• HOME
  • »
  • NEWS
  • »
  • gulf
  • »
  • 'ഈ കുതിരയ്ക്കുവേണ്ടിയാണോ എന്നെ ഉപേക്ഷിച്ചുപോയത്' മുൻഭർത്താവിന്‍റെ പുതിയ ഭാര്യയെ അപമാനിച്ച സ്ത്രീയ്ക്ക് ദുബായിൽ 56000 രൂപ പിഴ

'ഈ കുതിരയ്ക്കുവേണ്ടിയാണോ എന്നെ ഉപേക്ഷിച്ചുപോയത്' മുൻഭർത്താവിന്‍റെ പുതിയ ഭാര്യയെ അപമാനിച്ച സ്ത്രീയ്ക്ക് ദുബായിൽ 56000 രൂപ പിഴ

വിവാഹശേഷം പുതിയ ഭാര്യയുമൊത്തുള്ള ചിത്രം മുൻ ഭർത്താവ് പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിൽ "ഈ കുതിരയ്ക്കുവേണ്ടിയാണോ എന്നെ ഉപേക്ഷിച്ച് പോയത്" എന്നാണ് കുറ്റക്കാരി കമന്‍റ് ചെയ്തത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ദുബായ്: മുൻഭർത്താവിന്‍റെ പുതിയ ഭാര്യയെ ഫേസ്ബുക്ക് കമന്‍റിലൂടെ അപമാനിച്ച കേസിൽ സ്ത്രീയ്ക്ക് 56000 രൂപ(3000 ദിർഹം) പിഴ വിധിച്ചു. ബ്രിട്ടീഷ്-ഇറാനിയൻ വംശജയായ സ്ത്രീയ്ക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. ടുണീഷ്യൻ സ്വദേശിനിയെയാണ് ഫേസ്ബുക്കിലൂടെ അപമാനിച്ചത്. വിവാഹശേഷം പുതിയ ഭാര്യയുമൊത്തുള്ള ചിത്രം മുൻ ഭർത്താവ് പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിൽ "ഈ കുതിരയ്ക്കുവേണ്ടിയാണോ എന്നെ ഉപേക്ഷിച്ച് പോയത്" എന്നാണ് ഇറാനിയൻ വംശജ കമന്‍റ് ചെയ്തത്. ഇതേത്തുടർന്ന് ടുണീഷ്യൻ സ്വദേശിനി 2017 മെയ് 22ന് ജെബൽ അലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച പൊലീസ്, ഇറാനിയൻ വംശജയ്ക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇവർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.

    വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ച് അപകടം: ഗൃഹനാഥൻ മരിച്ചു ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കും പരിക്ക്

    സംഭവശേഷം യുഎഇ വിട്ടുപോയ സ്ത്രീയുടെ ഭർത്താവ് അടുത്തിടെ മരണപ്പെട്ടിരുന്നു. ഈ സമയത്ത് മകൾക്കൊപ്പം ദുബായിൽ എത്തിയപ്പോഴാണ് പഴയ കേസിൽ സ്ത്രീയെ പൊലീസ് കുടുക്കിയത്. ഏപ്രിൽ നാലിനാണ് സ്ത്രീ കോടതിയിൽ ഹാജരായത്. കുറ്റം നിഷേധിച്ചെങ്കിലും കോടതി പിഴശിക്ഷ വിധിക്കുകയായിരുന്നു. പിഴയൊടുക്കാൻ ഇവർക്ക് കോടതി സാവകാശം അനുവദിച്ചിരുന്നെങ്കിലും സമയപരിധി കഴിഞ്ഞതോടെ അന്തിമശിക്ഷാവിധി പുറപ്പെടുവിക്കുകയായിരുന്നു. അവർക്ക് അപ്പീൽ നൽകാൻ 15 ദിവസം അനുവദിച്ചിട്ടുണ്ട്.
    First published: