ബ്രേക്കെവിടെ, ബ്രേക്കെവിടെ? ബ്രേക്കിനുപകരം അക്സലറേറ്ററിൽ കാലമർത്തി; കടലിൽ മുങ്ങിയ കാറിൽനിന്ന് യുവതി രക്ഷപെട്ടു

പോളിടെക്നിക്കിൽ പഠിച്ച തന്നെ യന്ത്രങ്ങളുടെ പ്രവർത്തനരീതിയൊന്നും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് വണ്ടിയെടുക്കുന്ന ശ്രീനിവാസന് നിയന്ത്രണം നഷ്ടപ്പെടുകയും ബ്രേക്കിന് പകരം ആക്സലേറ്ററിൽ ആഞ്ഞുചവിട്ടുന്നതും ഒരു മതിലിൽ കൊണ്ടിടിക്കുന്നതുമായ രംഗം ആർക്കും മറക്കാനാകില്ല

News18 Malayalam | news18-malayalam
Updated: June 15, 2020, 3:12 PM IST
ബ്രേക്കെവിടെ, ബ്രേക്കെവിടെ? ബ്രേക്കിനുപകരം അക്സലറേറ്ററിൽ കാലമർത്തി; കടലിൽ മുങ്ങിയ കാറിൽനിന്ന് യുവതി രക്ഷപെട്ടു
car accident
  • Share this:
തലയണമന്ത്രം എന്ന ചിത്രത്തിൽ ശ്രീനിവാസന്‍റെ കഥാപാത്രത്തെ മാമുക്കോയയുടെ കഥാപാത്രം ഡ്രൈവിങ് പഠിപ്പിക്കുന്ന ഒരു രംഗമുണ്ട്. പോളിടെക്നിക്കിൽ പഠിച്ച തന്നെ യന്ത്രങ്ങളുടെ പ്രവർത്തനരീതിയൊന്നും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് വണ്ടിയെടുക്കുന്ന ശ്രീനിവാസന് നിയന്ത്രണം നഷ്ടപ്പെടുകയും ബ്രേക്കിന് പകരം ആക്സലേറ്ററിൽ ആഞ്ഞുചവിട്ടുന്നതും ഒരു മതിലിൽ കൊണ്ടിടിക്കുന്നതുമായ രംഗം ആർക്കും മറക്കാനാകില്ല. ഏതാണ്ട് അതിന് സമാനമായ ഒരു അപകടം സംഭവിച്ചിരിക്കുകയാണ് അങ്ങന് ദുബായിൽ. മൊബൈൽഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ച ഒരു സ്ത്രീയാണ് അപകടത്തിൽപ്പെട്ടത്.

വാഹനം ബീച്ചിന് സമീപം പാർക്ക് ചെയ്യുന്നതിനിടെ ഫോണിൽ മെസേജായി വന്ന വാർത്ത ശ്രദ്ധിക്കുകയായിരുന്നു നാൽപ്പത്തിയൊന്നുകാരി. ഇതിനിടെ ബ്രേക്കാണെന്ന് കരുതി അമർത്തിയത് ആക്സിലേറ്റർ. വാഹനം നേരെ പതിച്ചത് കടലിൽ. വിവരം അറിഞ്ഞ് പൊലീസ് എമർജൻസിസംഘമെത്തി ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തിയതുകൊണ്ടുമാത്രമാണ് യുവതി ജീവനോടെ രക്ഷപെട്ടത്.

ഫോണിൽ ശ്രദ്ധിക്കുന്നതിനിടെ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നുപോയതാണ് വിനയായത്. പെട്ടെന്നു കാര്‍ മുന്നോട്ടുനീങ്ങിയതോടെ ബ്രേക്കിനു പകരം അബദ്ധത്തില്‍ ആക്‌സിലേറ്ററില്‍ കാലമര്‍ത്തി. ഇതോടെ കാര്‍ കടലിലേക്കു പതിക്കുകയായിരുന്നു.

അല്‍ മംസാര്‍ ക്രീക്കില്‍ നിന്ന് 30 മീറ്റര്‍ അകലെ ആഴമുള്ള സ്ഥലത്താണു കാര്‍ പതിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. യുവതി പരുക്കില്ലാതെ രക്ഷപ്പെട്ടു.
TRENDING:Pinarayi | Veena: വീണയ്ക്കും മുഹമ്മദ് റിയാസിനും ആശംസകൾ അറിയിച്ച് രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]രSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]
കണ്‍ട്രോള്‍ റൂമിൽ അടിയന്തര കോള്‍ ലഭിച്ച്‌ മിനുട്ടുകള്‍ക്കുള്ളില്‍ പൊലീസ് രക്ഷാ സംഘം സംഭവസ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിച്ച്‌ കാര്‍ ഉയര്‍ത്തിയെടുക്കുകയായിരുന്നു. ദുബായ് പൊലീസ് മാരിടൈം റെസ്‌ക്യൂ ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ അലി അബ്ദുല്ല അല്‍ ഖാസിബ് അല്‍ നഖ്ബി മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.
First published: June 15, 2020, 3:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading