നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • കാറപകടത്തിൽപ്പെട്ട യുവതിക്ക് 2 കോടി രൂപയോളം നഷ്ടപരിഹാരം നൽകണം; ഇൻഷുറൻസ് കമ്പനിയോട് അബുദാബി കോടതി

    കാറപകടത്തിൽപ്പെട്ട യുവതിക്ക് 2 കോടി രൂപയോളം നഷ്ടപരിഹാരം നൽകണം; ഇൻഷുറൻസ് കമ്പനിയോട് അബുദാബി കോടതി

    കാറിന്‍റെ കേടുപാടുകൾ, വരുമാനനഷ്ടം, ശാരീരികമായും മാനസികമായും ഉണ്ടായ ബുദ്ധിമുട്ടുകൾ എന്നിവ പരിഗണിച്ച് 20 ലക്ഷം ദിർഹം നഷ്ടപരിഹാരമായി വേണമെന്നതായിരുന്നു യുവതിയുടെ ആവശ്യം

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      അബുദാബി: കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 2 കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. അബുദാബി അപ്പീൽ കോടതിയാണ് ഇൻഷുറൻസ് കമ്പനിയോട് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

      കാർ അപകടത്തിൽ പരിക്കേറ്റ യുവതി തന്നെയാണ് കാർ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏറെക്കാലം ചികിത്സയിലായിരുന്ന യുവതി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ഇതിനിടെ അപകടത്തിൽ മതിയായ ഇൻഷുറൻസ് തുക നൽകാൻ കമ്പനി തയ്യാറാകാതിരുന്നതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ വിചാരണയ്ക്കൊടുവിൽ ഒരു കോടി രൂപയോളം നൽകാനാണ് കീഴ് കോടതി ഉത്തരവിട്ടത്. എന്നാൽ ഇത് സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി അബുദാബി അപ്പീൽ കോടതിയെ സമീപിച്ചത്.

      Also Read- ദുബായ് എയർപോർട്ടിൽ എട്ടുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ശുചീകരണ തൊഴിലാളിക്ക് രണ്ടുവർഷം തടവ്

      മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിച്ച പരിക്കുൾക്ക് അനുസൃതമായാണ് കീഴ് കോടതി നഷ്ടപരിഹാര തുക നിശ്ചയിച്ചത്. എന്നാൽ ഇത് അപര്യാപ്തമാണെന്നും അപകടത്തിന് ഇടയാക്കിയത് താനല്ലെന്നും യുവതി അപ്പീൽ കോടതിയിൽ വാദിച്ചു. കൂടാതെ കാറിന്‍റെ കേടുപാടുകൾ, വരുമാനനഷ്ടം, ശാരീരികമായും മാനസികമായും ഉണ്ടായ ബുദ്ധിമുട്ടുകൾ എന്നിവ പരിഗണിച്ച് 20 ലക്ഷം ദിർഹം നഷ്ടപരിഹാരമായി വേണമെന്നതായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ ഇത്രയും തുക നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

      അതിനിടെ യുവതിയുടെ ആവശ്യം തള്ളണമെന്ന് ഇൻഷുറൻസ് കമ്പനി കോടതിയിൽ വാദിച്ചു. മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചുള്ള നഷ്ടപരിഹാരം മാത്രമെ നൽകാനാകുവെന്നും അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി അപ്പീൽ നൽകിയെങ്കിലും കോടതി ഇത് തള്ളിയതായി യുവതിയുടെ അഭിഭാഷകൻ അലി ഖലഫ് അൽ ഹൊസാനി പറഞ്ഞു.

      Also Read- ദുബായിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; നിയമം കർശനം, മുൻ‌കൂർ അനുമതി നിർബന്ധം

      പ്രാഥമിക കോടതിയുടെ വിധി തന്റെ കക്ഷിക്ക് സംഭവിച്ച നാശത്തിന്റെ കാഠിന്യം കണക്കിലെടുത്തില്ലെന്നും മെഡിക്കൽ റിപ്പോർട്ടിന്റെ തെളിവ്, പ്രത്യേകിച്ചും ചെറുപ്പക്കാരിയായ ഒരാൾക്ക് സംഭവിച്ച പരിക്കുകൾ അവരുടെ ജീവിതം തലകീഴായി മാറ്റി. ആരോഗ്യപരമായി ഏറെ അവശതകൾ തന്‍റെ കക്ഷി അനുഭവിക്കുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതു പരിഗണിച്ചാണ് 10 ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടത്.
      Published by:Anuraj GR
      First published:
      )}