• HOME
 • »
 • NEWS
 • »
 • gulf
 • »
 • Divorce | 23 വര്‍ഷമായി ഭർത്താവ് ഉപേക്ഷിച്ച യുവതിയ്ക്ക് ഒടുവില്‍ കോടതി വിവാഹമോചനം നൽകി

Divorce | 23 വര്‍ഷമായി ഭർത്താവ് ഉപേക്ഷിച്ച യുവതിയ്ക്ക് ഒടുവില്‍ കോടതി വിവാഹമോചനം നൽകി

ഭർത്താവിന് നഷ്ടപരിഹാരം നല്‍കേണ്ടാത്ത വിധം വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നും പരാതിക്കാരി പറയുന്നു.

 • Last Updated :
 • Share this:
  വർഷങ്ങളായി ഭർത്താവ് ഉപേക്ഷിച്ച സൗദി സ്വദേശിയായ യുവതിക്ക് (saudi wife) വിവാഹമോചനം (divorce) ലഭിച്ചു. ഇവരെ ഭർത്താവ് ഉപേക്ഷിച്ചിട്ട് ഏകദേശം 23 വര്‍ഷമായി (23 years). യുവതിയ്ക്ക് നാല് കുട്ടികളുണ്ടായതിന് ശേഷം ഭര്‍ത്താവ് (husband) തന്നെ ഉപേക്ഷിച്ചുവെന്ന് കാണിച്ച് യുവതി നല്‍കിയ കേസിന് മറുപടിയായാണ് സൗദി തുറമുഖ നഗരമായ ജിദ്ദയിലെ പേഴ്‌സണല്‍ സ്റ്റാറ്റസ് കോടതി വിവാഹമോചന വിധി പുറപ്പെടുവിച്ചത്.

  മാനസികവും ശാരീരികവും സാമൂഹികവുമായ നഷ്ടങ്ങള്‍ അനുഭവിക്കത്തക്കവിധം ഭർത്താവ് തന്നെ ദുരുപയോഗം ചെയ്യുകയും അവഗണിക്കുകയുമായിരുന്നുവെന്ന് പരാതിക്കാരി ആരോപിച്ചു. ഭർത്താവിന് നഷ്ടപരിഹാരം നല്‍കേണ്ടാത്ത വിധം വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നും പരാതിക്കാരി പറയുന്നു.

  എന്നാല്‍, ഭാര്യ തന്റെ വീട് വിട്ടുപോയെന്നും അവളുമായി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാന്‍ ശ്രമിച്ചുവെന്നുമാണ് ഭർത്താവിന്റെ വാദം. പല തവണ ഒത്തുതീര്‍പ്പിന് ശ്രമിച്ചപ്പോഴും യുവതി നിരസിക്കുകയായിരുന്നുവെന്നും അയാള്‍ പറഞ്ഞു.

  തുടക്കത്തില്‍, ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനും അവരുടെ ദാമ്പത്യ ജീവിതം പഴയതു പോലെയാക്കാനുമായി കോടതി കേസ് അനുരഞ്ജന സമിതിക്ക് വിട്ടിരുന്നു. എന്നാല്‍, യുവതി വിവാഹമോചനത്തിന് തന്നെ നിര്‍ബന്ധം പിടിക്കുകയായിരുന്നു. എന്നാല്‍, 20,000 റിയാല്‍ വിലമതിക്കുന്ന ഫര്‍ണിച്ചര്‍ ചെലവുകള്‍ക്ക് പുറമേ സ്ത്രീധനമായി നൽകിയ 20,000 റിയാല്‍ തിരികെ നല്‍കിയാല്‍ വിവാഹമോചനത്തിന് താന്‍ തയ്യാറാണെന്നാണ് ഭർത്താവ് വ്യക്തമാക്കിയത്.

  ഒരു പുരുഷന്‍ തന്റെ ഭാര്യയെ ഉപദ്രവിക്കുകയും, ഉപേക്ഷിക്കുകയും ഭാര്യ വിവാഹ മോചനം തേടുകയും ചെയ്താൽ അതിനർത്ഥം അയാള്‍ അവളോട് അന്യായമായി പെരുമാറിയെന്നും അതുകൊണ്ട് തന്നെ സ്ത്രീധനം തിരിച്ചുപിടിക്കാന്‍ അവകാശമില്ലെന്നുമാണെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിന്റെ വാദം കോടതി തള്ളി.

  മുമ്പും ഗാര്‍ഹിക പീഡന കേസുകള്‍ വിദേശരാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാര്യയെ ശാരീരികമായി ഉപദ്രവിച്ച 42 കാരനായ അറബ് പൗരന്‍ ഷാര്‍ജ മിസ്ഡിമെനര്‍ കോടതിയില്‍ വിചാരണ നേരിട്ടിരുന്നു. ഭാര്യ കാപ്പിയില്‍ ഉപ്പ് ചേര്‍ത്തുവെന്ന കാരണത്തെ തുടര്‍ന്നാണ് ഇയാള്‍ ഉപദ്രവം തുടങ്ങിയത്. വലിയ ലോഹ ചട്ടുകം ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നായിരുന്നു ഭര്‍ത്താവിനെതിരായ ആരോപണം.

  കമ്മ്യൂണിറ്റി പോലീസ് നടത്തിയ അന്വേഷണത്തില്‍ തലയ്ക്ക് പരിക്കേറ്റതിന് ഭര്‍ത്താവിനെതിരെ ഭാര്യ പരാതി നല്‍കിയിരുന്നു. പത്ത് ദിവസത്തിലേറെയായി ജോലിയില്‍ നിന്ന് അവധിയെടുക്കാന്‍ മാത്രമുള്ള പരിക്ക് യുവതിയ്ക്ക് സംഭവിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് പ്രതി തന്നെ മര്‍ദിച്ചതെന്ന് യുവതി പറഞ്ഞു.

  വീട്ടിലെ ദൈനംദിന ജോലിഭാരം കാരണം അറിയാതെയാണ് കാപ്പിയില്‍ പഞ്ചസാരയ്ക്ക് പകരം ഉപ്പ് ചേര്‍ത്തതെന്ന് പരാതിക്കാരി പറഞ്ഞു. തുടര്‍ന്ന് താന്‍ വിഷം കൊടുക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് ഭര്‍ത്താവ് ദേഷ്യപ്പെട്ടപ്പോഴാണ് പഞ്ചസാരയ്ക്ക് പകരം ഉപ്പാണ് കാപ്പിയില്‍ ഇട്ടതെന്ന് യുവതി മനസ്സിലാക്കിയത്.

  തുടര്‍ന്ന് യുവതിയോട് മറ്റൊരു കപ്പ് കാപ്പി ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വലിയ ലോഹ ചട്ടുകവുമായി അയാള്‍ അവളുടെ അടുത്തേക്ക് വരികയും പല തവണ അടിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി അബോധാവസ്ഥയില്‍ നിലത്തു വീണു. പിന്നീട് ബോധം വന്നപ്പോള്‍ രക്തം നിലത്ത് തളം കെട്ടി കിടക്കുന്നത് കണ്ടു. അപ്പോഴാണ് പരിക്ക് ഗുരുതരമാണെന്ന് അവള്‍ മനസ്സിലാക്കിയത്. സാക്ഷിമൊഴിയില്‍, ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്ക്ക് വേണ്ടി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും ഭാര്യ ആരോപിച്ചിരുന്നു.
  Published by:Jayesh Krishnan
  First published: