ഇതാണ് സംഘത്തിന് വളമായത്.

ഫോൺ സന്ദേശത്തിലൂടെയുള്ള തട്ടിപ്പുകൾക്ക് ശേഷം പണം കവർന്നെടുക്കുന്നതിനുള്ള ഒരു സാധാരണ രീതിയായി ഇത് മാറിയെന്ന് ഷാർജ കോടതിയിലെ ഒരു നിയമ ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ വർഷം ഷാർജയിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ 37 ശതമാനവും ഈ രണ്ട് വിഭാഗങ്ങളിൽപ്പെട്ടതാണ്.

Also Read- രാത്രി ഇരുട്ടി വെളുത്തപ്പോൾ കോടിപതിയായി സൗദി ഡോക്ടർ

ഇത്തരം കേസുകൾ വർധിക്കുന്നത് സേന ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഷാർജ പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ഡയറക്ടർ കേണൽ ഇബ്രാഹിം അൽ അജിൽ പറഞ്ഞു. അനധികൃത മസാജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ക്രിമിനൽ സംഘങ്ങൾ പുരുഷന്മാരെ അവരുടെ ഫ്ളാറ്റുകളിലേക്ക് ആകർഷിക്കുന്ന കേസുകളുടെ എണ്ണത്തിൽ ഈയിടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ഇത് ഇതുവരെ ഒരു വലിയ പ്രതിഭാസമായി വളർന്നിട്ടില്ല. സുരക്ഷയെ ബാധിക്കുന്ന സംഭവങ്ങളൊന്നും സിഐഡി വിഭാഗം അനുവദിക്കില്ല. യുഎഇയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഗുരുതരമായ കുറ്റകൃത്യങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഷാർജ പോലീസ് വലിയ ശ്രമം നടത്തിയിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഷാർജ പോലീസ് പൊതുജനങ്ങളുമായി പ്രവർത്തിക്കുന്നുണ്ടെന്ന് കേണൽ അൽ അജിൽ കൂട്ടിച്ചേർത്തു.

ക്രിമിനൽ സംഭവങ്ങളെക്കുറിച്ച് സിഐഡിക്ക് പരാതികളോ വിവരങ്ങളോ ലഭിക്കുമ്പോൾ, അത്തരം പ്രവർത്തനങ്ങളെ ചെറുക്കുന്നതിനും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും ഒരു പ്രത്യേക സംഘം രൂപീകരിക്കും. റെസിഡൻഷ്യൽ ഏരിയകളിൽ നിലവിൽ വിന്യസിച്ചിരിക്കുന്ന ഇൻസാഡ് പട്രോളിംഗ്, റെസിഡൻഷ്യൽ കെട്ടിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് പ്രവർത്തിക്കുന്നു. തെരുവുകളിൽ മസാജ് കാർഡുകൾ എറിയുന്നവരോ പാർക്കിംഗ് സ്ഥലങ്ങളിൽ കാർ ഗ്ലാസ് വിൻഡോകളിൽ സ്ഥാപിക്കുന്നവരോ നിരീക്ഷണത്തിലാകും.

സമീപകാല സംഭവങ്ങൾ

ഷാർജ ക്രിമിനൽ കോടതിയിൽ, ഒരു അറബ് യുവാവിനെ അവരുടെ അപ്പാർട്ട്മെന്റിലേക്ക് ആകർഷിച്ച് 3700 ദിർഹവും രണ്ട് മൊബൈൽ ഫോണുകളും കൊള്ളയടിച്ചതിന് മൂന്ന് ആഫ്രിക്കൻ പുരുഷന്മാരും ആഫ്രിക്കൻ സ്ത്രീയും അടുത്തിടെ വിചാരണ നേരിട്ടു. അവർ ഇരയെ മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. തന്റെ കാറിന്റെ ജനാലയിൽ ഒരു ഏഷ്യൻ പെൺകുട്ടിയുടെ ചിത്രമുള്ള മസാജ് കാർഡ് കണ്ടെത്തിയതിനെ തുടർന്നാണ് പെൺകുട്ടിയെ ബന്ധപ്പെട്ടതെന്ന് ഇരയായ യുവാവ് കോടതിയെ അറിയിച്ചു. അദ്ദേഹം നമ്പറിലേക്ക് വിളിച്ചപ്പോൾ, ഒരു പെൺകുട്ടി ഇംഗ്ലീഷിലാണ് സംസാരിച്ചത്. 100 ദിർഹത്തിൽ മസാജ് സേവനങ്ങൾ നൽകുമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് പെണ്‍കുട്ടി ഒരു അപ്പാർട്ട്മെന്റിന്റെ വിലാസം നൽകി. പക്ഷേ അയാൾ അവിടെ എത്തിയപ്പോൾ മൂന്ന് പുരുഷന്മാരെയും ഒരു യുവതിയെയും കാത്തുനിൽക്കുകയായിരുന്നു. അയാളുടെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഘം അയാളെ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തേക്ക് തള്ളിവിടുന്നതിന് മുമ്പ് ആക്രമിക്കുകയും ചെയ്തു.

ദുബായിൽ മൂന്ന് സ്ത്രീകളടങ്ങുന്ന സംഘം മറ്റൊരു യുവാവിനെ അവരുടെ അപ്പാർട്ട്മെന്റിലേക്ക് ആകർഷിക്കുകയും മർദ്ദിക്കുകയും 57,000 ദിർഹം മോഷ്ടിക്കുകയും ചെയ്തു. 45 കാരനായ ഇറാഖി ഇര ജനുവരിയിൽ ദുബായിലെത്തി. ഡേറ്റംഗ് ആപ്പിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ അദ്ദേഹം വിളിച്ചു. ഫോണിൽ സംസാരിച്ച ശേഷം, അവളുടെ അപ്പാർട്ട്മെന്റിൽ കണ്ടുമുട്ടാൻ ധാരണയായി. അവിടെയെത്തിയപ്പോൾ ഒരു സംഘം ആഫ്രിക്കൻ സ്ത്രീകൾ അദ്ദേഹത്തെ ആക്രമിച്ചു.

സംഘങ്ങളുടെ പ്രവർത്തനം ഇങ്ങനെ

സുന്ദരികളായ സ്ത്രീകളുടെ അർധ നഗ്ന ഫോട്ടോകൾ ഫോൺ നമ്പറുകൾ സഹിതം പ്രദർശിപ്പിക്കുന്ന നിയമവിരുദ്ധ മസാജ് കാർഡുകൾ തെരുവുകളിൽ പ്രചരിപ്പിക്കുകയോ കാർ വിൻഡോകളിൽ വയ്ക്കുകയോ ചെയ്യുന്നു

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഡേറ്റിംഗ് അപ്ലിക്കേഷനുകളും പുരുഷന്മാരെ കെണിയിൽ ആകർഷിക്കാൻ ഉപയോഗിക്കുന്നു

'ഉപഭോക്താക്കൾ' സ്ത്രീകളുമായി ബന്ധപ്പെട്ടുകഴിഞ്ഞാൽ, അവരെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുന്നു.

അപ്പാർട്ട്മെന്റിൽ ഒരു സ്ത്രീ ഇരയെ സ്വാഗതം ചെയ്യും. തുടർന്ന് മറ്റ് ഗുണ്ടാസംഘങ്ങൾ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്നെടുക്കും

ഇര എതിർക്കുകയോ പണം നൽകാൻ വിസമ്മതിക്കുകയോ ചെയ്താൽ അയാൾ ആക്രമിക്കപ്പെടും
First published: February 29, 2020, 5:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading