കാമുകനെ 'തട്ടിയെടുത്തതിന്' ഇന്ത്യൻ യുവതിയെ കുത്തിക്കൊലപെടുത്താൻ ശ്രമം; 30കാരിക്കെതിരെ വധശ്രമത്തിന് കേസ്

ബുർ ദുബായിൽ വച്ച് ഇന്ത്യൻ യുവതിയെ കാണാനെത്തിയ നേപ്പാൾ യുവതി കൈയിൽ കരുതിയിരുന്ന കത്തിയെടുത്തു ആക്രമിക്കുകയായിരുന്നു

news18
Updated: April 12, 2019, 11:28 AM IST
കാമുകനെ 'തട്ടിയെടുത്തതിന്' ഇന്ത്യൻ യുവതിയെ കുത്തിക്കൊലപെടുത്താൻ ശ്രമം; 30കാരിക്കെതിരെ വധശ്രമത്തിന് കേസ്
STABBING
  • News18
  • Last Updated: April 12, 2019, 11:28 AM IST
  • Share this:
ദുബായ്: മസാജ് സെന്ററിലെ ജീവനക്കാരിയായ ഇന്ത്യൻ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നേപ്പാളി യുവതിക്കെതിരായ വധശ്രമക്കേസിൽ ദുബായി കോടതിയിൽ വിചാരണ ആരംഭിച്ചു. തന്റെ കാമുകനെ ഇന്ത്യക്കാരിയായ 33കാരി തട്ടിയെടുത്തെന്ന് ആരോപിച്ചാണ് നേപ്പാളിയായ 30 കാരി കൊലപാതകം നടത്താൻ ഇറങ്ങിയത്. കഴിഞ്ഞ ഡിസംബറിലാണ് ബുർ ദുബായിലെ നിരത്തിൽവച്ച് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇന്ത്യക്കാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

'ഞാനുമായുള്ള പ്രണയബന്ധം കാരണമാണ് കാമുകൻ അവളെ ഉപേക്ഷിച്ചതെന്നും അവനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും അവൾ എന്നോട് ആവശ്യപ്പെട്ടിരുന്നു' -ഇന്ത്യൻ യുവതി കോടതിയിൽ വ്യക്തമാക്കി. അതിനുശേഷം അവൾക്കും കാമുകനും ഇടയിലുള്ള പ്രശ്നം തീർക്കാൻ സഹായിക്കണമെന്നും കരഞ്ഞുപറഞ്ഞു. ഇതനുസരിച്ച് ഇന്ത്യൻ യുവതിയും കാമുകനും യുവതിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ 18 മാസം മുൻപ് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയതിനാലാണ് പ്രണയബന്ധം അവസാനിപ്പിച്ചതെന്നാണ് കാമുകൻ പറഞ്ഞത്.

'മൂന്നുപേരും കണ്ടുമുട്ടിയപ്പോൾ കാമുകൻ അവളുടെ മേൽ കടുത്ത കോപത്തിലായിരുന്നു. ഞാൻ അവനെ ശാന്തനാക്കാൻ ശ്രമിച്ചു' - ഇന്ത്യക്കാരി പറഞ്ഞു. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും നേപ്പാളി യുവതി അഭ്യർത്ഥിച്ചത് പ്രകാരം കാമുകൻ 50 ദിർഹവും ഇന്ത്യൻ യുവതി 40 ദിർഹവും നൽകി. ഒരുദിവസം കഴിഞ്ഞപ്പോൾ നേപ്പാളി യുവതി തന്നെ വീണ്ടും കാണമെന്ന് ആവശ്യപ്പെട്ടതായി ഇന്ത്യൻ യുവതി മൊഴി നൽകി.

ബുർ ദുബായിൽ വച്ച് തന്നെ കാണാനെത്തിയ യുവതി കൈയിൽ കരുതിയിരുന്ന കത്തിയെടുത്തു ആക്രമിക്കുകയായിരുന്നു. 'ജോലി ചെയ്യുന്ന ഹോട്ടലിന് സമീപമായിരുന്നു കൂടിക്കാഴ്ച. കണ്ട ഉടനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇടതുകൈ കൊണ്ട് തടയാൻ ശ്രമിച്ചു. വീണ്ടും കൂത്താൻ ശ്രമിച്ചു. ഇതും തടഞ്ഞതോടെ കൈവിരലുകളിൽ ആഴത്തിൽ മുറിവേറ്റു. സഹായത്തിനായി ഞാൻ നിലവിളിച്ചു'- ഇന്ത്യക്കാരി യുവതി കോടതിയിൽ പറഞ്ഞു.

ദൃക്സാക്ഷികൾ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഇരയെ ആശുപത്രിയിലെത്തിക്കുകയും കുറ്റാരോപിതയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയെ കൊലപ്പെടുത്തിയിട്ട് ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശിച്ചതെന്ന് നേപ്പാളി യുവതി സമ്മതിച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിൽ വിചാരണ ഏപ്രിൽ 15ലേക്ക് മാറ്റി.

First published: April 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading