ഇന്റർഫേസ് /വാർത്ത /Gulf / ഭർത്താവിന്‍റെ സോഷ്യൽമീഡിയ അക്കൗണ്ട് ബ്ലോക്ക് ചെയ്തു; യുവതിക്ക് 1.60 ലക്ഷം രൂപയോളം പിഴ

ഭർത്താവിന്‍റെ സോഷ്യൽമീഡിയ അക്കൗണ്ട് ബ്ലോക്ക് ചെയ്തു; യുവതിക്ക് 1.60 ലക്ഷം രൂപയോളം പിഴ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

തന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ഒരു മസാജ് സെന്ററിന്റെ ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് അക്കൗണ്ടുകളുടെ പാസ്‌വേഡ് യുവതി മാറ്റി. അതിനുശേഷം ഭർത്താവിനെ വിളിച്ച് അക്കൌണ്ടുകൾ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി

  • Share this:

റാസൽഖൈമ: ഭർത്താവിന്‍റെ പേരിലുള്ള സോഷ്യൽ മീഡിയ അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്ത യുവതിക്ക് 1.60 ലക്ഷം രൂപയോളം പിഴ. യുവാവിന്‍റെ പേരിലുള്ള മസാജ് സെന്‍ററിന്റെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ ഉപയോഗിക്കുന്നതിൽനിന്നാണ് യുവതി ഭർത്താവിനെ ബ്ലോക്ക് ചെയ്തത്. മസാജ് സെന്ററിലെ ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് അക്കൗണ്ടുകളിലേക്ക് ഭർത്താവിന് പ്രവേശനം നിഷേധിച്ചതിന് അറബ് യുവതിക്ക് റാസ് അൽ ഖൈമ കോടതി ഒരു ലക്ഷം രൂപയോളം പിഴ ചുമത്താൻ ഉത്തരവിട്ടു.

ഇതുകൂടാതെ മാനനഷ്ടത്തിന് നഷ്ടപരിഹാരമായി യുവാവിന് 60000 രൂപയോളം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിൽ ഭർത്താവിന്‍റെ ഫോൺ നമ്പർ സമ്മതമില്ലാതെ ഉപഭോക്താക്കളുമായി പങ്കിട്ടെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

പ്രോസിക്യൂഷൻ കുറ്റപത്രം അനുസരിച്ച്, തന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ഒരു മസാജ് സെന്ററിന്റെ ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് അക്കൗണ്ടുകളുടെ പാസ്‌വേഡ് യുവതി മാറ്റി. അതിനുശേഷം ഭർത്താവിനെ വിളിച്ച് അക്കൌണ്ടുകൾ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ ആരോപണം നിഷേധിച്ച ഭാര്യ, മസാജ് കേന്ദ്രത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉടമ താനാണെന്ന് സ്ഥിരീകരിച്ചു. മസാജ് സെന്‍റർ തുറക്കുന്നതിന് മുമ്പ് 2014 ൽ താൻ ആണ് അവ സൃഷ്ടിച്ചതെന്നും അവർ കോടതിയിൽ വാദിച്ചു.

Also Read- യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രതി കുറ്റക്കാരനല്ലെന്ന് ദുബായ് കോടതി

സെന്റർ സ്വന്തമാക്കിയ ഭർത്താവ് തന്നെ അതിന്റെ മാനേജരായി നിയമിച്ചുവെന്നും അതിനാൽ രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകളും സെന്ററിലെ ഉപഭോക്താക്കളുമായി പങ്കുവെച്ചതായും അവർ കൂട്ടിച്ചേർത്തു.

മസാജ് ഔട്ട്‌ലെറ്റിൽ കണ്ടെത്തിയ ചില ഭരണപരവും സാമ്പത്തികവുമായ ലംഘനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയപ്പോൾ വനിതാ ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്തുന്നതിനായി സെന്റർ മാനേജർ എന്ന നിലയിൽ തന്റെ പേര് പോസ്റ്റ് ചെയ്യുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയെന്ന് ഭർത്താവ് കോടതിയെ അറിയിച്ചു.

Also Read- അന്ന് ആഴക്കടലിലേക്ക്; ഇന്ന് ലോകത്തിന്റെ നെറുകയിലേക്കൊരു യാത്ര; ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്റെ വീഡിയോ വൈറൽ

രണ്ട് അക്കൌണ്ടുകളുടെയും പാസ്‌വേഡും അവൾ മാറ്റി, അതുവഴി യുവാവിന് അതിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായി. “അവർ എന്റെ മൊബൈൽ നമ്പർ മസാജ് സെന്‍ററിലെ ഉപഭോക്താക്കളുമായി പങ്കിട്ടു, ഇത് എന്നെ അമ്പരപ്പിക്കുകയും ഉപഭോക്താക്കളെ നഷ്‌ടപ്പെടുത്തുകയും ചെയ്തു.”

കോടതി നിയോഗിച്ച ക്രിമിനൽ ഡാറ്റാ അനലിസ്റ്റിന്റെ റിപ്പോർട്ട്, ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള സെന്ററിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡ് ഭാര്യ മാറ്റിയിട്ടുണ്ടെന്നും അതിനാൽ അവയിലേക്ക് ഉടമ കൂടിയായ യുവാവിന് പ്രവേശനം ലഭിക്കുന്നില്ലെന്നും വ്യക്തമാക്കി.

തന്റെ ഉടമസ്ഥതയിലുള്ള കേന്ദ്രം തുറക്കുന്നതിന് മൂന്ന് വർഷം മുമ്പാണ് ക്ലയന്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിച്ചതെന്ന് ഭാര്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. “തന്‍റെ കക്ഷിയുടെ ഭർത്താവ് ഒരു സേവന ഏജന്റ് മാത്രമായിരുന്നു,” അവർ കോടതിയെ അറിയിച്ചു.

എന്നാൽ, ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള മസാജ് കേന്ദ്രത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയമവിരുദ്ധമായി തടഞ്ഞതിന് ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഇതനുസരിച്ച് യുവതിക്ക് ഒരു ലക്ഷം രൂപയോളം പിഴയും ഭർത്താവിന് 60000 രൂപയോളം നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ ഉത്തരവിട്ടു.

First published:

Tags: Gulf news, Social Media Accounts, Uae, ഗൾഫ് വാർത്തകൾ, യുഎഇ, സോഷ്യൽ മീഡിയ