നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • രണ്ട് എയർഇന്ത്യ വിമാനങ്ങളിൽ സംസം വെള്ളം വിലക്കിയത് എന്തുകൊണ്ട്?

  രണ്ട് എയർഇന്ത്യ വിമാനങ്ങളിൽ സംസം വെള്ളം വിലക്കിയത് എന്തുകൊണ്ട്?

  ജൂലൈ നാലിനാണ് രണ്ട് വിമാനങ്ങളിൽ സംസം കാനുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ നിർദ്ദേശം എയർ ഇന്ത്യ പുറപ്പെടുവിച്ചത്

  File photo of an Air India aircraft. (AFP)

  File photo of an Air India aircraft. (AFP)

  • News18
  • Last Updated :
  • Share this:
   റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നുള്ള രണ്ട് വിമാനങ്ങളിൽ മക്കയിലെ വിശുദ്ധ വെള്ളമായി കണക്കാക്കപ്പെടുന്ന സംസത്തിന്റെ ക്യാനുകൾ കയറ്റുന്നത് എയർ ഇന്ത്യ താൽക്കാലികമായി തടഞ്ഞു. ജിദ്ദ-ഹൈദരാബാദ്-മുംബൈ(AI 966), ജിദ്ദ-കൊച്ചി(AI 964) വിമാനങ്ങളിലാണ് സംസം കാനുകൾക്ക് സെപ്റ്റംബർ 15 വരെ വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം ചെറിയ ബോട്ടിലുകളിൽ കൊണ്ടുവരുന്നതിന് വിലക്ക് ബാധകമല്ല. സ്ഥലപരിമിതിയുള്ളതിനാലാണ് ഈ വിമാനങ്ങളിൽ സംസം കാനുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സംസം കാനുകൾ കയറ്റുന്നത് യാത്രക്കാർക്ക് അസൌകര്യമാകുമെന്നതിനാലാണ് ഈ നടപടിയെന്നും അവർ വിശദീകരിക്കുന്നു.

   ജൂലൈ നാലിനാണ് രണ്ട് വിമാനങ്ങളിൽ സംസം കാനുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ നിർദ്ദേശം എയർ ഇന്ത്യ പുറപ്പെടുവിച്ചത്. ഓഗസ്റ്റ് രണ്ടാം വാരത്തിലാണ് ഇത്തവണത്തെ ഹജ്ജ് കർമ്മങ്ങൾ നടക്കുന്നത്. ഇതേസമയം ഗൾഫ് രാജ്യങ്ങളിൽ വാർഷിക സ്കൂൾ അവധിയുമാണ്. ഇതുരണ്ടും കണക്കിലെടുത്ത് വിമാനങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടും. ഈ സാഹചര്യത്തിൽ ചെറിയ വിമാനങ്ങളിൽ സംസം കാൻ കൂടി വഹിക്കാനുള്ള സ്ഥലമുണ്ടാകില്ലെന്നും എയർ ഇന്ത്യ ഉദ്യോഗസ്ഥർ പറയുന്നു.

   അതേസമയം വലിയ വിമാനങ്ങളിൽ സംസം കാൻ കൊണ്ടുവരുന്നതിൽ വിലക്കില്ലെന്ന് ഹൈദരാബാദിലെ എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പ്രഭു ചന്ദ്രൻ പറയുന്നു. വലിയ വിമാനങ്ങളിൽ 40 കിലോഗ്രാം പരിധിക്ക് പുറമേ 10 കിലോ വിലവരുന്ന സാംസം വെള്ളം ചെക്ക് ഇൻ ലഗേജായി കൊണ്ടുപോകാൻ തീർഥാടകരെ അനുവദിച്ചതായി എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പ്രഭു ചന്ദ്രൻ തെലങ്കാന ടുഡേയോട് പറഞ്ഞു. യാത്രക്കാർക്ക് പ്രാമുഖ്യം നൽകുന്നതിനാൽ ഹൈദരാബാദ്, കൊച്ചി സർവീസുകളിൽ സംസം കൊണ്ടുപോകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

   എന്താണ് സംസം വെള്ളം?

   ഇബ്രാഹിം നബിയുടെ മകൻ ഇസ്മായിൽ നബിയുടെ പാദസ്പർശമേറ്റ് മരുഭൂമിയിൽ നിന്നും പൊട്ടിവന്ന ഉറവയാണ് സംസം എന്നാണ് ഇസ്ലാം മത വിശ്വാസം. മക്കയിലെ മസ്ജിദിലാണ് സംസം കിണർ സ്ഥിതി ചെയ്യുന്നത്. ഈ നീരുറവക്കടുത്തായി മൈലുകളോളം മറ്റു ജലാശയങ്ങളോ കിണറുകളോ ഇല്ല. ഹജ്ജ് തീർഥാടകർ പരിശുദ്ധമെന്ന് കരുതുന്ന ഈ സംസം വെള്ളം നാട്ടിലേക്ക് മടങ്ങുമ്പോൾ കൈയിൽ കരുതാറുണ്ട്. സംസം വെള്ളം അസുഖങ്ങൾ സുഖപ്പെടുത്തുമെന്നാണ് വിശ്വാസം.
   First published:
   )}