അഹ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ആദരവ് അർപ്പിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും. സബർമതി ആശ്രമത്തിൽ എത്തിയ ട്രംപും പ്രധാനമന്ത്രി മോദിയും ചേർന്ന് ഗാന്ധിജിയെ ചിത്രത്തിൽ ഹാരം അണിയിച്ചു. ട്രംപും ഭാര്യ മെലാനിയ ട്രംപും സബർമതി ആശ്രമത്തിലെ ചർക്കയിലെ നൂൽ നൂൽക്കുകയും ചെയ്തു.
സബർമതി ആശ്രമത്തിൽ ഊഷ്മള സ്വീകരണമാണ് ട്രംപിനും മെലാനിയ ട്രംപിനും ലഭിച്ചത്. സന്ദർശക പുസ്തകത്തിൽ 'വിസ്മയകരമായ സന്ദർശനം' എന്നാണ് യു എസ് പ്രസിഡന്റ് കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മഹാനായ സുഹൃത്ത്' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
'എന്റെ മഹാനായ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് - ഈ വിസ്മയകരമായ സന്ദർശനത്തിന് നന്ദി' - യു എസ് പ്രസിഡന്റ് സബർമതി ആശ്രമത്തിലെ സന്ദർശ പുസ്തകത്തിൽ കുറിച്ചു. ട്രംപ് ആശ്രമത്തിൽ എത്തുന്നതിന് 10 മിനിറ്റ് മുമ്പ് മാത്രമാണ് അദ്ദേഹം സബർമതി ആശ്രമം സന്ദർശിക്കുമെന്നതിൽ അന്തിമ തീരുമാനത്തിൽ എത്തിയത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.