ഇന്റർഫേസ് /വാർത്ത /Gulf / UAE| അവധിദിനങ്ങളിലെ മാറ്റം: ഒരു ഇസ്ലാമിക രാജ്യം സമീപകാലത്ത് എടുക്കുന്ന ഏറ്റവും വലിയ തീരുമാനം

UAE| അവധിദിനങ്ങളിലെ മാറ്റം: ഒരു ഇസ്ലാമിക രാജ്യം സമീപകാലത്ത് എടുക്കുന്ന ഏറ്റവും വലിയ തീരുമാനം

UAE

UAE

ആഗോള വിപണികളുമായി അതിന്റെ സമ്പദ്‌വ്യവസ്ഥയെ മികച്ച രീതിയിൽ വിന്യസിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് യുഎഇ പുതിയ തീരുമാനം.

  • Share this:

2022 ജനുവരി 1 മുതൽ രാജ്യത്തെ വാരാന്ത്യ അവധിദിനങ്ങളില്‍ (Weekend Holiday) മാറ്റം വരുത്തിയിരിക്കുകയാണ് (UAE). അടുത്ത വർഷം മുതൽ ശനി , ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍. ജനുവരി ഒന്നുമുതല്‍ മാറ്റം പ്രാബല്യത്തിലാകും. നിലവിൽ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി.

വെള്ളിയാഴ്ച പ്രാർഥനയുടെ സമയവും മാറുകയാണ്. ജുമാ നമസ്കാരം ഇനിമുതൽ ഉച്ചയ്ക്ക് 1.15 ന് ആയിരിക്കും. ഉച്ചയ്ക്ക് 12.15ഓടെ നടക്കുന്ന ജുമാ നമസ്കാരമാണ് ഒരു മണിക്കൂർ മാറ്റിവയ്ക്കുന്നത്. ഇതിന് ശേഷമാകും വെള്ളിയാഴ്ച കുത്തുബ. ഒരു ഇസ്ലാമിക രാജ്യം സമീപകാലത്ത് എടുക്കുന്ന ഏറ്റവും വലിയ തീരുമാനമാണ് യുഎഇ-യുടേത്.

പുതിയ മാറ്റം എന്തിന്?

ആഗോള വിപണികളുമായി അതിന്റെ സമ്പദ്‌വ്യവസ്ഥയെ മികച്ച രീതിയിൽ വിന്യസിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് യുഎഇ പുതിയ തീരുമാനം. അയൽരാജ്യമായ സൗദി അറേബ്യയുമായി സാമ്പത്തിക മേഖലയില്‍ മത്സരിക്കുന്ന യുഎഇ കഴിഞ്ഞ ഒരു വർഷമായി അതിന്റെ സമ്പദ്‌വ്യവസ്ഥയെ വിദേശ നിക്ഷേപത്തിന് കൂടുതൽ ആകർഷകമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

തിങ്കളാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ജോലിസമയം ക്രമീകരിച്ചിരിക്കുന്നത്. ഈ നീക്കം ശനി-ഞായർ വാരാന്ത്യം പിന്തുടരുന്ന രാജ്യങ്ങളുമായുള്ള സുഗമമായ സാമ്പത്തിക, വ്യാപാര, സാമ്പത്തിക ഇടപാടുകൾ ഉറപ്പാക്കുമെന്നും ആയിരക്കണക്കിന് യുഎഇ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികൾക്ക് ശക്തമായ അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളും അവസരങ്ങളും സുഗമമാക്കുമെന്നും സർക്കാർ കണക്കാക്കുന്നു.

Also Read- UAE| യുഎഇയില്‍ ആഴ്ചയിൽ നാലര ദിവസം ജോലി; രണ്ടര ദിവസം അവധി; ശനിയും ഞായറും അവധിദിനങ്ങള്‍

വികസിത വിപണികളുമായി ഒരേസമയം (Real-Time) പേയ്‌മെന്റ് സെറ്റിൽമെന്റുകൾ നടത്താൻ കഴിയുന്നത് സാമ്പത്തിക മേഖലയ്ക്ക് നേട്ടമാകുമെന്നും ടൂറിസം വ്യവസായത്തിനും ഇതു ഗുണകരമാകുമെന്ന് അൽദാബി ക്യാപിറ്റലിലെ ചീഫ് സ്ട്രാറ്റജി ഓഫീസർ മുഹമ്മദ് അലി യാസിൻ പറഞ്ഞു. മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് ഇതൊരു നല്ല പരീക്ഷണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ വെള്ളിയാഴ്ച ആഴ്ചതോറുമുള്ള അവധിയാണ്. എന്നാൽ ഇന്തോനേഷ്യ, മൊറോക്കോ തുടങ്ങിയ പല രാജ്യങ്ങളിലും ശനി- ഞായർ വാരാന്ത്യ അവധി പിന്തുടരുന്നുണ്ടെന്ന്  സർക്കാർ  ചൂണ്ടിക്കാട്ടി. യുഎഇയിലെ നിരവധി സ്വകാര്യ മേഖലാ കമ്പനികൾ ശനി-ഞായർ വാരാന്ത്യ അവധി പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അബുദാബി കൊമേഴ്‌സ്യൽ ബാങ്കിലെ സാമ്പത്തിക വിദഗ്ധയായ മോണിക്ക മാലിക്, പറഞ്ഞു, സമീപകാല പരിഷ്‌കാരങ്ങൾക്കൊപ്പം ഈ നീക്കത്തെ 'വളരെ അർത്ഥവത്തായ നടപടി' എന്നാണ് അവർ വിശേഷിപ്പിച്ചത്.

ബിസിനസുകളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനായി ദീർഘകാല വിസകൾ ഏർപ്പെടുത്തുന്നതിന് പുറമെ വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിക്കുന്നത്, മദ്യപാനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിഗത നിയമങ്ങള്‍ അടക്കം ഉദാരീകരിക്കാനും യുഎഇ അടുത്തിടെ നടപടി സ്വീകരിച്ചിരുന്നു.

First published:

Tags: Uae, UAE holidays, Uae news