• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'അതുകൊണ്ടരിശം തീരാതെ' ഭര്‍ത്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കി യുവതി

ഭര്‍ത്താവിന്റെ പേരില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയായിരുന്നു യുവതി ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്

news18
Updated: February 19, 2019, 12:04 PM IST
'അതുകൊണ്ടരിശം തീരാതെ' ഭര്‍ത്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കി യുവതി
news18
news18
Updated: February 19, 2019, 12:04 PM IST
ദുബായ്: ഭര്‍ത്താവിനെതിരെ സോഷ്യല്‍മീഡിയയിലൂടെ വധഭീഷണിമുഴക്കുകയും സ്വകാര്യ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്ത യുവതി പിടിയില്‍. ക്രമിനല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് ദുബായ് പൊലീസ് ഫിലിപ്പൈന്‍ യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 34 കാരിയായ യുവതി ഭര്‍ത്താവിനെ അപമാനിക്കുന്നതിനായാണ് ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയത്.

കഴിഞ്ഞവര്‍ഷം സെപ്തംബറിലും ഒക്ടോബറിലുമായിരുന്നു യുവതി വാട്‌സ്ആപ്പിലൂടെയും സ്‌നാപ്ചാറ്റിലൂടെയും ഭര്‍ത്താവിനെതിരെ വധഭീഷണി മുഴക്കിയത്. ഭീഷണിയ്ക്ക് പുറമെ ഭര്‍ത്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കി അപമാനിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ പേരില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയായിരുന്നു യുവതി ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

Also Read: യുവതി കുളിക്കുന്നത് സാഹസികമായി മൊബൈലില്‍ പിടിച്ചു; യുവാവിന് ഇനി അഴിയെണ്ണാം

 

'ഒരു സുഹൃത്തായിരുന്നു എന്നോട് ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും അക്കൗണ്ടുകളെക്കുറിച്ച് പറഞ്ഞത്. പരിശോധിച്ചപ്പോള്‍ എന്റെ പേരില്‍ രണ്ട് അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടു.' 31 കാരനായ യെമന്‍ സ്വദേശി പറഞ്ഞു. ഭാര്യ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ തുടങ്ങിയതായും സ്വകാര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തായും സമ്മതിക്കുകയും ചെയ്തു. ഭര്‍ത്താവിനെ അപമാനിക്കാനായിരുന്നു ഇതെന്നും വാട്‌സ്ആപ്പിലൂടെ താന്‍ വധഭീഷണി മുഴക്കിയിരുന്നതായും അവര്‍ സമ്മതിച്ചിട്ടുണ്ട്.

Loading...

First published: February 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...