നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • യുവതിക്ക് വിവാഹ മോചനം വേണം; കാരണം രണ്ടുവർഷം കഴിഞ്ഞിട്ടും ഭർത്താവ് വിവാഹ സത്കാരം നടത്താത്തത്

    യുവതിക്ക് വിവാഹ മോചനം വേണം; കാരണം രണ്ടുവർഷം കഴിഞ്ഞിട്ടും ഭർത്താവ് വിവാഹ സത്കാരം നടത്താത്തത്

    വിവാഹം കഴിഞ്ഞു രണ്ടുവർഷമായിട്ടും ഒരുമിച്ചു കഴിഞ്ഞിട്ടില്ലെന്നും വിവാഹിതനായതു മുതൽ വിവാഹമോചനത്തിന് അപേക്ഷിക്കുന്നതുവരെ ഭർത്താവ് തനിക്ക് ചെലവിന് നൽകിയിട്ടില്ലെന്ന് യുവതി

    divorce

    divorce

    • Share this:
      വിവാഹം നടന്നു രണ്ടുവർഷമായിട്ടും സത്കാരം നടത്താൻ ഭർത്താവ് തയ്യാറാകാത്തതിനെ തുടർന്ന് യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകി. കേസിൽ വാദത്തിനൊടുവിൽ അബുദാബിയിലെ ഫെഡറൽ സുപ്രീം കോടതി വിവാഹമോചനം അനുവദിക്കുകയും സ്ത്രീക്ക് മുൻ ഭർത്താവ് സ്ത്രീധനമായി നൽകിയ 100,000 ദിർഹത്തിൽ നിന്ന് 80,000 ദിർഹം തിരികെ നൽകാനും ഉത്തരവിട്ടു.

      വടക്കൻ എമിറേറ്റിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ അധ്യക്ഷതയിൽ രണ്ട് വർഷം മുമ്പ് ദമ്പതികൾ വിവാഹ കരാർ ഒപ്പിട്ടതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ഏറെ കാത്തിരുന്ന വിവാഹത്തിന ആഡംബരത്തോടെയാണ് താൻ തയ്യാറെടുത്തതെന്ന് യുവതി പറയുന്നു. വിവാഹ സത്കാരത്തിൽ പങ്കെടുക്കാനായി യുവതി ഒരു ലക്ഷം ദിർഹം വിലയുള്ള വസ്ത്രങങളാണ് വാങ്ങിയത്. എന്നാൽ രണ്ട് വർഷത്തിന് ശേഷവും വിവാഹ സത്കാരം നടത്താൻ ഭർത്താവ് തയ്യാറായില്ലെന്ന് യുവതി പറയുന്നു. സത്കാരം നടത്തുന്ന കാര്യം ആവശ്യപ്പെടുമ്പോൾ കൈയിൽ പണമില്ലെന്ന് പറഞ്ഞ് ഭർത്താവ് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്നും യുവതി കോടതിയിൽ നൽകിയ വിവാഹമോചന ഹർജിയി. പറയുന്നു.

      വിവാഹശേഷം താമസിക്കാനായി തന്‍റെ കുടുംബക്കാർ വീട് നൽകാത്തതിനാൽ ഭർത്താവ് അയാളുടെ വീട്ടിലേക്കു തന്നെ കൊണ്ടുപോയില്ലെന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് അവർക്ക് ഒരു പുതിയ വില്ല നൽകാമെന്ന് യുവതിയുടെ അമ്മ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അതുണ്ടായില്ല. താൻ ഇപ്പോഴും തന്‍റെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെന്നും യുവതി ഹർജിയിൽ പറഞ്ഞു.

      വിവാഹം കഴിഞ്ഞു രണ്ടുവർഷമായിട്ടും ഒരുമിച്ചു കഴിഞ്ഞിട്ടില്ലെന്നും വിവാഹിതനായതു മുതൽ വിവാഹമോചനത്തിന് അപേക്ഷിക്കുന്നതുവരെ ഭർത്താവ് തനിക്ക് ചെലവിന് നൽകിയിട്ടില്ലെന്ന് യുവതി അവകാശപ്പെട്ടു.

      ചികിത്സയ്‌ക്കായി അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിൽ നിന്നും യുവതിയെ തടഞ്ഞതായും ഇത് ധാർമ്മികമായും മാനസികമായും ബാധിച്ചതായും അവർ പറഞ്ഞു.

      ഈ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി അവർ വിവാഹമോചനത്തിന് അപേക്ഷ നൽകി. വിവാഹത്തിനായി കരുതുന്ന വാങ്ങലുകൾ കാരണം തനിക്കുണ്ടായ നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരവും വേണമെന്ന് അവർ ആവശ്യപ്പെട്ടു.

      ദമ്പതികളെ വേർപെടുത്തിയ കീഴ്‌ക്കോടതികളുടെ മുൻ വിധി ഫെഡറൽ സുപ്രീം കോടതി ശരിവച്ചിരുന്നു. സ്ത്രീധനത്തിന് നൽകിയ 100,000 ദിർഹത്തിൽ നിന്ന് 80,000 ദിർഹം യുവതിക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.
      Published by:Anuraj GR
      First published:
      )}