നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • 'വിവാഹഅഭ്യർഥനയുമായി എത്തിയ ആൾക്കൊപ്പം ജീവിക്കാൻ അനുവദിക്കണം'; പിതാവിനെതിരെ യുവതി കോടതിയിൽ

  'വിവാഹഅഭ്യർഥനയുമായി എത്തിയ ആൾക്കൊപ്പം ജീവിക്കാൻ അനുവദിക്കണം'; പിതാവിനെതിരെ യുവതി കോടതിയിൽ

  വിവാഹം നടത്തിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ചു യുവതി വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. അതിനുശേഷമാണ് പിതാവിനെതിരെ യുവതി കേസ് കൊടുത്തത്...

  court

  court

  • Share this:
   ദുബായ്; വിവാഹ അഭ്യർഥനയുമായി എത്തിയ യുവാവിനൊപ്പം ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി പിതാവിനെതിരെ കോടതിയെ സമീപിച്ചു. അബുദാബിയിലാണ് സംഭവം. വിവാഹം നടത്തിത്തരണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് മുപ്പതുകാരിയായ യുവതി പേഴ്സണൽ അഫയേഴ്സ് കോടതിയെ സമീപിച്ചത്.

   വിവാഹം നടത്തിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ചു യുവതി വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. നിലവിൽ ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് യുവതി കഴിയുന്നത്. യുവതി നൽകിയ പരാതിയിൽ അബുദാബി കോടതി വാദം കേൾക്കുന്നത് തുടരുകയാണ്. മകളുടെ അടുക്കൽ വിവാഹ അഭ്യാർഥനയുമായി എത്തിയ യുവാവ് തന്നെ സമീപിച്ചിട്ടില്ലെന്നും, പിന്നെ എങ്ങനെ വിവാഹം നടത്തിക്കൊടുക്കുമെന്നുമാണ് പിതാവിന്‍റെ ചോദ്യം.

   മകളെ സംരക്ഷിക്കാൻ സാമ്പത്തികശേഷിയുള്ളയാളല്ല യുവാവെന്ന് യുവതിയുടെ പിതാവ് കോടതിയിൽ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയുള്ള ഒരാൾക്ക് എങ്ങനെ താൻ മകളെ വിവാഹം ചെയ്തുകൊടുക്കുമെന്നും അദ്ദേഹം വാദിച്ചു.

   യുഎഇ ആചാരമനുസരിച്ച്, ഒരു പുരുഷന് സ്ത്രീയെ വിവാഹം കഴിക്കാൻ സ്ത്രീയുടെ രക്ഷകർത്താക്കളെ സമീപിക്കുകയാണ് വേണ്ടത്. എന്നാൽ ഈ കേസിൽ അത് സംഭവിച്ചിട്ടില്ലെന്നും യുവതിയുടെ കേസ് തള്ളിക്കളണമെന്നും പിതാവിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കൂടാതെ കോടതി ചെലവ് നൽകാൻ വാദിയോട് നിർദേശിക്കണമെന്നും അഭിഭാഷകൻ വാദിച്ചു. കേസ് വിധി പറയാൻ മാറ്റി.
   Published by:Anuraj GR
   First published:
   )}