അച്ഛനോടുള്ള ദേഷ്യം തീർക്കാൻ പിഞ്ചുകുഞ്ഞിന് ക്രൂര മർദനം: യുവതി അറസ്റ്റിൽ

മുൻഭർത്താവിനോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് കുഞ്ഞിനെ ഇത്തരത്തിൽ പീഡിപ്പിച്ച് ദൃശ്യങ്ങൾ അയാൾക്ക് അയച്ചു കൊടുത്തതെന്നാണ് സൂചന.

News18 Malayalam | news18
Updated: February 22, 2020, 8:10 AM IST
അച്ഛനോടുള്ള ദേഷ്യം തീർക്കാൻ പിഞ്ചുകുഞ്ഞിന് ക്രൂര മർദനം: യുവതി അറസ്റ്റിൽ
Child Abuse UAE
  • News18
  • Last Updated: February 22, 2020, 8:10 AM IST
  • Share this:
ദുബായ്: മുൻ ഭർത്താവിനോടുള്ള ദേഷ്യത്തിന് സ്വന്തം കുഞ്ഞിനെ ക്രൂരമായി മർദിച്ച അമ്മ യുഎഇയില്‍ അറസ്റ്റിൽ. ഫിലിപ്പൈൻസ് സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. ഇവർ തന്നെ ചിത്രീകരിച്ച മർദന ദൃശ്യങ്ങൾ വൈറലായതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്.

ഇക്കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഒരു കുഞ്ഞു പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനമേൽക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്. സ്റ്റെപ്പിൽ നിന്ന് കുട്ടിയെ താഴേക്ക് ദേഷ്യത്തോടെ വലിച്ചിഴച്ചു കൊണ്ടു വരുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ. കുട്ടി വലിയ ഉച്ചത്തിൽ കരയുന്നതും അമ്മ ദേഷ്യത്തോടെ സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കുന്നുണ്ട്. ഈ വീഡിയോ വൈറലായതിന് പിന്നാലെ തന്നെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻഭർത്താവിനോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് കുഞ്ഞിനെ ഇത്തരത്തിൽ പീഡിപ്പിച്ച് ദൃശ്യങ്ങൾ അയാൾക്ക് അയച്ചു കൊടുത്തതെന്നാണ് സൂചന.Also Read-ഹെലികോപ്റ്റർ, എസ്.യു.വി വാഹനം: 'നമസ്തേ ട്രംപിന്' മുന്നോടിയായി സുരക്ഷാ ഉപകരണങ്ങളും വാഹനങ്ങളും എത്തി

അവശനിലയിലായ കുഞ്ഞിനെ മതിയായ ചികിത്സയ്ക്കും മനഃശാസ്ത്രവിദഗ്ധരുടെ പരിചരണത്തിനും ശേഷം സ്വദേശിയായ പിതാവിന് കൈമാറിയിട്ടുണ്ട്. അറസ്റ്റിലുള്ള അമ്മയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. 
View this post on Instagram
 

القت #شرطة_أبوظبي القبض على أم تعذب طفلتها بعد انتشار مقاطع فيديو على منصات التواصل الاجتماعي وذلك بسبب خلافات عائلية بين الأم والأب وتم احالتها للنيابة العامة لاتخاذ الاجراءات اللازمة . وأوضحت #شرطة_أبوظبي أن الحادثة قوبلت باستنكار واسع من #المجتمع_الإماراتي المتسامح الذي ينبذ العنف بجميع اشكاله . واكدت عدم التهاون لكل من يلحق الأذى بالأطفال وتتخذ كل مايلزم وفق اجراءات القانون. وذكرت أن دولة الامارات العربية المتحدة سنت قوانين وتشريعات خاصة بالطفل " #قانون_وديمة " رقم 3 لسنة 2016 والذي يضمن حقوق الطفل من لحظة ميلاده حتى بلوغه . #في_أبوظبي #InAbuDhabi #أبوظبي_أمن_وسلامة ‎‏#Abudhabi_safe_and_secure #الإمارات #أبوظبي #شرطة_أبوظبي #أخبار_شرطة_أبوظبي#الإعلام_الأمني ‎‏#UAE #AbuDhabi #ADPolice ‎‏#ADPolice_news ‎‏#security_media


A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on
First published: February 22, 2020, 7:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading