നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • സാഹസിക പ്രിയരേ ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ റൈഡ് അബുദാബിയിൽ

  സാഹസിക പ്രിയരേ ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ റൈഡ് അബുദാബിയിൽ

  ഇനി ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്കിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ റേസിംഗ് നടത്താൻ തയ്യാറായിക്കോളൂ

  • Share this:
   നിങ്ങൾ സാഹസിക പ്രിയരാണോ? ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്ററിൽ കയറിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്കിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ റേസിംഗ് നടത്താൻ തയ്യാറായിക്കോളൂ. അബുദാബിയിലെ ഫെരാരി വേൾഡ് തീം പാർക്കിലാണ് ഫോർമുല റോസ റോളർ കോസ്റ്റർ എത്തിയിരിക്കുന്നത്. ഇതിലൂടെ ഒരു ഫോർമുല വൺ റേസിംഗ് ഡ്രൈവറിന് സമാനമായ അനുഭവം നേടാം.

   ഫോർമുല റോസ റോളർ കോസ്റ്റർ എന്ന ആശയം പൂർണ്ണമായും ഫോർമുല വൺ റേസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എഫ് 1 സൂപ്പർകാറുകൾക്ക് സമാനമാണ് റോളർ കോസ്റ്റർ കാറുകൾ. റോളർകോസ്റ്ററിന്റെ വേഗത 2 സെക്കൻഡിനുള്ളിൽ 0 മുതൽ 60mph (97km/h) ആണ്.

   റൈഡിന്റെ വേഗത കണക്കിലെടുത്ത് ഉയർന്ന വേഗതയ്ക്ക് അനുയോജ്യമായ ഉയർന്ന റെയിൽവേ ട്രാക്കാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എയർക്രാഫ്റ്റ് കാരിയറുകൾക്കും സ്റ്റീം കാറ്റപൾട്ടുകൾക്കും സമാനമായ ഹൈഡ്രോളിക് ലോഞ്ച് സംവിധാനങ്ങളാണ് റോളർ കോസ്റ്ററിൽ  ഉപയോഗിക്കുന്നത്.
   കുത്തനെയുള്ള ഇറക്കങ്ങളും ചരിവുകളും നിരവധി തിരിവുകളും എല്ലാം കൂടി ചേർന്നാണ് റോളർ കോസ്റ്റർ ട്രാക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തിരിഞ്ഞും മറിഞ്ഞും കുത്തനെ ഇറങ്ങിയുമുള്ള ഫോർമുല റോസ റോളർകോസ്റ്ററിലെ യാത്ര നിങ്ങളുടെ ശ്വാസം ഇല്ലാതെയാക്കും. ഫോർമുല വൺ ഡ്രൈവിംഗിന്റെ എല്ലാവിധത്തിലുള്ള രസകരമായ അനുഭവങ്ങളും അതിന്റെ റൈഡർമാർക്ക് കൈമാറുക എന്നതാണ് ഈ യാത്രയുടെ പ്രധാന ഉദ്ദേശ്യവും.

   റോളർ കോസ്റ്റർ യാത്രയിൽ സുരക്ഷയ്ക്ക് വളരെ പ്രാധാന്യമുണ്ട് അതിനാൽ റോളർ കോസ്റ്റർ യാത്രയിൽ എല്ലാ നിയമങ്ങളും പാലിക്കേണ്ടത് പ്രധാനമാണ്. മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിനാൽ   എല്ലാവരും കണ്ണുകളെ സംരക്ഷിക്കാൻ പ്രത്യേക കണ്ണടകൾ ധരിക്കേണ്ടിവരും, കാരണം വേഗത വളരെ കൂടുതലായതിനാൽ ഈ സമയത്ത് പൊടി, മണൽ അല്ലെങ്കിൽ പ്രാണികൾ എന്നിവ കണ്ണുകളിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണ്. കണ്ണട ധരിക്കാതെ യാത്ര ചെയ്താൽ മണലോ പൊടിയോ കണ്ണിലേക്ക് ഇത്രയും വേഗത്തിൽ കയറുമ്പോൾ മുറിവുകളടക്കം സംഭവിക്കാനുള്ള സാധ്യതയുണ്ട്.

   2010 ഒക്ടോബറിലാണ്‌ ഫോർമുല റോസ റോളർകോസ്റ്റർ ആരംഭിച്ചത്. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ  നിന്നും 128 മൈൽ വേഗതയിൽ സംഭരിക്കുന്ന  കിംഗ്ഡ കാ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ എന്ന പദവി നേടി. 2023 ആകുമ്പോഴേക്കും സിക്സ് ഫ്ലാഗ്സ് കിദ്ദിയെക്കാൾ വേഗമേറിയ റോളർ കോസ്റ്റർ സൗദി അറേബ്യയിൽ ഉണ്ടാകും
   Published by:Karthika M
   First published: