• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഡോക്ടർ ഫോണിലൂടെ നിർദേശിച്ച മരുന്ന് കഴിച്ച് യുഎഇയിൽ സ്ത്രീ മരിച്ചു: ഡോക്ടർക്കും നഴ്സിനുമെതിരെ നടപടി

മൂന്ന് തരം മരുന്നുകളാണ് ഡോക്ടർ രോഗിക്ക് നിർദേശിച്ചിരുന്നതെന്ന് നഴ്സ് അന്വേഷണത്തിനിടെ വ്യക്തമാക്കി.

news18
Updated: May 31, 2019, 8:50 PM IST
ഡോക്ടർ ഫോണിലൂടെ നിർദേശിച്ച മരുന്ന് കഴിച്ച് യുഎഇയിൽ സ്ത്രീ മരിച്ചു: ഡോക്ടർക്കും നഴ്സിനുമെതിരെ നടപടി
(പ്രതീകാത്മക ചിത്രം)
news18
Updated: May 31, 2019, 8:50 PM IST
അബുദാബി: ഡോക്ടര്‍ ഫോണിലൂടെ നിർദേശിച്ച മരുന്ന് കഴിച്ച സ്ത്രീ മരിച്ചു. അബുദാബിയിലാണ് സംഭവം. സംഭവത്തിൽ ഡോക്ടറും നഴ്സും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഇവരുടെ ലൈസൻസ് റദ്ദാക്കി. സുഖമില്ലെന്ന് അറിയിച്ച് അബുദാബിയിലെ മെഡിക്കൽ സെന്ററിലേക്ക് വിളിച്ച സ്ത്രീയ്ക്കാണ് ഡോക്ടർ ഫോണിലൂടെ മരുന്ന് നിർദേശിച്ചത്.

also read: രാജ്യം നേരിടുന്നത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ; റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

സുഖമില്ലെന്ന് സ്ത്രീ വിളിച്ചതിനനുസരിച്ച് നഴ്സ് അവരുടെ വീട്ടിൽ പോയി. പരിശോധിച്ചതിനു ശേഷം സ്ത്രീയെ മെഡിക്കൽ സെന്ററിൽ അഡ്മിറ്റ് ചെയ്തു. ഈ സമയം ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് നഴ്സ് ഡോക്ടറെ ഫോണിൽ വിളിക്കുകയായിരുന്നു. രോഗിയുടെ അവസ്ഥ നഴ്സ് ഡോക്ടറെ ബോധിപ്പിച്ചു. ഇതനുസരിച്ചാണ് ഫോണിലൂടെ ഡോക്ടർ മരുന്ന് നിർദേശിച്ചത്. മരുന്ന് കഴിച്ച് അഞ്ച് ദിവസങ്ങൾക്കു ശേഷമാണ് സ്ത്രീ മരിച്ചത്.

മൂന്ന് തരം മരുന്നുകളാണ് ഡോക്ടർ രോഗിക്ക് നിർദേശിച്ചിരുന്നതെന്ന് നഴ്സ് അന്വേഷണത്തിനിടെ വ്യക്തമാക്കി. ഡോക്ടർ നിർദേശിച്ചതനുസരിച്ച് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്ന രോഗിക്ക് ഇഞ്ചക്ഷൻ നൽകിയെന്നും നഴ്സ് വ്യക്തമാക്കി.

മരുന്ന് കഴിച്ചതിന്റെ പരിണിത ഫലമായി ഉണ്ടായ അലർജിയെ തുടർന്നാണ് രോഗി മരിച്ചതെന്നാണ് മെഡിക്കൽ റിപ്പോർട്ട്. മെഡിക്കൽ സെന്ററിന്റെ ലൈസൻസ് റദ്ദാക്കാനും ഡോക്ടറുടെയും നഴ്സിന്റെയും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ഇതിനെ ചോദ്യം ചെയ്ത് കോടതിയിൽ ഹർജി നൽകി. കോടതി മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു.
First published: May 31, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...