ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ പിൻഗാമി ആരാകും?

''രണ്ടു പേരുകൾ ഞാൻ എഴുതി സുരക്ഷിതമായി രണ്ട് പ്രത്യേക ഭാഗങ്ങളിൽ വെച്ചിട്ടുണ്ട്'- പിൻഗാമിയെ കുറിച്ചുള്ള ചോദ്യത്തിന് 1997ൽ സുൽത്താൻ ഖാബൂസ് ബിൻ സഈദ് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: January 11, 2020, 1:17 PM IST
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ പിൻഗാമി ആരാകും?
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ്
  • Share this:
മസ്കറ്റ്:  ഒമാൻ ഭരണാധികാരി ഖാബൂസ് ബിൻ സഈദ് വെള്ളിയാഴ്ച വൈകിട്ടിന് അന്തരിച്ചുവെന്നാണ് ഒമാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അധികാരമേറ്റത്. അവിവാഹിതനായ അദ്ദേഹം തന്റെ പിൻഗാമിയായി ആരെയും നിയമിച്ചിരുന്നില്ല.

പിൻഗാമിയെ തെരഞ്ഞെടുക്കുന്നത് എങ്ങനെ ?

ഒമാൻ ഭരണഘടന പറയുന്നത് ഭരണാധികാരി പദവി ഒഴിഞ്ഞാൽ മൂന്നു ദിവസത്തിനകം അദ്ദേഹത്തിന്റെ കുടുംബം പിൻഗാമിയെ തെരഞ്ഞെടുക്കണമെന്നാണ്. ''രണ്ടു പേരുകൾ ഞാൻ എഴുതി സുരക്ഷിതമായി രണ്ട് പ്രത്യേക ഭാഗങ്ങളിൽ വെച്ചിട്ടുണ്ട്'- പിൻഗാമിയെ കുറിച്ചുള്ള ചോദ്യത്തിന് 1997ൽ സുൽത്താൻ ഖാബൂസ് ബിൻ സഈദ് പറഞ്ഞു.

സുൽത്താൻ കുടുംബത്തിന് മൂന്നു ദിവസത്തിനകം പിൻഗാമിയെ സമവായത്തിലൂടെ തെരഞ്ഞെടുക്കാനാകുന്നില്ലെങ്കിൽ പിൻഗാമിയുടെ പേര് എഴുതി സുൽത്താൻ ഖാബൂസ് സൂക്ഷിച്ചിട്ടുള്ള കത്ത് അനുസരിച്ചാകും തീരുമാനം. ഈ കത്ത് മുതിർന്ന സൈനിക മേധാവിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പരമോന്നത കോടതി അധികാരിയുടെയും രാജ്യത്തെ രണ്ട് ഭരണഘടനാ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും മുന്നിൽ വെച്ചാണ് തുറക്കേണ്ടത്.

സാധ്യത കൽപിക്കപ്പെടുന്നത് ഇവർക്ക്

ഖാബൂസിന്റെ സന്തതസഹചാരികളായ ബന്ധുക്കൾക്കാണ് സാധ്യത കൽപിക്കപ്പെടുന്നത്. സുൽത്താന്റെ പ്രതിനിധിയുമായ ആസാദ് ബിൻ താരിഖ് അൽ സഈദ്, സാംസ്കാരിക വകുപ്പ് മന്ത്രി ഹൈതം ബിൻ താരിഖ് അൽ സഈദ്, മുൻ നാവിക കമാൻഡറും ഉപദേശകനുമായ ഷിഹാബ് ബിൻ താരിഖ് അൽ സഈദ് എന്നിവരാണ് ആദ്യപേരുകാർ. ഇവർ മൂന്നുപേരും ഒമാന്റെ പ്രഥമ പ്രധാനമന്ത്രി താരിഖ് അൽ സഈദിന്റെ മക്കളാണ്.സുൽത്താന്റെ പ്രതിനിധിയും ഒമാൻ സ്റ്റേറ്റ് സയന്റിഫിക് റിസർച്ച് കൗൺസിൽ സീനിയർ ഉദ്യോഗസ്ഥനുമായ തൈമൂർ ബിൻ അസദിനും സാധ്യത കൽപിക്കപ്പെടുന്നു.

Also Read- സുൽത്താൻ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു; വിടവാങ്ങിയത് ഒമാനെ മാറ്റത്തിന്റെ പാതയിലേക്ക് നയിച്ച ഭരണാധികാരി

ഒമാനിലെ അന്തരിച്ച ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിന്‍ സഈദിന് ഇന്ത്യയുമായുള്ള ബന്ധമെന്ത്?

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 11, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍